ഈ സ്ഥലം അറിയാമോന്ന് പുതിയ ഫോട്ടോയ്ക്ക് ക്യാപ്ഷൻ, നിങ്ങൾ പൊത്തിപ്പിടിച്ചിരിക്കുന്ന സ്ഥലത്തിനെ കുറിച്ചാണോ ചോദിച്ചതെന്ന് ഞരമ്പൻ, വായടപ്പിച്ച് മറുപടി നൽകി സുബി സുരേഷ്

436

മിമിക്രിയിലൂടെ എത്തി മലയാളം മിനിസ്‌ക്രീനീലും ബിഗ്‌സ്‌ക്രീനിലും തിളങ്ങുന്ന താരമാണ് സുബി സുരേഷ്. നിരവധി കലാകാരന്മാരെ മലയാളത്തിന് സമ്മാനിച്ച കൊച്ചിൻ കലാഭവനിലൂടെയാണ് സുബിയും എത്തിയത്. ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് സുബി സുരേഷ്.

ദൃശ്യ മാധ്യമങ്ങളിലും മറ്റ് സ്റ്റേജ് ഷോകളിലും പുരുഷ ഹാസ്യ താരങ്ങളെ തോൽപ്പിക്കുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന സുബിക്ക് ആരാധ കരും ഏറെയാണ്. എപ്പോഴും കോമഡി മാത്രം പറയുന്ന സുബി കോമഡി സ്‌കിറ്റുകളിൽ സ്ത്രീകൾ അധികമില്ലാത്ത കാലത്താണ് ആ രംഗത്ത് എത്തുന്നത്. അതേ സമയം വയസ്സ് 38 ആയിട്ടും താരം ഇതുവരെ വിവാഹം കഴിച്ചിട്ടില്ല.

Advertisements

മിമിക്രി കലാകാരി എന്നതിന് ഒപ്പം സുബി ഒരു ഡാൻസർ കൂടിയാണ്. സ്‌കൂൾ പഠനകാലത്തു തന്നെ സുബി നൃത്തം പഠിയ്ക്കാൻ തുടങ്ങി. ബ്രേക്ക് ഡാൻസായിരുന്നു സുബി പഠിച്ചത്. അതിലൂടെയാണ് വേദികളിലേക്കുള്ള അരങ്ങേറ്റം. പിന്നെ മിനി സ്‌ക്രീനിൽ കോമഡി പരിപാടികൾ ചെയ്തു.

Also Read
എന്റെ ജീവിതത്തിലെ സ്‌പെഷൽ ഔട്ട്ഫിറ്റ് വീണ്ടും ധരിക്കാനാവുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല ; എന്റെ എല്ലാ ഭ്രാന്തിനും ഒപ്പം നിൽക്കുന്നതിന് നന്ദി : എലീന പടിക്കൽ

സിനിമാല എന്ന കോമഡി പരമ്പരയിലൂടെ സുബി സുരേഷ് പ്രേക്ഷകരുടെ ഇഷ്ടതാരമായി. ടെലിവിഷൻ ചാനലുകളിലും സ്റ്റേജ് ഷോകളിലുമായി നിരവധി സ്‌കിറ്റുകളിൽ വിവിധതരത്തിലുള്ള കോമഡി റോളുകൾ സുബി ചെയ്തിട്ടുണ്ട്. വിദേശരാജ്യങ്ങളിലും ധാരാളം സ്റ്റേജ് ഷോകളിൽ കോമഡി സ്‌കിറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്.

സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന കൊച്ചുകുട്ടികളുടെ പരിപാടിയുടെ അവതാരകയായിരുന്നു സുബി. രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെ 2006 ലാണ് സുബി സുരേഷ് ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്. എൽസമ്മ എന്ന ആൺകുട്ടി, പഞ്ചവർണ്ണ തത്ത, ഡ്രാമ. എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ സുബി അഭിനയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിലും ഏറെ സജീവമായ താരം തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോകളും ഒക്കെ ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. പലപ്പോഴും തന്റെ പോസ്റ്റുകൾക്ക് താഴെ മോശം കമന്റ്‌സുമായി എത്തുന്നവർക്ക് സുബി തക്ക മറുപടി നൽകാറുമുണ്ട്.

Also Read
സത്യവും കഠിനാധ്വാനവും സ്നേഹവും എന്നും വിജയിച്ചിട്ടേയുള്ളൂ, എന്റെ മീനുവിന് എന്ത് വിഷമം ഉണ്ടായാലും അവളുടെ അരികിൽ ഞാൻ ഓടിയെത്തും : കാവ്യ മാധവനെ കുറിച്ച് സുജ കാർത്തിക പറയുന്നത് ഇങ്ങനെ

ഇപ്പോഴിതാ തന്റെ പുതിയ പോസ്റ്റിന് താഴെ അസഭ്യം പറഞ്ഞ ഞരമ്പന് താരം നൽകിയ മറുപടിയാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്. ഒരു ചിത്രം പങ്ക് വച്ച് ഈ സ്ഥലം ഏതെന്ന് പറയാമോ എന്നുമായിരുന്നു അതിന് താരം ക്യാപ്ഷൻ നൽകിയത്.

അതിന് ഒരു ഞരമ്പൻ ചോദിച്ച ചോദ്യം നിങ്ങൾ പൊത്തിപ്പിടിച്ച ഈ സ്ഥലത്തിനെ കുറിച്ചാണോ ചോദിച്ചത് എന്നാണ്. ഉമ്മയ്ക്ക് സുഖമല്ലേ എന്നാണ് സുബി മറുപടി നൽകിയത്. എന്തായാലും ഈ മറുപടി ഇപ്പോൾ വൈറൽ ആണ്. ഇതിനോടകം തന്നെ നിരവധി ആരാധകരാണ് താരത്തിന്റെ ഈ മാസ്സ് മറുപടിക്ക് കൈയ്യടിയുമായി എത്തുന്നത്.

Advertisement