Home Entertainment Celebrities

മേക്കപ്പിടുമ്പോൾ നോക്കിയിരിക്കുന്ന ജൂനിയർ എൻ ടി ആർ, ആളുകൾ കാണാൻ വരുന്നത് നിന്നെയല്ല എന്നെയാണെന്ന് പരിഹാസം ; നയൻതാര മനസ്സ് തുറക്കുന്നു

212

തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാരാണ് നയൻതാര. മലയാളത്തിൽ നായികയായി അരങ്ങേറ്റം കുറിച്ച നടി പിന്നീട് തമിഴ്‌ലേക്കും തെലുങ്കിലേക്കും ചേക്കേറുകയായിരുന്നു. ഇപ്പോഴിതാ തന്റെ സഹതാരം ആയ ജൂനിയർ എൻ ടി ആറിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കു വെച്ചിരിക്കുകയാണ് താരം.

2010ൽ പുറത്തിറങ്ങിയ ‘അധുർസ്’ എന്ന ചിത്രത്തിലാണ് നയൻതാര ജൂനിയർ എൻടിആറിനൊപ്പം അഭിനയിക്കുന്നത്. താൻ മേക്കപ്പ് ചെയ്തു കൊണ്ടിരിക്കെ ജുനിയർ എൻടിആർ അരികിൽ വന്ന് തന്നെ നോക്കിയിരിക്കുകയായിരുന്നു. എന്താണ് ഇങ്ങനെ നോക്കുന്നത് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് ചോദിച്ചപ്പോൾ, ‘നീ എന്തിനാണ് ഇത്രയും മേക്കപ്പ് ചെയ്യുന്നത്, എങ്ങനെ വന്നാലും ആളുകൾ എന്നെ കാണാനാണ് വരുന്നത്’ എന്ന് പറയും

Advertisements

Also Read
നിലപാടുകള്‍ തുറന്നടിച്ച നടി, തന്നേക്കാള്‍ പ്രായം കുറഞ്ഞ സംഗീത സംവിധായകനുമായി പ്രണയം, നടി ആന്‍ഡ്രിയയുടെ ജീവിതം

ജൂനിയർ എൻടിആർ വളരെ പ്രൊഫഷണലാണ്. ഡാൻസ് ചെയ്യുമ്പോൾ ഒരിക്കൽ പോലും റിഹേഴ്‌സ്ൽ ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. അദ്ദേഹമൊരു വൺ ടേക്ക് ആർട്ടിസ്റ്റാണ്.

അശ്വിൻ ശരവണൻ സംവിധാനം ചെയ്യുന്ന കണക്ട് ആണ് നയൻതാരയുടേതായി ഇനി റിലീസിനൊരുങ്ങുന്ന ചിത്രം. ഒരു ഹൊറർ ത്രില്ലർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വിഘ്നേഷ് ശിവനാണ് റൗഡി പിക്‌ച്ചേഴ്‌സിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത്.

Also Read
ആ വിവാഹബന്ധത്തിന് ആയുസ്സ് വെറും മൂന്ന് വര്‍ഷം മാത്രം, അദ്ദേഹം 34 ദിവസം വെന്റിലേറ്ററില്‍ കിടന്നു, അപ്പോഴും എനിക്ക് അഭിനയിക്കേണ്ടി വന്നു, ആദ്യ ഭര്‍ത്താവിന്റെ മരണത്തെ കുറിച്ച് ബിന്ദു പണിക്കര്‍ പറയുന്നു

2019ൽ പുറത്തിറങ്ങിയ ‘ഐറ’യ്ക്ക് ശേഷം എത്തുന്ന ഹൊറർ ചിത്രമാണ് കണക്ട്. സത്യരാജ്, അനുപം ഖേർ, വിനയ് റായ് ന്നെിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Advertisement