നേരത്തെ ഇങ്ങനെ ചെയ്തിരുന്നെങ്കില്‍ ബഷീറിന് ഒരു ഭാര്യമാത്രമേ ഉണ്ടാവുമായിരുന്നുള്ളൂ, സുഹാനയെ ഉപദേശിച്ച് സോഷ്യല്‍മീഡിയ, വീഡിയോ വൈറല്‍

382

മലയാളികള്‍ക്ക് ഏറെ സൂപരിചിതനാണ് നടനും മോഡലുമായ ബഷീര്‍ ബഷി. ബിഗ്‌ബോസ് മലയാളം പതിപ്പ് സീസണ്‍ ഒന്നില്‍ മല്‍സരിക്കാന്‍ എത്തിയതോടെയാണ് ബഷീര്‍ ബഷി മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായി മാറിയത്.

Advertisements

തന്റെ രണ്ട് ഭാര്യമാരെ കുറിച്ച് ബഷീര്‍ ബഷി തുറന്നു പറഞ്ഞത് ബിഗ്‌ബോസില്‍ വെച്ച് ആയിരുന്നു. പ്രണയിച്ച് വിവാഹം കഴിച്ച ആദ്യ ഭാര്യയുടെ അനുവാദത്തോടെ ആയിരുന്നു രണ്ടാം ഭാര്യയേയും ബഷി വിവാഹം കഴിച്ചത്.

Also Read: അന്ന് ഒത്തിരി കളിയാക്കലുകള്‍ നേരിട്ടു. മുറിയിലിരുന്ന് പൊട്ടിക്കരഞ്ഞിട്ടുണ്ട്, തന്റെ ചിരിക്ക് പിന്നിലെ സങ്കട കഥ വെളിപ്പെടുത്തി രശ്മിക മന്ദാന

അതും പ്രണയ വിവാഹം തന്നെ ആയിരുന്നു. രണ്ടാമത്തെ ഭാര്യ മഷൂറ ഇപ്പോള്‍ ഗര്‍ഭിണിയാണ്. മാംഗ്ലൂരിലെ വീട്ടിലാണ് മഷൂറ ഇപ്പോഴുള്ളത്. സോഷ്യല്‍മീഡിയയില്‍ സജീവമാണ് ബഷീറും കുടുംബവും. ഇവര്‍ക്ക് നിരവധി ആരാധകരാണുള്ളത്.

ബഷീര്‍ ബഷിയുടെ ആദ്യ ഭാര്യ സുഹാനയുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മലയാളത്തിലെ ഹിറ്റ് സിനിമയായ ജയ ജയ ജയ ഹേയിലെ ഒരു രംഗം കോര്‍ത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണിത്. വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്.

Also Read: യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ സഹോദരിമാരാണോ, ഒടുവില്‍ ആരാധകരുടെ സംശയം തീര്‍ത്ത് അനുവും ചിലങ്കയും

നിരവധി കമന്റുകളാണ് വ്ീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്. പലരും സുഹാനയെ ഉപദേശിക്കുകയാണ് ചെയ്തത്. ഈ മുറ സുഹാന നേരത്തെ കാണിച്ചിരുന്നെങ്കില്‍ ബഷി രണ്ടാമത് വിവാഹം കഴിക്കില്ലെന്നായിരുന്നു പലരും കമന്റ് ചെയ്തത്.

Advertisement