ഇങ്ങനെയൊക്കെ ചെയ്യുുന്നവർ എനിക്കൊരു മകൻ ഉണ്ട് എന്ന് കൂടി ചിന്തിക്കണം: തുറന്നടിച്ച് രേഖാ രതീഷ്

569

മലയാളത്തിന്റെ ബിഗ്‌സ്‌ക്രീനിലും മിനി സ്‌ക്രീനിലും തിളങ്ങിയിരുന്ന താരമാണ് രേഖ രതീഷ്. സിനിമകളിൽ ചെറിയ വേഷത്തിൽ എത്തിയിട്ടുണ്ടെങ്കിലും മിനിസ്‌ക്രീൻ പരമ്പരകളിലൂടെയാണ് രേഖാ രതീഷ് പ്രേക്ഷകർക്ക് സുപരിചിതയായി മാറിയത്.

ഏഷ്യാനെറ്റിലെ സൂപ്പർ ഹിറ്റ് പരമ്പരയായ പരസ്പരം എന്ന സീരിയലിലെ പത്മാവതി എന്ന കഥാപാത്രത്തിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഇതിന് ശേഷം നിരവധി അവസരങ്ങളാണ് രേഖാ രതീഷിനെ തേടി എത്തിയത്. അതേ സമയം പ്രശസ്തിയോടൊപ്പം തന്നെ രേഖയുടെ ജീവിതം വിവാദങ്ങളും നിറഞ്ഞതായിരുന്നു. ബാലതാരമായി അഭിനയ രംഗത്ത് എത്തിയതാണ് രേഖ.

Advertisements

ടെലിവിഷൻ പരമ്പരകളിൽ തിളങ്ങുന്ന സാന്നിധ്യമായ രേഖ അടുത്തിടെയാണ് സോഷ്യൽ മീഡിയയിൽ സജീവമായത്. തന്റെ ഏറ്റവും പുതിയ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളുമൊക്കെ രേഖ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുമ്പോൾ ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറ്. തിരുവനന്തപുരത്ത് ആണ് ജനനം എങ്കിലും രേഖ വളർന്നത് ചെന്നൈയിലാണ്.

മാതാപിതാക്കൾ ചലച്ചിത്ര രംഗത്ത് ഉള്ളവരായിരുന്നു. അച്ഛൻ രതീഷ് അറിയപ്പെടുന്ന ഡബ്ബിങ് കലാകാരനായിരുന്നു. സാക്ഷാൽ മമ്മൂട്ടിക്ക് അദ്ദേഹത്തിന്റെ തുടക്കകാലത്ത് ശബ്ദം നൽകിയിരുന്നത് രേഖയുടെ അച്ഛനായിരുന്നു. അമ്മ രാധാമണി നാടക, സിനിമാ നടിയായിരുന്നു. രേഖയുടെ അച്ഛനുമമ്മയും പ്രണയിച്ച് രണ്ടാം വിവാഹം കഴിച്ചവരായിരുന്നു. അതുകൊണ്ട് ഇരുവീടുകളിലും അധികം പിന്തുണയുണ്ടായിരുന്നില്ല.

Also Read
എനിക്ക് ഏറ്റവും പേടിയുള്ള സാധനം വരെ എന്റെ ജീവിതത്തിൽ നടന്ന് കഴിഞ്ഞു, അതുകൊണ്ട് ഞാനിപ്പോൾ പന്നി പൊളിയാണ്; ഗായത്രി സുരേഷ്

ഇരുവരുടെയും മധ്യവയസിലാണ് രേഖ ജനിക്കുന്നത്. പിന്നീട് ഇരുവരും വിവാഹമോചനം നേടി. ശേഷം രേഖ അച്ഛന്റെ കൂടെ ചെന്നൈയിൽ തന്നെ വളർന്നു. നാല് വയസുള്ളപ്പോൾ ഒരു തമിഴ് ടിവി പരമ്പരയിൽ രേവതിയുടെ ബാല്യകാലം രേഖ അവതരിപ്പിച്ചു. നടൻ ക്യാപ്റ്റർ രാജു രേഖയുടെ അച്ഛന്റെ അടുത്ത സുഹൃത്തായിരുന്നു. അദ്ദേഹമാണ് സീരിയലിലേക്ക് രേഖയെ കൈപിടിച്ചുകൊണ്ടുവന്നത്.

പതിനാല് വയസ്സുള്ളപ്പോളാണ് ആദ്യമായി രേഖ മലയാളത്തിൽ അഭിനയിക്കുന്നത്. പിന്നീട് ചെറിയ ഇടവേളകളിൽ സീരിയലുകൾ ചെയ്തു. രേഖയുടെ കരിയറിലൊരു വഴിത്തിരിവ് തന്നത് മഴവിൽ മനോരമയിലെ ആയിരത്തിൽ ഒരുവൾ എന്ന സീരിയലാണ്. പിന്നീട് പരസ്പരത്തിലെ രേഖയുടെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു. ഇപ്പോൾ മഴവിൽ മനോരമയിൽ മഞ്ഞിൽ വിരിഞ്ഞ പൂവിലും മറ്റു രണ്ട് സീരിയലുകളിലും രേഖ അഭിനയിക്കുന്നുണ്ട്.

വിവാഹത്തെ തുടർന്നായിരുന്നു രേഖയുടെ ജീവിതം താളം തെറ്റിയതും വിവാദങ്ങൾ ഉണ്ടായതും. സസ്‌നേഹം അടക്കമുള്ള ഏഷ്യാനെറ്റ് പരമ്ബരയിലും രേഖ അഭിനയിക്കുന്നുണ്ട്. പ്രണയ വിവാഹവും തുടർന്നുള്ള വിവാഹ മോചനവും മൂലം ഉണ്ടായ പ്രശ്‌നങ്ങൾ മൂലം രേഖ കുറേനാൾ സീരിയൽ അഭിനയത്തിൽ നിന്നും വിട്ടുനിന്നിരുന്നു.

മകൻ ജനിച്ചപ്പോഴും രേഖ ഇടവേള എടുത്തിരുന്നു. പ്രതിസന്ധികളെ ഒക്കെ അതിജീവിച്ച് തന്റെ മകനോടപ്പം സന്തോഷ ജീവിതം നയിക്കുകയാണ് താരമിപ്പോൾ. അയാൻ എന്നാണ് താരത്തിന്റെ മകന്റെ പേര്. തിരുവനന്തപുരത്താണ് മകൻ പഠിക്കുന്നത്.

ബുദ്ധിമുട്ടിന്റെ കാലമൊക്കെ കഴിഞ്ഞൂവെന്നും മകൻ ചെറുതായിരുന്നപ്പോൾ വളരെയധികം ബുദ്ധിമുട്ടിയിരുന്നുവെന്നും രേഖ രതീഷ് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. അവനെ വീട്ടിലാക്കി ഷൂട്ടിങ്ങിന് പോയാൽ തിരിച്ച് എത്തുന്നത് വരെ വലിയ വിഷമമായിരുന്നുവെന്നും രേഖ രതീഷ് പറഞ്ഞിട്ടുണ്ട്. മകന്റെ ജീവിതത്തെ വളച്ചൊടിച്ച് വരുന്ന വാർത്തകൾ മകനെ ബാധിക്കാതിരിക്കാൻ ഇനി മുതൽ അഭിമുഖങ്ങൾ നൽകില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ് രേഖ രതീഷ്.

എന്റെ സ്വകാര്യ ജീവിതം ആർക്കും അറിയാത്ത കാര്യമൊന്നുമില്ല. ഞാൻ തന്നെ എന്റെ ജീവിതത്തെ കുറിച്ച് എല്ലാവരോടും പറഞ്ഞിട്ടുള്ളതാണ്. എന്നാൽ അത് പിന്നെയും കാഴ്ചക്കാരെ കൂട്ടാൻ വേണ്ടി പുതിയ തലകെട്ടുകൾ നൽകി റീവൈൻഡ് ചെയ്ത് പ്രചരിപ്പിക്കുന്ന പ്രവണത കാണാറുണ്ട്.

Also Read
15 സർപ്രൈസുകൾ നൽകി കുക്കുവിനെ ഞെട്ടിച്ച് ഭാര്യ ദീപ, വിവാഹ വാർഷികം പൊളിയാക്കി താരദമ്പതികൾ

എന്റെ വാർത്ത വെച്ച് ചിലർ ജീവിതം മാർഗം കണ്ടെത്തുന്നുണ്ട്. അത് എന്നെ ബാധിക്കില്ല. ഞാനിതൊന്നും ചിന്തിച്ച് നടക്കാറുമില്ല. പക്ഷെ എന്റെ വിഷയമാകുന്നത് എന്റെ മകന്റെ ജീവിതവും അവന് ബുദ്ധിമുട്ടാകുന്നുണ്ടോ എന്നതുമാണ്. ഇങ്ങനെ തലക്കെട്ടുകൾ കൊടുത്ത് പ്രചരിപ്പിക്കുന്നവർ എനിക്കൊരു മകൻ ഉണ്ട് എന്ന് ചിന്തിക്കണം. അവൻ സ്‌കൂളിൽ പോകുന്ന കുട്ടിയാണ്.

അവന്റെ ചുറ്റുപാടും ഒരുപാട് ആളുകൾ ഉണ്ട്. അവനെ ഒരിക്കലും ഇത്തരം വാർത്തകൾ ബാധിക്കരുത്. എന്നെ നിങ്ങൾ പറയുന്നത് എന്റെ വിഷയമല്ല. പക്ഷെ എന്റെ മകന്റെ ജീവിതം തകരരുത്. അതുകൊണ്ടാണ് അഭിമുഖങ്ങൾ അവൻ ഒരു നിലയിലെത്തും വരെ നൽകരുത് എന്ന് ഞാൻ തീരുമാനിക്കാൻ കാരണം’ രേഖ രതീഷ് പറയുന്നു.

Advertisement