അന്ന് മിമിക്രിക്കാര്‍ക്ക് പെണ്ണ് കിട്ടില്ലായിരുന്നു, സുബിതയെ വിവാഹം ചെയ്തത് ടൈല്‍ പണിയാണെന്ന് കള്ളം പറഞ്ഞുകൊണ്ട്, വെളിപ്പെടുത്തി ബിജുക്കുട്ടന്‍

435

മലയാളികളുടെ ഇഷ്ട നടന്മാരില്‍ ഒരാളാണ് ബിജു കുട്ടന്‍. ഹാസ്യ താരമായി സിനിമകളില്‍ തിളങ്ങുന്ന ബിജുക്കുട്ടന്‍ തന്റേ കഴിവിലൂടെയാണ് മുന്‍നിര ഹാസ്യ താരങ്ങള്‍ക്കൊപ്പമെത്തിയത്.

Advertisements

ഒത്തിരി സിനിമകളില്‍ ബിജുക്കുട്ടന്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ കുടുംബത്തെ കുറിച്ച് സംസാരിക്കുകയാണ് ബിജുക്കുട്ടന്‍. അടുത്തിടെ ബിജുക്കുട്ടന്റെയും മകളുടെയും വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

Also Read: അമ്മയാകുന്നത് എളുപ്പമല്ല, മോള്‍ വന്നതോടെ താനാകെ മാറിയെന്ന് മനസ്സുതുറന്ന് ഭാമ, പിണക്കം മാറി തിരിച്ചുവരൂ എന്ന് അപേക്ഷിച്ച് അരുണ്‍

ബുള്ളറ്റ് എന്ന ഹിറ്റ് തെലുങ്ക് പാട്ടിന് ചുവടുവെച്ച വീഡിയോയിരുന്നു ഇത്. മകള്‍ക്കൊപ്പമുള്ള ഈ വീഡിയോ കണ്ടാണ് താരം ഇത്ര നന്നായി ഡാന്‍സ് കളിക്കുമെന്ന് പലരും അറിഞ്ഞത്. മകള്‍ ഡാന്‍സ് പഠിക്കുന്നുണ്ടെങ്കിലും പ്രാക്ടീസ് ചെയ്യുന്നത് തനിക്കൊപ്പമാണെന്ന് ബിജുക്കുട്ടന്‍ പറയുന്നു.

മിമിക്രി ചെയ്യുന്നവര്‍ക്ക് പെണ്ണുകിട്ടാന്‍ വളരെ പ്രയാസമായിരുന്നുവെന്നും വീട്ടുകാര്‍ ഒരു പെണ്ണിനെ കാണുകയും തന്നോട് പോയി കാണാന്‍ പറയുകയും ചെയ്തു. എന്നാല്‍ അന്ന് സുബിതയുടെ വീട്ടുകാരോട് പറഞ്ഞത് തനിക്ക് ടൈല്‍ പണിയാണെന്നായിരുന്നുവെന്നും മിമിക്രി ചെയ്യുന്ന കാര്യം പറഞ്ഞിരുന്നില്ലെന്നും ബിജുക്കുട്ടന്‍ പറയുന്നു.

Also Read: നേരത്തെ ഇങ്ങനെ ചെയ്തിരുന്നെങ്കില്‍ ബഷീറിന് ഒരു ഭാര്യമാത്രമേ ഉണ്ടാവുമായിരുന്നുള്ളൂ, സുഹാനയെ ഉപദേശിച്ച് സോഷ്യല്‍മീഡിയ, വീഡിയോ വൈറല്‍

പക്ഷേ സുബിതയുടെ വീട്ടുകാര്‍ക്ക് താന്‍ എന്താണ് ചെയ്യുന്നതെന്ന് അറിയാമായിരുന്നുവെന്നും വീട്ടുകാര്‍ ഈ വിവാഹത്തിന് സമ്മതിച്ചുവെന്നും തനിക്കും സുബിതയ്ക്കും ഇപ്പോള്‍ രണ്ട് പെണ്‍മക്കളാണെന്നും ലക്ഷ്മി പാര്‍വതി എന്നാണ് പേരുകളെന്നു ബിജുക്കുട്ടന്‍ പറയുന്നു.

Advertisement