പിൻവശം വലിയ കലം പോലെയുണ്ടെന്ന് ശരീരത്തെ കളിയാക്കി അ ശ്ലീ ല കമന്റ്, കിടിലൻ മറുപടി കൊടുത്ത് യുവനടി, കയ്യടിച്ച് ആരാധകർ

1388

സോഷ്യൽ മീഡിയ എന്നത് നടീനടൻമാർക്കും സെലിബ്രേറ്റികൾക്കും തങ്ങളുടെ താര ജീവിതത്തിൽ ഒഴിച്ചു കൂടാനാകാത്ത ഒന്നായി മാറിയിരിക്കുകയാണ് ഇപ്പോൾ. തങ്ങളുടെ കരിയറിലേയും വ്യക്തി ജീവിതത്തിലേയും വിശേഷങ്ങളും വാർത്തകളും ഒക്കെ ആരാധകരുമായി താരങ്ങൾ പങ്കുവെക്കുന്നത് സോഷ്യൽ മീഡിയയിലൂടെയാണ്.

എന്നാൽ എല്ലായിപ്പോഴും സോഷ്യൽ മീഡിയ താരങ്ങളെ സംബന്ധിച്ച് അത്ര നല്ല ഒരു ഇടമാകണമെന്നില്ല. പലപ്പോഴും താരങ്ങൾക്ക് സോഷ്യൽ മീഡിയയിൽ നിന്നും മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ നിന്നും ബോഡി ഷെ യ് മിം ഗ് അനുഭവം നേരിട്ടിരിക്കുകയാണ് യുവനടി മൃണാൽ ഠാക്കൂർ.

Advertisements

സോഷ്യൽ മീഡിയയിലുടേയും മറ്റുമായി ബോഡി പോസിറ്റിവിറ്റിയെ കുറിച്ച് സംസാരിക്കുന്ന താരമാണ് മൃണാൽ. എന്നാൽ മൃണാലിന് എതിരെ പലപ്പോഴും സോഷ്യൽ മീഡിയയിൽ അധിക്ഷേപങ്ങളും ബോഡി ഷെ യ് മിം ഗുമെല്ലാം ഉയർന്നു വരികയും ചെയ്തിട്ടുണ്ട്.

ഇപ്പോഴിതാ തനിക്കെതിരെ അ ശ്ലീ ല ചുവയുള്ള അധിക്ഷേപം നടത്തിയ ആൾക്ക് മൃണാൽ നൽകിയ മറുപടി ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ ദിവസം കിക്ക് ബോക്സിംഗ് ചെയ്യുന്ന തന്റെ വീഡിയോ മൃണാൽ പങ്കുവച്ചിരുന്നു. താരത്തിന്റെ വീഡിയോയ്ക്ക് കയ്യടിച്ചു കൊണ്ട് സിനിമാ രംഗത്തു നിന്നും നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്.

Also Read
എനിക്ക് ഏറ്റവും പേടിയുള്ള സാധനം വരെ എന്റെ ജീവിതത്തിൽ നടന്ന് കഴിഞ്ഞു, അതുകൊണ്ട് ഞാനിപ്പോൾ പന്നി പൊളിയാണ്; ഗായത്രി സുരേഷ്

തമന്ന, ശോഭിത ധൂലിപാല, മഹിമ മക്വാന തുടങ്ങിയ താരങ്ങൾ മൃണാലിന്റെ വീഡിയോയ്ക്ക് പ്രശംസയുമായി എത്തിയിട്ടുണ്ട്. എന്നാൽ ചിലർ താരത്തിന്റെ ശരീരത്തെക്കുറിച്ചും അ ശ്ലീ ല പരാമർശവുമായി എത്തുകയായിരുന്നു. താഴ് ഭാഗത്തെ തടി കുറയ്ക്കു, നാച്വറൽ ലുക്കാണ് നല്ലത് എന്നായിരുന്നു ഒരാളുടെ കമന്റ്.

പിന്നാലെ തന്നെ മറുപടിയുമായി മൃണാൽ എത്തുകയായിരുന്നു. ചിലർ അതിന് കാശ് കൊടുക്കും. ചിലർക്ക് നാച്വറലായി ലഭിക്കും. നമ്മളത് പ്രദർശിപ്പിക്കുകയാണ് വേണ്ടത്. നിങ്ങൾ നിങ്ങളുടേതും പ്രദർശിപ്പിക്കൂവെന്നായിരുന്നു കമന്റിന് മൃണാൽ നൽകിയ മറുപടി. പിന്നാലെ ഈ കമന്റ് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലും മൃണാൽ പങ്കുവച്ചിട്ടുണ്ട്.

ഫിറ്റായിരിക്കാൻ ഞാൻ എത്രത്തോളം കഠിനാധ്വാനം ചെയ്യുന്നുണ്ടെന്ന് നിങ്ങൾക്കറിയുമോ? എന്റെ ശരീരപ്രകൃതമാണത്. എനിക്കൊന്നും ചെയ്യാൻ പറ്റില്ല. അതുകൊണ്ട് എനിക്ക് പ്രദർശിപ്പിക്കുക മാത്രമാണ് ചെയ്യാനുള്ളത് എന്നായിരുന്നു മൃണാലിന്റെ പ്രതികരണം.

പിന്നാലെ മറ്റൊരാളും അശ്ലീല കമന്റുമായി എത്തി. പിൻവശം കലം പോലെയുണ്ടെന്നായിരുന്നു ഒരാളുടെ കമന്റ്. ഈ കമന്റിനും മൃണാൽ മറുപടി നൽകുന്നുണ്ട്. എന്നാൽ കമന്റിനോട് നിയന്ത്രണം വിടാതെയായിരുന്നു മൃണാലിന്റെ പ്രതികരണം. നന്ദി സഹോദരാ എന്നായിരുന്നു മൃണാൽ നൽകിയ മറുപടി.

Also Read
മോഹൻലാലിനെ നേരിൽ കാണാൻ അവസരം കിട്ടിയിട്ടും ഞാൻ പോയില്ല, ഒഴിഞ്ഞു മാറി നിന്നു: തന്റെ ആ വാശിയെ കുറിച്ച് രശ്മി അനിൽ

ധമാക്കയാണ് മൃണാലിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. കാർത്തിക് ആര്യനായിരുന്നു നായകൻ. നെറ്റ്ഫ്ളിക്സിലൂടെ റിലീസ് ചെയ്ത സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. നിരവധി റെക്കോർഡുകളും ചിത്രം തകർത്തു. ജേഴ്സിയാണ് പുതിയ സിനിമ. ഷാഹിദ് കപൂർ ആണ് ചിത്രത്തിലെ നായകൻ. തെലുങ്ക് ചിത്രം ജേഴ്സിയുടെ ഹിന്ദി റീമേക്കാണിത്.

Advertisement