അമ്മയാവാൻ ഒരുങ്ങുകയാണ്, കുഞ്ഞതിഥി 2021 ജൂണിൽ എത്തും, ഗർഭിണിയാണെന്ന വിശേഷം അറിയിച്ച് നീലക്കുയിലിലെ ‘റാണി’ ലത

50

മലയാളി കുടുംബ പ്രക്ഷകർക്ക് ഇപ്പോൾ സിനിമകളേക്കാൾ പ്രിയം സീരിയലുകളോടാണ്. അതുകൊണ്ടുതന്നെ സിനിമാനടിമാരെക്കാളും സീരിയലിലെ കഥാപാത്രങ്ങളെയാണ് പലപ്പോഴും പ്രേക്ഷകർ നെഞ്ചേറ്റുന്നത്. സീരിയിലിലെ കണ്ണീർ നായികമാരെക്കാളും ഇഷടം വില്ലത്തിയോടും ആകാറുണ്ട്.

മലയാള സീരിയലുകളിൽ അഭിനയിക്കുന്നവരിൽ മിക്കവരും അന്യഭാഷാ നായികമാരാണ്. ഇവരെ മലയാളം ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുളളത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന നീലക്കുയിൽ സീരിയലിലെ നായികമാരിൽ ഒരാളായ റാണിയെ അവതരിപ്പിച്ചിരുന്നത് തെലുങ്ക് സീരിയൽ താരമായ ലത സംഗരാജുവാണ്.

എന്നാൽ ഇപ്പോൾ ലത അമ്മയാകാൻ പോകുന്ന സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണ്. അതേസമയം വിവാഹ ശേഷമുള്ള വിശേഷങ്ങളെല്ലാം തന്നെ പങ്കുവച്ച് ലത സംഗരാജു എത്താറുണ്ട്. അതോടൊപ്പം തന്നെ ഭർത്താവിനൊപ്പം സന്തോഷത്തോടെ നിൽക്കുന്ന ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

അഭിനയം വിവാഹ ശേഷവും തുടരുമെന്നും താരം മുൻപ് പറഞ്ഞിരുന്നു. ഇപ്പോൾ അമ്മയാവാനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് ലത. 2021 ജൂണിൽ കുഞ്ഞതിഥി എത്തുമെന്നായിരുന്നു ലത കുറിച്ചത്.

അതേ സമയം ലതയ്ക്ക് ആശംസ അറിയിച്ച് താരങ്ങളും ആരാധകരുമുൾപ്പടെ നിരവധി പേരാണ് എത്തിയിട്ടുള്ളത്. ഈ സന്തോഷവാർത്ത ഞാൻ പുറത്തുവിടാനായി കരുതിയിരുന്നുവെന്നായിരുന്നു നിതിൻ തുറന്ന് പറഞ്ഞത്. നീലക്കുയിലിലെ നായകനായി എത്തിയിരുന്നത് നിധിനാണ്.

ഗംഭീര പിന്തുണയായിരുന്നു റാണിയും ആദിയും തമ്മിലുള്ള കെമിസ്ട്രിക്ക് ലഭിച്ചിരുന്നത്. നീലക്കുയിലെ സഹതാരമായ പിങ്കി കണ്ണന്റെ കമന്റ് എപ്പോഴും സന്തോഷവതിയായിരിക്കൂ, കുഞ്ഞതിഥിയെ കാണാനായി കാത്തിരിക്കുകയാണെന്നായിരുന്നു എന്നുമായിരുന്നു.