അമ്മയാകുന്നത് എളുപ്പമല്ല, മോള്‍ വന്നതോടെ താനാകെ മാറിയെന്ന് മനസ്സുതുറന്ന് ഭാമ, പിണക്കം മാറി തിരിച്ചുവരൂ എന്ന് അപേക്ഷിച്ച് അരുണ്‍

2232

എകെ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ചേക്കേറിയ താര സുന്ദരിയാണ് നടി ഭാമ. നിവദ്യത്തിന് വിജയത്തിന് പിന്നാലെ ഒരു പിടി മലയാള ചിത്രങ്ങളില്‍ കൂടി നടിക്ക് അവസരം ലഭിച്ചിരുന്നു.

മികച്ച അഭിനേത്രി ആയിരുന്നെങ്കിലും അതിന് പറ്റി വേഷങ്ങള്‍ ഭാമ.്ക്ക് മ ലയാളത്തില്‍ ലഭിച്ചിരുന്നില്ല എന്നത് ആണ് സത്യം. സിനിമകള്‍ കുറഞ്ഞതോടെ ഡിപ്രെഷന്റെ അവസ്ഥയില്‍ എത്തി ഇരുന്നെങ്കിലും അത് എല്ലാം തരണം ചെയ്ത ഭാമ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരുന്നു.

Advertisements

ദൂബായിയലെ ബിസിനസ്സ് കാരന്‍ ആയ അരുണ്‍ ജഗദീഷിനെ വിവാഹം കഴിച്ചതോടെ ഭാമ സിനിമൈ രംഗത്തനിന്നും പൂര്‍ണമായും പിന്‍വാങ്ങിയരുന്നു. 2020ല്‍ ആയിരുന്നു ഭാമയുടേയും അരുണിന്റേയും വിവാഹം.സന്തോഷകരമായ ദാമ്പത്യ ജീവിതം നയിച്ചിരുന്ന ഇരുവര്‍ക്കും ഒരു മകളും പിറന്നിരുന്നു.

Also Read: നേരത്തെ ഇങ്ങനെ ചെയ്തിരുന്നെങ്കില്‍ ബഷീറിന് ഒരു ഭാര്യമാത്രമേ ഉണ്ടാവുമായിരുന്നുള്ളൂ, സുഹാനയെ ഉപദേശിച്ച് സോഷ്യല്‍മീഡിയ, വീഡിയോ വൈറല്‍

എന്നാല്‍ ഭാമയും ഭര്‍ത്താവും വേര്‍പിരിയുന്നു എന്ന തരത്തില്‍ ചില വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിച്ചിരുന്നു. ഭര്‍ത്താവിന് ഒപ്പമുള്ള ചിത്രങ്ങള്‍ എല്ലാം ഭാമ തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്നും കഴിഞ്ഞ ഒരു ദിവസം നീക്കം ചെയ്തത് ആയിരുന്നു ഇങ്ങനെ ഒരു വാര്‍ത്ത പ്രചരിക്കാന്‍ കാരണം.

അതേസമയം, അരുണുമായുള്ള വിവാഹമോചന വാര്‍ത്തകളില്‍ ഭാമ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം അരുണ്‍ പങ്കുവെച്ച ഒരു പോസ്റ്റ് വൈറലായിരുന്നു. ദുബായിയില്‍ മഴ തുടങ്ങിയെന്നും ഷവര്‍മയുടെ മണം പോയിട്ടില്ലെന്നും നിന്റെ പിണക്കം ഇനിയും മാറിയില്ലേ എന്നുമായിരുന്നു അരുണ്‍ കുറിച്ചത്. ഭാമയോട് പെട്ടെന്ന് തിരിച്ചുവരാനും അരുണ്‍ പറഞ്ഞു.

Also Read: അന്ന് ഒത്തിരി കളിയാക്കലുകള്‍ നേരിട്ടു. മുറിയിലിരുന്ന് പൊട്ടിക്കരഞ്ഞിട്ടുണ്ട്, തന്റെ ചിരിക്ക് പിന്നിലെ സങ്കട കഥ വെളിപ്പെടുത്തി രശ്മിക മന്ദാന

ഇപ്പോഴിതാ ഭാമ സ്റ്റാര്‍ മാജിക്കില്‍ അതിഥിയായി എത്തിയപ്പോള്‍ പറഞ്ഞ കാര്യങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. മകള്‍ ഗൗരിക്ക് ഇപ്പോള്‍ രണ്ട് വയസ്സായി എന്നും മോള്‍ വന്നതോടെ താന്‍ ക്ഷമ എന്താണെന്ന് പഠിച്ചുവെന്നും ഭാമ പറയുന്നു.

പെട്ടെന്ന് ദേഷ്യം വരുന്ന ആളായിരുന്നു താനെന്നും എന്നാല്‍ മോള്‍ ജനിച്ചതോടെ അതെല്ലാം മാറിയെന്നും മകള്‍ കുറച്ച് വലുതായിട്ട് വേണം കുറച്ചുകൂടി ആക്ടീവ് ആവാനെന്നും മാനസികമായ സന്തോഷം ലഭിക്കാനാണ് താന്‍ ഒകു ബൊട്ടീക്ക് തുടങ്ങിയത് എന്നും ഭാമ കൂട്ടിച്ചേര്‍ത്തു.

Advertisement