Home kerala

ഇപ്പോൾ ഭരിക്കുന്ന പാർട്ടി ചെയ്യുന്നത് നല്ല കാര്യങ്ങളാണ്, കേരള സർക്കാരിന്റെ പ്രവർത്തനങ്ങളെകുറിച്ച് എസ്തർ അനിൽ

63

ബാലതാരമായെത്തി ഇപ്പോൾ മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത കൊച്ചു സുന്ദരിയാണ് എസ്തർ അനിൽ. ആരാധകർക്ക് ഏറെ പ്രിയപ്പെട്ട നടിയായ എസ്തർ ദൃശ്യത്തിൽ മോഹൻലാലിന്റെ മകളായി അഭിനയിച്ചതോടെയാണ് സിനിമാ പ്രേമികളുടെ മനസ്സിലേക്ക് കുടിയേറിയത്.

സോഷ്യൽ മീഡിയയിലും സജീവമായ എസ്തർ തന്റെ ഫോട്ടോഷൂട്ടുകളും മറ്റും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. പലപ്പോഴും സോഷ്യൽ മീഡിയ ആങ്ങളമാരുടെ വിമർശനവും താരത്തിന് നേരെ ഉണ്ടായിട്ടുണ്ട്.

Advertisements

ഇപ്പോഴിതാ കൊവിഡ് കാലത്തെ കേരള സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് എസ്തർ രംഗത്തെത്തിയിരിക്കുകയാണ്. ദൃശ്യം 2 ഷൂട്ടിന് ശേഷം സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് എസ്തർ ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പറഞ്ഞത്.

എസ്തറിന്റെ വാക്കുകൾ ഇങ്ങനെ

ഈ കൊവിഡ് സമയത്ത് നമ്മുടെ ആരോഗ്യ വകുപ്പ് ചെയ്തത് വലിയ കാര്യങ്ങളാണ്. രാജ്യാന്തര തലത്തിലും അന്താരാഷ്ട്ര തലത്തിലും എല്ലാവരും തിരിച്ചറിഞ്ഞതാണ് അവരുടെ പ്രവർത്തനങ്ങൾ. ആ കാര്യങ്ങളെ ഞാൻ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു.

ഇപ്പോൾ ഭരിക്കുന്ന പാർട്ടി ചെയ്യുന്നത് നല്ല കാര്യങ്ങളാണ് എന്നാണ് എനിക്ക് തോന്നുന്നത്. നേരത്തെ പാർട്ടിയെക്കുറിച്ചൊക്കെ മനസിലാക്കാൻ ഉള്ള പ്രായമെനിക്ക് ആയിട്ടില്ലായിരുന്നു. ഇപ്പോൾ ഇതെല്ലാം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

ആദ്യമായിട്ടാണ് വോട്ട് ചെയ്യാൻ പോകുന്നതെങ്കിലും അതിന്റെ പേടി ഒന്നുമില്ല. രാഷ്ട്രീയം കേട്ടാണ് വളർന്നത്. അമ്മയുടെ അച്ഛൻ(ചാച്ചൻ) ഇലക്ഷന് നിന്ന് ജയിച്ചിട്ടുണ്ട്. അതൊക്കെ കൊണ്ട് ഇലക്ഷൻ കാര്യങ്ങൾ വീട്ടിൽ സംസാരിക്കാറുണ്ട്. വോട്ടിംഗ് രീതിയെക്കുറിച്ചൊക്കെ അങ്ങനെ അറിയാം. ചാച്ചൻ ഇപ്പോഴും ഇലക്ഷന്റെ കാര്യങ്ങളുമൊക്കെയായി തിരക്കിലാണെന്നും എസ്തർ വ്യക്തമാക്കി.

Advertisement