അന്ന് പുലിമുരുകന്റെ അമ്മ, ഇന്ന് ജോർജ്കുട്ടിയെ കുടുക്കാൻ വന്ന പോലീസുകാരി: എല്ലാ ഭാഗ്യവും തന്നത് താൻ പ്രാർത്ഥിക്കുന്ന ദൈവം: അഞ്ജലി നായർ

225

വീനീത് ശോഭന എന്നവരെ ജോഡികളാക്കി ഫാസിൽ ാെരുക്കിയ മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ട നടിയാണ് അഞ്ജലി നായർ. പിന്നീട് നിരവധി മലയാള സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത അഞ്ജലി മലയാള സിനിമായിൽ ശ്രദ്ദേയയായി മാറി.

മിനിസ്‌ക്രീൻ പ്രോഗ്രാമുകളിൽ അവതാരകയായും അഞ്ജലി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മോഡലിങ് രംഗത്തും സജീവമായ താരം ഇന്ന് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്. ജിത്തു ജോസഫ് സവിധാനം ചെയ്ത മോഹൻലാൽ ചിത്രം ദൃശ്യം രണ്ടാം ഭാഗത്തിൽ ശ്രേദ്ധേയമായ ഒരു പോലീസ് വേഷം കൈകാര്യം ചെയ്തത് അഞ്ജലി നായരാണ്.

Advertisements

വമ്പൻ ഹിറ്റായ ചിത്രം ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ വിജയ കുതിപ്പ് തുടരുകയാണ്. പുലിമുരുകൻ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ അമ്മയായി വേഷമിട്ടതും അഞ്ജലി തന്നെയായിരുന്നു. നിരവധി സംഗീത അൽബങ്ങളിലും അഞ്ജലി അഭിനയിച്ചിട്ടുണ്ട്. വിനീത് ശ്രീനിവാസന്റെ ലാ കൊച്ചിൻ എന്ന ഹിറ്റ് സംഗീത ആൽബത്തിൽ അഭിനയിച്ച അഞ്ജലിയെ അറിയാത്ത മലയാളികൾ ഉണ്ടാകില്ല.

സമൂഹ മാധ്യമങ്ങളിൽ സജീവ മായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. മോഡലിങ് രംഗത്ത് സജീവ മായാ അഞ്ജലിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് സമൂഹ മാധ്യമങ്ങളിൽ വലിയ സ്വീകാരിത ലഭിക്കാറുണ്ട്.

അഭിനേയത്രി എന്നതിലുപരി നല്ലൊരു നർത്തകികൂടിയാണ് അഞ്ജലി. രണ്ടായിരത്തി പതിമൂന്നിൽ പുറത്തിറങ്ങിയ അഞ്ചു സുന്ദരികൾ എന്ന ചിത്രത്തിൽ അഞ്ജലിയുടെ മകൾ ആവ്‌നി അഭിനയിച്ചുട്ടുണ്ട്.
ദൃശ്യം രണ്ടാംഭാഗത്തിലെ താരത്തിന്റെ അഭിനയ മികവ് പ്രേക്ഷക പ്രശംസ പിടിച്ചു പറ്റി.

2010 ൽ നെല്ല് എന്ന തമിഴ് സിനിമയിൽ നായിക ആയാണ് അഞ്ജലി സിനിമാ രംഗത്തെത്തുന്നത്. 2015 ലെ മികച്ച സ്വഭാവനടിയ്ക്കുള്ള സംസ്ഥാനസർക്കാർ പുരസ്‌കാരം ‘ബെൻ’ എന്ന സിനിമയിലെ അഭിനയത്തിലൂടെ അഞ്ജലിക്ക് ലഭിച്ചു.

തമിഴ്നാട്ടിൽ ജനിച്ചു വളർന്ന മലയാളം സംവിധായകനായ അനീഷ് ഉപാസനയാണ് അഞ്ജലിയുടെ ഭർത്താവ്. 2011 ലായിരുന്നു ഇരുവരുടെ വിവാഹം. ദൈവ വിശ്വാസമുള്ളയാളാണ് അഞ്ജലി. കുടുംബം മുഴുവൻ അങ്ങനെയാണ് തന്നെ വളർത്തിയത് എന്നാണ് താരം പറയാറുള്ളത്. ചോറ്റാനിക്കര അമ്മയുടെ നടയിൽ പോയപ്പോൾ ഉള്ള ഒരു അത്ഭുത സംഭവം താരം ഒരിക്കൽ പങ്കുവച്ചിരുന്നു.

അതിങ്ങനെ അമ്പലത്തിൽ പോകാൻ നേരം, വഴിയിൽ ഒന്നും തലയിൽ വയ്ക്കാൻ പൂവ് കിട്ടാതെ നടയിൽ വിഷമിച്ചിരുന്നപ്പോൾ നടന്ന സംഭവമാണ് ഇത്. ഒരു പരിജയവും ഇല്ലാത്ത ഒരു അമ്മ അകത്ത് നിന്ന് നടന്നു വന്നു തനിക്ക് പൂവ് തന്നു എന്ന് ആണ് നടി പറയുന്നത്.

അത് തന്റെ സങ്കടം കണ്ട ചോറ്റാനിക്കര അമ്മ തന്നെയാണ് അതെന്നു വിശ്വസിക്കാനാണ് തനിക്ക് ഇഷ്ടമെന്ന് താരം പറഞ്ഞിട്ടുണ്ട്. എല്ലാ ഭാഗ്യവും താൻ പ്രാർത്ഥിക്കുന്ന ദൈവമാണ് തന്നത് എന്ന് എപ്പോഴും താരം പറയാറുണ്ട്.

Advertisement