വെറും 59 കിലോ ഭാരമേയുള്ളൂ എനിക്ക്, സ്‌ക്രീനിൽ കാണുമ്പോൾ നല്ല തടിയുള്ളതായി തോന്നുന്നതാണ്: ലക്ഷ്മി നക്ഷത്ര

74

മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാർ മാജിക് എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം ശ്രദ്ധ പിടിച്ചുപറ്റിയത്. ഈ ഷോയിലൂടെ പ്രശ്തയായ ലക്ഷ്മിക്ക് പ്രോഗ്രാമോളം തന്നെ ആരാധകരുമുണ്ട്. സോഷ്യൽ മീഡിയകളിലും ലക്ഷ്മി നക്ഷത്ര സജീവമാണ്.

പുതിയ ചിത്രങ്ങളും വിശേഷങ്ങളുമായി പലപ്പോഴും താരം സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്.
അടുത്തിടെയായി മോഡലിങ്ങിലും ഭാഗ്യപരീക്ഷണംനടത്തിയിരുന്നു ലക്ഷ്മി നക്ഷത്ര. വേറിട്ട ലുക്കിലുള്ള വിവിധ കോസ്റ്റ്യൂമുകളിട്ട് പലതരത്തിലുള്ള ഫോട്ടോഷൂട്ടും ലക്ഷ്മി നക്ഷത്ര അടുത്തിടെ നടത്തുന്നുണ്ട്.

Advertisements

Also Read
അമ്പരപ്പിക്കുന്ന ഗ്ലാമറസ്സ് ലുക്കിൽ ന്യൂ ഇയർ ഫോട്ടോഷൂട്ടുമായി നടിയും മോഡലുമായ സീതു ലക്ഷ്മി, ഏറ്റെടുത്ത് സോഷ്യൽ മീഡിയ, വൈറൽ

ഇതിന്റെയൊക്കെ ചിത്രങ്ങൾ ലക്ഷ്മി പങ്കുവെക്കാറുമുണ്ട്. ഇപ്പോളിതാ ശരീരത്തെക്കുറിച്ചും ഡയറ്റിനെ കുറച്ചും തുറന്നു പറയുകയാണ് താരം. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ലക്ഷ്മി നക്ഷത്രയുടെ തുറന്നുപറച്ചിൽ.

എനിക്ക് 59 കിലോ ഭാരമേയുള്ളൂ എങ്കിലും സ്‌ക്രീനിൽ കാണുമ്പോൾ നല്ല തടിയുള്ളതായി തോന്നുമെന്നാണ് ലക്ഷ്മി നക്ഷത്ര പറയുന്നത്. എത്ര ഭാരം കുറച്ചാലും സ്‌ക്രീനിൽ വണ്ണം തോന്നുന്നതിനാൽ വർക് ഔട്ടുകളൊന്നും ചെയ്യാറില്ല. എന്നാൽ ശരീരഭാരം കൃത്യമായി നിലനിർത്തുന്നതിനും ശരീരഭംഗിക്കുമായി പ്രിയപ്പെട്ട കുറേ ഡ്രിങ്കുകളുണ്ട്.

അഴകിനു വേണ്ടി ഒന്നിടവിട്ട ദിവസങ്ങളിൽ ബീറ്റ്‌റൂട്ട് ജ്യൂസും കുടിക്കും. ഇതിൽ പഞ്ചസാര ചേർക്കില്ല ഇനി ഇതിന്റെ രുചി ഇഷ്ടമില്ലാത്തവർക്ക് ഒരു കാരറ്റ് കൂടി ചേർക്കാം. ഫ്‌ളേവറിന് അൽപം പുതിനയിലയും. ആന്റി ഓ ക്‌സിഡന്റുകളാൽ സമ്പന്നമാണീ ഡ്രിങ്കെന്നും താരം പറയുന്നു.

രണ്ടു ടേബിൾ സ്പൂൺ പെരുംജീരകം ഇട്ട് വെള്ളം തിളപ്പിക്കുക. അത് രാത്രി മുഴുവൻ വയ്ക്കുക. പിറ്റേന്ന് രാവിലെയാകുമ്പോൾ ജീരകത്തിന്റെ ഗുണമെല്ലാം വെള്ളത്തിലടിയും. ഈ വെള്ളം ചെറുതായി ചൂടാക്കി ആവശ്യമെങ്കിൽ ഒരു ചെറുനാരങ്ങ പിഴിഞ്ഞൊഴിക്കും.

ഈ പാനീയം വെറുംവയറ്റിൽ കുടിക്കും. ഇത് അടിവയർ ഒതുങ്ങുന്നതിനും നല്ലതാണ്. മറ്റൊരു ഡ്രിങ്ക് കൂടിയുണ്ട്. ഒരു പാത്രത്തിൽ ആവശ്യത്തിന് വെള്ളം തിളപ്പിക്കും. അതിലേക്ക് ഒരു സാലഡ് വെള്ളരി, രണ്ട് ചെറുനാരങ്ങ എന്നിവ മുറിച്ചിടാം. ഇഞ്ചി ചതച്ചതും പുതിനയിലയും ചേർക്കാം.

Also Read
ഒരിക്കൽ ഞാൻ ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും! അന്ന് നിങ്ങൾ എന്നെ ഓർത്ത് അസൂയപ്പെടും ; അന്ന് പറഞ്ഞ വാക്കുകൾ യാഥാർത്ഥ്യമാക്കി ടോവിനോ തോമസ്>

ഉറങ്ങുന്നതിന് അൽപം മുൻപ് ഇങ്ങനെ വെള്ളം തയാറാക്കി വയ്ക്കും. പിറ്റേന്നു കാലത്ത് മുതൽ വൈകിട്ട് ഏഴു മണി വരെ സാധാരണ വെള്ളം കുടിക്കുന്നതിനു പകരമായി ഈ വെള്ളമാണ് കുടിക്കുന്നത്. ഇതൊരു ഡീ ടോക്‌സ് ഡ്രിങ്കാണ്. ശരീരത്തിലെ വിഷാംശമകറ്റും, തടി വെയ്ക്കാതിരിക്കാനും സഹായിക്കുമെന്ന് ലക്ഷ്മി നക്ഷത്ര പറയുന്നു.

Advertisement