മണികണ്ഠൻ ചേട്ടാ ദയവ് ചെയ്ത് എന്നെ സാർ എന്ന് വിളിക്കരുത്: ദുൽഖറിന് ഒപ്പമുള്ള അനുഭവം പങ്കുവെച്ച് നടൻ മണികണ്ഠൻ ആചാരി

93

മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാനെ നായകനാക്കി രാജീവ് രവി ഒരുക്കിയ സൂപ്പർഹിറ്റ് സിനിമയായിരുന്നു കമ്മട്ടിപ്പാടം. ഈ ചിത്രത്തിലെ ബാലൻ എന്ന കഥാപാത്രം നടൻ മണികണ്ഠൻ ആചാരിയുടെ സിനിമാ ജീവിതത്തിലെ നിർണായക വഴിത്തിരിവായിരുന്നു.

തകർപ്പൻ അഭിനയമാണ് മണികണ്ഠൻ കമ്മട്ടിപ്പാടത്തിൽ കാഴ്ച വെച്ചത്. മണികണ്ഠനൊപ്പം വിനായകൻ, അനിൽ നെടുമങ്ങാട് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിച്ചിരുന്നു. കമ്മട്ടിപ്പാടത്തിന് പിന്നാലെ അയാൾ ജീവിച്ചിരുപ്പുണ്ട് എന്ന ചിത്രത്തിലാണ് പ്രധാന വേഷത്തിൽ മണികണ്ഠൻ അഭിനയിച്ചത്.

Advertisements

ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കവേ താൻ ദുൽഖറിനയച്ച സന്ദേശവും അതിന് ദുൽഖർ നൽകിയ മറുപടിയേക്കുറിച്ചും മണികണ്ഠൻ പറഞ്ഞിരുന്നു. മണികണ്ഠന്റെ വാക്കുകൾ ഇങ്ങനെ:

അയാൾ ജീവിച്ചിരുപ്പുണ്ട് എന്ന സിനിമ ഇറങ്ങുംമുൻപെ ഞാൻ ദുൽഖർ സൽമാന് ഒരു വോയിസ് മെസേജ് അയച്ചിരുന്നു. ഞാൻ വോയിസ് മെസേജിന്റെ ആളാണെന്ന് മനസിലാക്കിയിട്ടാവാം ദുൽഖർ സൽമാൻ തിഎനിക്ക് തിരിച്ച് വോയിസ് മെസേജ് അയച്ചത്.

ഞാൻ സാർ എന്ന് വിളിച്ചാണ് ദുൽഖറിനോട് കാര്യം പറഞ്ഞത്. സാർ എന്റെ സിനിമ പത്താം തിയ്യതി റിലീസാണ് പ്രാർത്ഥനയുണ്ടാവണം എന്നായിരുന്നു എന്റെ വോയിസ് മെസേജ്. ഉടൻ തന്നെ ദുൽഖറിന്റെ മറുപടിയും വന്നു.

മണികണ്ഠൻ ചേട്ടാ, എന്നെ ദയവ് ചെയ്ത് സാർ എന്ന് വിളിക്കരുത്. പുതിയ ചിത്രത്തിന് എല്ലാ ആശംസകളും, ഞാൻ ഇപ്പോൾ നാട്ടിൽ ഇല്ല. വരുമ്പോൾ നേരിൽ കാണാം. ആ വോയിസ് മെസേജ് ഒരു നിധി പോലെ ഞാൻ ഇന്നും സൂക്ഷിച്ചിട്ടുണ്ടെന്നും അഭിമുഖത്തിൽ മണികണ്ഠൻ ആചാരി പറഞ്ഞു.

Advertisement