Home Entertainment Celebrities

നടി നൂറിൻ ഷെരീഫ് വിവാഹം കഴിക്കുന്നത് ആത്മമിത്രത്തെ, നിശ്ചയം കഴിഞ്ഞു, ചെക്കൻ ആരാണെന്ന് മനസ്സിലായോ

728

യുവനിരയെ വെച്ച് സൂപ്പർഹിറ്റ് സിനിമകൾ ഒരുക്കുന്ന ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ നടിയാണ് നൂറിൻ ഷെരീഫ്. ഇപ്പോൾ മലയാളത്തിന് പുറമേ തെലുങ്ക് സിനിമയിലും അഭിനയിച്ച് തിളങ്ങി നിൽക്കുകയാണ് നടി.

സിനിമയിലേക്ക് എങ്ങനെ എത്തി എന്ന് നൂറിനോട് ചോദിച്ചാൽ അതിനെല്ലാം വഴിത്തിരിവായത് നൃത്ത മാണെന്നാണ് നടി പറയുന്നത്. ഒമർ ലുലു തന്നെ സംവിധാനം ചെയ്ത ചങ്ക്സ് എന്ന ചിത്രത്തിലൂടെയാണ് നൂറിൻ ഷെരീഫ് സിനിമാ മേഖലയിലേക്ക് എത്തിയത്.

Advertisements

ചങ്ക്‌സിന് പിന്നാലെ ഒമർ ലുലുവിന്റെ തന്നെ ഒരു അഡാർ ലൗ എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്തതോടെ നൂറിൻ ആരാധകരുടെ പ്രിയങ്കരിയായി മാറി. വളരെ പെട്ടെന്ന് തന്നെ മലയാളത്തിന്റെ പ്രിയപ്പെട്ട യുവനായികമാരിൽ ഒരാളായി നൂറിൻ ഷെരീഫ് മാറിയിരുന്നു.

Also Read
എന്തിനാണെന്ന് പോലും അറിയാതെ ഞാനും ജയിലില്‍ കിടന്നിട്ടുണ്ട്, അതുപോലെ തന്നെയാണ് ദിലീപേട്ടനും, അദ്ദേഹം ഒരിക്കലും അങ്ങനെ ചെയ്യില്ല, തുറന്നടിച്ച് ശാലു മേനോന്‍

ഇപ്പോഴിതാ നൂറിൻ ഷെരീഫ് വിവാഹിതയാവുകയാണ്. കഴിഞ്ഞ ദിവസം താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. നടനും തിരക്കഥാകൃത്തുമായ ഫഹിം സഫറാണ് വരൻ. ദീർഘനാളുകളായി ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ബേക്കലിലെ ഒരു റിസോർട്ടിൽ വച്ചായിരുന്നു ചടങ്ങുകൾ. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്.

ജോലിക്കിടെ പരിചയപ്പെട്ട ഞങ്ങൾ സുഹൃത്തുക്കളായി ആരംഭിച്ചു. അതിന് ശേഷം ഏറ്റവും അടുത്ത സുഹൃത്തുക്കളായി. പിന്നീട് ആത്മമിത്രങ്ങളായി. ഈ യാത്ര സ്നേഹവും സന്തോഷവും നിറഞ്ഞതാണ് എന്ന് കുറിച്ചു കൊണ്ടാണ് വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ നൂറിൻ പങ്കുവച്ചത്.

ജൂൺ, മാലിക്, ഗാങ്സ് ഓഫ് 18, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ഫഹീം സഫർ ശ്രദ്ധനേടുന്നത്. മധുരത്തിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാൾ കൂടിയാണ് ഫഹീം സഫർ. കാല്ലം സ്വദേശിനിയായ നൂറിൻ മികച്ച ഒരു നർത്തകി കൂടിയാണ്.

2017 ൽ ഒമർ ലുലു സംവിധാനം ചെയ്ത ചങ്ക്സ് എന്ന ചിത്രത്തിലൂടെയാണ് നൂറിൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഒരു അഡാർ ലൗ എന്ന സിനിമയിൽ നായികയായെത്തി. സാന്താക്രൂസ്, വെള്ളേപ്പം, ബർമൂഡ തുടങ്ങിയവയാണ് മറ്റു ചിത്രങ്ങൾ. അതേ സമയം നിരവധി ആരാധകരാണ് താരങ്ങൾക്ക് ആശംസകൾ അർപ്പിച്ച് എത്തിയിരിക്കുന്നത്.

Also Read
മേക്കപ്പിടുമ്പോൾ നോക്കിയിരിക്കുന്ന ജൂനിയർ എൻ ടി ആർ, ആളുകൾ കാണാൻ വരുന്നത് നിന്നെയല്ല എന്നെയാണെന്ന് പരിഹാസം ; നയൻതാര മനസ്സ് തുറക്കുന്നു

Advertisement