വമ്പൻ വരവേൽപ് , കേരളത്തിൽ മുഴുവൻ ഷൈലോക്ക് തരംഗം: നന്ദി അറിയിച്ച് നിർമ്മാതാവ്

22

അജയ് വാസുദേവിന്റെ സംവിധാനത്തിലെത്തിയ മെഗാസ്റ്റാർ ചിത്രം ഷൈലോക്കിന് കേരളത്തിലെങ്ങും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം വമ്പൻ വരവേൽപ് ആണ് ലഭിക്കുന്നത്.

മമ്മൂട്ടിയുടെ ഓൾ റൗണ്ടർ പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണമെന്ന് പ്രേക്ഷകർ പറയുന്നു. ഇപ്പോഴിതാ ആരാധകർക്ക് നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാവ് ജോബി ജോർജ്.

Advertisements

കേരളത്തിൽ മുഴുവൻ ഷൈലോക്ക് തരംഗം. നന്ദി ഒരായിരം നന്ദി ദയവായി നിങ്ങൾ ബുക്ക് മൈഷോ വഴിയോ, ടെലിഫോൺ വഴിയോ ബുക്ക് ചെയ്ത് സീറ്റ് ഉറപ്പിച്ചു പോകുക. ജോബി ഫെയ്സ്ബുക്കിൽ കുറിച്ചു. രണ്ട് മണിക്കൂർ പത്ത് മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. രാജാധിരാജ, മാസ്റ്റർ പീസ് എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അജയ് വാസുദേവിന്റെ സംവിധായക മികവിൽ മമ്മൂട്ടി പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് ഷൈലോക്ക്.

രാജാധിരാജ, മാസ്റ്റർപീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന ചിത്രമാണിത്. ദ് മണി ലെൻഡർ എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈൻ. തമിഴ് താരം രാജ്കിരൺ ചിത്രത്തിലൊരു പ്രധാനവേഷം ചെയ്യുന്നുണ്ട്. മീനയാണ് നായിക.

Advertisement