ഗാനഭൂഷണം നെയ്യാറ്റിൻകര ഗോപന്റെ ഉള്ളിൽ സംഗീത ചക്രവർത്തി ത്യാഗരാജ സ്വാമികളുമുണ്ട്, ഫൈറ്റ്മാസ്റ്റർ ത്യാഗരാജനുമുണ്ട്, കിടിലൻ ഡയലോഗുമായി ആറാട്ടിന്റെ പുതിയ വീഡിയോ

132

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ പുതിയ ചിത്രമാണ് ആറാട്ട്. ഒരിടവേളക്ക് ശേഷം തീയ്യറ്ററിൽ റിലീസ് ചെയ്ത മോഹൻലാലിന്റെ മാസ് മസാല ചിത്രമായ ആറാട്ട് തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.

സിനിമയിൽ ഉടനീളം തന്റെ എനർജെറ്റിക് പെർഫോമൻസ് പുറത്തെടുത്ത മോഹൻലാൽ തന്നെയായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. ഇപ്പോഴിതാ സിനിമയുടെ സക്സസ് ട്രെയ്ലർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മോഹൻലാലിന്റെ മാസ് ഡയലോഗും, ഫൈറ്റും, പാട്ടുമെല്ലാം ഉൾക്കൊള്ളിച്ചാണ് സക്സസ് ട്രെയ്ലർ പുറത്ത് വിട്ടിരിക്കുന്നത്.

Advertisements

Also Read
പിൻവശം കലം പോലെയുണ്ടെന്ന് ശരീരത്തെ കളിയാക്കി അ ശ്ലീ ല കമന്റ്, കിടിലൻ മറുപടി കൊടുത്ത് യുവനടി, കയ്യടിച്ച് ആരാധകർ

ഇതിനോടകം തന്നെ ഈ സക്സസ് ട്രെയ്ലറും വൈറലായി മാറിയിരിക്കുകകയാണ്. അതേ സമയം കഴിഞ്ഞ ദിവസം പുറത്ത് വിട്ട ഒന്നാം കണ്ടം എന്ന പാട്ടിന്റെ ഷൂട്ടിംഗ് വീഡിയോ ശ്രദ്ധ നേടിയിരുന്നു. ഗാനത്തിന്റെ അവസാന ഭാഗത്തുള്ള ഡാൻസ് പരിശീലിക്കുന്ന മോഹൻലാലിന്റെ വീഡിയോയാണ് പുറത്തുവന്നത്.

ബാക്ക്ഗ്രൗണ്ട് നർത്തകർക്കൊപ്പം പ്രാക്ടീസ് ചെയ്യുന്ന മോഹൻലാലിനെ വീഡിയോയിൽ കാണാം ഡാൻസിനൊടുവിൽ ചുറ്റും നിന്നവർ നിറഞ്ഞ കയ്യടികളോടെ താരത്തെ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരി 18നാണ് ലോകവ്യാപകമായി ആറാട്ട് റിലീസ് ചെയ്തത്.

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണയാണ്. ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തിൽ നായികയായി എത്തിയത്. കെജിഎഫിലെ ഗരുഡ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജു, ഇന്ത്യൻ സംഗീത മാന്ത്രീകൻ ഓസ്‌കാർ ജേതാവ് എആർ റഹ്‌മാൻ എന്നിവരും ആറാട്ടിൽ വേഷമിട്ടിരുന്നു.

Also Read
മോഹൻലാലിനെ നേരിൽ കാണാൻ അവസരം കിട്ടിയിട്ടും ഞാൻ പോയില്ല, ഒഴിഞ്ഞു മാറി നിന്നു: തന്റെ ആ വാശിയെ കുറിച്ച് രശ്മി അനിൽ

നെടുമുടി വേണു, സായ് കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങി വലിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ലോകമാകമാനം 2700 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്.

Advertisement