അങ്ങനെ പറഞ്ഞ് അവൻ എന്നെ പിടിച്ച് ഉമ്മ വെക്കാൻ നോക്കി, പിന്നെ സംഭവിച്ചത് ഇങ്ങനെ: ട്രെയിനിൽ വെച്ചുണ്ടായ ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി ശ്രീവിദ്യ മുല്ലച്ചേരി

336

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. ഇപ്പോൾ മിനി സ്‌ക്രീനിലും താരമാണ് ശ്രീവിദ്യ. ഒരു പഴയ ബോംബ് കഥ, ഒരുട്ടനാടൻ ബ്ലോഗ്, മാഫി ഡോണ തുടങ്ങിയ ചിത്രങ്ങളിൽ നടി അഭിനയിച്ചിട്ടുണ്ടെങ്കിലും ഫ്ളവേഴ്സ് ചാനലിലെ സ്റ്റാർ മാജിക് എന്ന ടെലിവിഷൻ ഗെയിം ഷോയിലൂടെയാണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്.

സ്റ്റാർ മാജിക്കിൽ താരത്തിന്റെ കുട്ടിത്തം നിറഞ്ഞ സംസാരവും കൗണ്ടറുകളും ഒക്കെ പ്രേക്ഷകർക്ക് വളരെ താത്പര്യമാണ്. കാസർഗോഡുകാരി ആയ ശ്രീവിദ്യ മോഡലിംഗ് രംഗത്തും സജീവമാണ്. സോഷ്യൽ മീഡിയയിലും ഏരെ സജീവമായ താരത്തിന് സ്വന്തമായി യൂടൂബ് ചാനലും ഉണ്ട്.

Advertisements

ഇപ്പോഴിതാ തനിക്ക് ട്രെയിനിൽ വച്ചുണ്ടായ ഒരു ദുരനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ശ്രീവിദ്യ. ട്രെയിനിൽ വച്ച് തന്നെ ചുംബിക്കാൻ ശ്രമിച്ചയാളെ തള്ളിയിട്ട സംഭവമാണ് ശ്രീവിദ്യ പറഞ്ഞത്. ആ സംഭവത്തോടെ താൻ സ്റ്റക്ക് ആയി പോയിരുന്നു.

Also Read
നേരത്തെ ഇങ്ങനെ ചെയ്തിരുന്നെങ്കില്‍ ബഷീറിന് ഒരു ഭാര്യമാത്രമേ ഉണ്ടാവുമായിരുന്നുള്ളൂ, സുഹാനയെ ഉപദേശിച്ച് സോഷ്യല്‍മീഡിയ, വീഡിയോ വൈറല്‍

പിന്നീട് അടുത്തിരുന്ന ചേച്ചിമാർ വെള്ളമൊക്കെ തന്ന് ഓക്കെ ആക്കുകയായിരുന്നു എന്നാണ് ശ്രീവിദ്യ പറയുന്നത്. വീട്ടിൽ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്നു. ആ സമയത്ത് ഏട്ടൻ ഒരു ഗിത്താർ വാങ്ങിയിരുന്നു. ഗിത്താറൊക്കെ പിടിച്ച് പോകുന്നവരെ നമ്മൾ ശ്രദ്ധിക്കുമല്ലോ. അതിനാൽ വെറും ഷോയ്ക്ക് വേണ്ടി അതൊന്ന് അടിച്ചു മാറ്റി.

ഒരു തൊപ്പി വച്ച്, മാസ്‌കിട്ട്, ഗിത്താറും പിടിച്ചാണ് ട്രെയിനിൽ കയറുന്നത്. തന്നെ കാണുമ്പോൾ കണ്ണ് മാത്രമേ കാണുകയുള്ളൂ. ഗിത്താറൊക്കെ അടുത്ത് വച്ച് താൻ ഇരിക്കുകയാണ്. താനൊരു മുസീഷ്യനാണെന്ന് കരുതി എല്ലാവരും നോക്കുന്നുണ്ട്. കുറച്ച് കഴിഞ്ഞപ്പോൾ മുമ്പിലൊരു പയ്യൻ വന്നിരുന്നു.

അവൻ തന്നെ തുറിച്ച് നോക്കി കൊണ്ടിരിക്കുകയാണ് ഞാൻ മാസ്‌കൊന്ന് പൊക്കിയിട്ടു. ആകെ എന്റെ കണ്ണ് മാത്രമാണ് പുറത്തുള്ളത്. എനിക്ക് പേടിയായി. എന്റെ അവസ്ഥ മനസിലാക്കി നിന്റെ സീറ്റെവിടെയാണെന്ന് അടുത്തിരുന്ന ചേട്ടൻ അവനോട് ചോദിച്ചു. ആ ചേട്ടന് മറുപടി കൊടുക്കാതെ അവൻ എന്നോടായി ശ്രീവിദ്യയല്ലേ എന്ന് ചോദിച്ചു.

കണ്ണ് മാത്രം വച്ച് കണ്ടു പിടിച്ചല്ലോ എന്നാണ് ഞാൻ ചിന്തിച്ചത്. എനിക്ക് ഭയങ്കര ഇഷ്ടമാണ്, മാസ്‌ക്കൊന്ന് മാറ്റുമോ? എന്ന് ചോദിച്ചു. ഇഷ്ടമുള്ള ഒരാളാണല്ലോ അതിനാൽ താൻ മാസ്‌ക് മാറ്റിയിട്ട് ചിരിച്ചു. ചെറിയ ചെക്കനാണ് കാഴ്ചയിൽ 20 വയസേ തോന്നുകയുള്ളൂ. ഒരു ഫോട്ടോ എടുത്തോട്ടെയെന്ന് ചോദിച്ചു ഫോട്ടോ എടുത്താൽ പോകുമല്ലോ എന്ന് കരുതി.

ഞാൻ വീട്ടിലേക്ക് വന്നിരുന്നു പക്ഷെ ശ്രീവിദ്യ അപ്പോഴവിടെ ഉണ്ടായിരുന്നില്ല. എനിക്ക് ശ്രീവിദ്യയെ ഭയങ്കര ഇഷ്ടമാണ്. കല്യാണം കഴിക്കാൻ ഇഷ്ടമാണ് എന്നൊക്കെ പറഞ്ഞു. എന്നിട്ട് കൈയ്യിൽ പിടിച്ചു താൻ സ്റ്റക്കായി പോയി. കൈയ്യിൽ ഉമ്മ വെക്കാൻ നേരം താൻ തള്ളി അവൻ ഓടി തനിക്ക് സങ്കടവും പേടിയുമൊക്കെ വന്നു.

അടുത്തിരുന്ന ചേച്ചിമാർ അടുത്തിരുത്തി വെള്ളമൊക്കെ തന്നു ആശ്വസിപ്പിച്ചു. എല്ലാവരും സംസാരിച്ച് തന്നെ ഓക്കെയാക്കി എന്നും ശ്രീവിദ്യ പറയുന്നു. അതേ സമയം മമ്മൂട്ടി ചിത്രം ഒരു കുട്ടനാടൻ ബ്ലോഗിലൂടെയാണ് ശ്രീവിദ്യ വെള്ളിത്തിരയിൽ എത്തിയത്.

പിന്നീട് ഒരു പഴയ ബോംബ് കഥ, മാഫിഡോണ, നൈറ്റ് ഡ്രൈവ്, എസ്‌കേപ്പ്, സത്യം മാത്രമെ ബോധിപ്പിക്കൂ എന്നിവയാണ് ശ്രീവിദ്യ അഭിനനയിച്ച് തിയേറ്ററുകളിലെത്തിയ മറ്റ് സിനിമകൾ. നൈറ്റ് ഡ്രൈവ് എന്ന ചിത്രത്തിലാണ് ശ്രീവിദ്യ ഒടുവിൽ അഭിനയിച്ചത്. ജസ്റ്റ് മാരീഡ് തിങ്സ് എന്ന വെബ് സീരിസിൽ ആണ് ശ്രീവിദ്യ ഇപ്പോൾ അഭിനയിക്കുന്നത്.

Also Read
വിവാഹത്തിന് മുമ്പ് ലൈം ഗീ ക ബന്ധത്തിൽ ഏർപ്പെടാൻ കുട്ടികളെ മാതാപിതാക്കൾ പഠിപ്പിക്കണം: നടി കങ്കണ പറഞ്ഞത് കേട്ടോ

Advertisement