മലയാള സിനിമയിൽ മമ്മൂട്ടിയും മോഹൻലാലും ഒക്കെ അഭിനയം തുടങ്ങിയ കാലം മുതൽക്കേയുള്ള നടനാണ് മുകേഷ്. തമാശ റോലുകളായാലും സീരിയസ് വേഷങ്ങളായാലും മികച്ച രീതിയിൽ അവതരിപ്പിക്കാൻ ഒരു പ്രത്യേക കഴിവുതന്നെയുണ്ട് മുകേഷിന്.
മലായാളത്തിന്റെ താരചക്രവർത്തിമാരായ മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെയുളള സൂപ്പർ താരങ്ങളുടെ കുറെയധികം സിനിമകളിൽ പ്രധാന വേഷങ്ങളിൽ മുകേഷ് അഭിനയിച്ചിട്ടുണ്ട്. ഗാഡ്ഫാദർ, ഇൻഹരിഹർ നഗർ, റാംജിറാവ് സ്പീക്കിംഗ് പോലുളള മുകേഷ് സിനിമകളെല്ലാം തിയ്യേറ്ററുകളിൽ നിന്നും വലിയ വിജയമാണ് നേടിയത്.
പ്രശസ്ത നാടക നടനും, നാടകസംവിധായകനമായിരുന്ന ഒ മാധവന്റെ മകനാണ് മുകേഷ്. മുകേഷിന്റെ ചെറുപ്പകാലത്തിലെ പേര് മുകേഷ് ബാബു എന്നായിന്നു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലം നിയമസഭാ മണ്ഡലത്തിൽ നിന്ന് സിപിഎം സ്ഥാനാർത്ഥിയായി മത്സരിച്ച മുകേഷ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു.
പണ്ടുമുതലേ പ്രിയദർശൻ സിനിമകളിലൂടെയാണ് മുകേഷ് സിനിമയിൽ സ്ഥാനം ഉറപ്പിച്ചു തുടങ്ങിയത്. മോഹൻലാൽ മുകേഷ് കൂട്ടുകെട്ടിലുളള പ്രിയദർശൻ സിനിമകൾക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.
ഇന്നും പ്രേക്ഷകർ കണ്ടു ചിരിച്ചു ഉല്ലസിക്കുന പല സിനിമകയിലും മുകേഷ് പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. കരിയറിന്റെ തുടക്കത്തിൽ പ്രിയദർശൻ സംവിധാനം ചെയ്ത ബോയിങ് ബോയിങ് എന്ന ചിത്രം മുകേഷിന്റെ കരിയറിൽ വലിയ വഴിത്തിരിവായിരുന്നു. അതേ സമയം ജനപ്രിയ നായകൻ ദീലിപ് പ്രധാന വേഷത്തിലെത്തിയവെട്ടം എന്ന സൂപ്പർ ഹിറ്റ് പ്രിയദർശൻ ചിത്രത്തിൽ ഒട്ടുമിക്ക എല്ലാ താരങ്ങളും ഉണ്ടായിരുന്നു.
അതിൽ എന്തുകൊണ്ട് പ്രിയന്റെ എല്ലാ സിനിമയിലുമുള്ള മുകേഷില്ല എന്നുള്ള ചോദ്യം വന്നപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു. ഞാൻ മുകേഷിനെ വിളിക്കണമെങ്കിൽ ആ വേഷം മറ്റൊരാൾക്കും ചെയ്യാൻ കഴിയില്ല എന്ന് ബോധ്യപ്പെടുമ്പോൾ മാത്രമാണ് എന്റെ സിനിമയിലേക്ക് മുകേഷിനെ വിളിക്കുകയുളളു.
ഈ സിനിമയിൽ അങ്ങനെയൊരു വേഷം ഇല്ലാത്തതുകൊണ്ടാണ് ഞാൻ മുകേഷിനെ വിളിക്കാതിരുന്നത്. പ്രിയൻ അങ്ങനെ പറഞ്ഞപ്പോൾ അതെനിക്ക് ഒരു നടനെന്ന നിലയിൽ അഭിമാനം തോന്നിയ കാര്യമാണ് എന്നാണ് മുകേഷ് ഇതിനെ പറ്റി പറയുന്നത്.
അതേ സമയം മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ സിനിമ മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിൽ മുകേഷ് അഭിനയിക്കുന്നുണ്ട്. മരക്കാറിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്നിനെയാണ് മുകേഷ് അവതരിപ്പിക്കുന്നത്.
Also Read
അത് കാരണം പല സിനിമകളിൽ നിന്നും എന്നെ ഒഴിവാക്കിയിട്ടുണ്ട്: വെളിപ്പെടുത്തലുമായി സലീം കുമാർ