ദയവ് ചെയ്ത് ഇതൊന്ന് അവസാനിപ്പിക്കൂ, അതൊക്കെ എന്റെ സ്വകാര്യ ജീവിതത്തെ പറ്റിയാണ്, ഒന്നു വെറുതേ വിടു: ആര്യ

125

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് ആര്യ ബാബു. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം ആരാധകരുടെ പ്രയങ്കരിയായി മാറിയത്. പിന്നീട് ബിഗ്‌ബോസ് റിയാലിറ്റി ഷോ മലയാളം പതിപ്പിൽ താരം മൽസരാർത്ഥിയായും എത്തിയിരുന്നു.

ഇപ്പോഴിതാ ആര്യയുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലാവുന്നത്. ബിഗ് ബോസ് ഷോ യിൽ പങ്കെടുക്കവേയാണ് തനിക്കൊരു പ്രണയമുണ്ടെന്ന് ആര്യ വെളിപ്പെടുത്തുന്നത്. ജാൻ എന്ന് വിളിക്കുന്ന ആളുമായിട്ടാണ് പ്രണയമെന്ന് നടി സൂചിപ്പിച്ചെങ്കിലും അദ്ദേഹം തന്നെ തേച്ചിട്ട് പോയതായിട്ടാണ് നടി പറഞ്ഞത്.

Advertisements

എന്നാൽ ഇപ്പോഴിതാ വ്യക്തി ജീവിതത്തെ സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾക്ക് എതിരെ ശക്തമായി പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ആര്യ ഇപ്പോൾ. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു ആര്യയുടെ പ്രതികരണം. ആര്യയുടെ കുറിപ്പ് പൂർണരൂപം ഇങ്ങനെ:

Also Read
കൊടുംയുദ്ധത്തിന് കാരണക്കാരൻ ശകുനിയാകാൻ താരരാജാവ് മോഹൻലാൽ, മരയ്ക്കാറിന് ശേഷം കിടിലൻ വേഷപ്പകർച്ചയ്ക്ക് ഒരുങ്ങി ലാലേട്ടൻ, ശകുനി വരുന്നു

ചില ഓൺലൈൻ മാധ്യമങ്ങളുടെ ഇപ്പോഴത്തെ ജോലി എന്താണെന്ന് നിങ്ങൾക്ക് അറിയാമോ? കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളാണ് വാർത്തയായി പ്രചരിക്കുന്നത്. അതൊക്കെ എന്നെയും എന്റെ അടുത്ത ബന്ധുക്കളെയും വളരെ മോശമായി തന്നെ ബാധിക്കുന്നുണ്ട്.

ഇത്തരം വാർത്തകളുടെ സ്‌ക്രീൻഷോട്ടുകൾ അയച്ച് ചോദ്യം ചെയ്തും പരിഹസിച്ച് കൊണ്ടും ആളുകൾ എത്തുന്നത് വളരെയധികം ശ്വാസം മുട്ടിക്കുകയാണ്. എല്ലാവരെയും സംബന്ധിച്ച് ഇത് വളരെയധികം സെൻസിറ്റീവായ കാര്യമാണെന്ന് മനസിലാക്കണം. കാരണം ഇത് തികച്ചും വ്യക്തിപരമായ കാര്യങ്ങളാണ്.

എന്റെ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ഞാൻ എല്ലായിപ്പോഴും വളരെ ഓപ്പൺ ആയിട്ടുള്ള ആളാണ്. എവിടെയാണ് അതിന്റെ പരിമിതി വെക്കേണ്ടത് എന്നെനിക്ക് നന്നായി അറിയാം. എന്തെങ്കിലും കാര്യം പറയാൻ ഉണ്ടെങ്കിൽ അത് നേരിട്ട് തന്നെ വന്ന് പറയുകയാണ് ഞാൻ ചെയ്യാറുള്ളത്.

Also Read
കിടിലൻ ഹണിമൂൺ പ്ലാനുമായി ആലീസും സജിനും, താരദമ്പദികളുടെ വെളിപ്പെടുത്തൽ ഇങ്ങനെ

അതിന് വേണ്ടി മറ്റ് മാധ്യമങ്ങളൊന്നും എനിക്ക് ആവശ്യമായി വരാറില്ല. ഇത്തരം അസംബന്ധം പറഞ്ഞ് സന്തോഷം കണ്ടെത്തുന്ന ചില ഓൺലൈൻ പോർട്ടലുകളോടും മറ്റ് ആളുകളോടും ദയവ് ചെയ്ത് നിർത്തണെന്ന് പറയുകയാണ്. ഇതിൽ ഒത്തിരിയധികം ആളുകളുടെ പേരുകൾ കൂടി ഉൾപ്പെട്ടിരിക്കുകയാണിപ്പോൾ.

ഞങ്ങൾക്കും ഒരു വ്യക്തി ജീവിതം ഉണ്ടെന്ന കാര്യം എല്ലാവരും ഒന്ന് മനസിലാക്കണം. ഇപ്പോൾ പ്രചരിച്ച് കൊണ്ടിരിക്കുന്ന കാര്യങ്ങൾ ദയവ് ചെയ്ത് അവസാനിപ്പിക്കൂ. ഇനി എനിക്ക് എന്തെങ്കിലും നേരിട്ട് പറയാൻ ഉണ്ടെങ്കിൽ അത് സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ഞാൻ തന്നെ നേരിട്ട് വന്ന് നിങ്ങളോട് പ റയുന്നതായിരിക്കും. അതുകൊണ്ട് ഇപ്പോൾ ഞങ്ങളെ ഒന്ന് വെറുതേ വിട്ടേക്ക് എന്നുമാണ് ആര്യ കുറിക്കുന്നത്.

Advertisement