എനിക്ക് ഏറ്റവും പേടിയുള്ള സാധനം വരെ എന്റെ ജീവിതത്തിൽ നടന്ന് കഴിഞ്ഞു, അതുകൊണ്ട് ഞാനിപ്പോൾ പന്നി പൊളിയാണ്; ഗായത്രി സുരേഷ്

334

ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഗായത്രി സുരേഷ്. ജമ്നാപ്യാരി എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ഗായത്രി പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ മോഡലിങും പിന്നണി ഗാനാലാപനവും താരം ചെയ്യുന്നുണ്ട്. ബാങ്കിങ് മേഖലയിലെ ജോലി ഉപേക്ഷിച്ചാണ് ഗായത്രി സിനിമയിലേക്ക് എത്തിയത്.

29 കാരിയായ ഗായത്രി 2015ൽ ആണ് ആദ്യ സിനിമ ചെയ്യുന്നത്. ആ ചിത്രമായിരുന്നു ജന്മപ്യാരി. കുഞ്ചാക്കോ ബോബൻ നായകനായ ചിത്രത്തിൽ പാർവതി എന്ന കഥാപാത്രത്തെയാണ് ഗായത്രി അവതരിപ്പിച്ചത്. പിന്നീട് 2016ൽ മഞ്ജുവാര്യർ സിനിമ കരിങ്കുന്നം സിക്‌സസിൽ ഗസ്റ്റ് റോളിലും ഗായത്രി എത്തി.

Advertisements

ഒരേ മുഖം, ഒരു മെക്‌സിക്കൻ അപാരത എന്നിവയാണ് പിന്നീട് ഗായത്രി അഭിനയിച്ച സിനിമകൾ. സഖാവ്, കല വിപ്ലവം പ്രണയം, നാം, ചിൽഡ്രൺസ് പാർക്ക് തുടങ്ങിയ ചിത്രങ്ങളിലും ഗായത്രി അഭിനയിച്ചു. ഇനി പുറത്തിറങ്ങാനുള്ള ഗായത്രിയുടെ സിനിമകൾ എസ്‌കേപ്പ്, 99 ക്രൈം ഡയറി എന്നിവയാണ്. എസ്‌കേപ്പിൽ ഗായത്രിയാണ് പ്രധാന വേഷത്തിൽ എത്തുന്നത്.

Also Read
മോഹൻലാലിനെ നേരിൽ കാണാൻ അവസരം കിട്ടിയിട്ടും ഞാൻ പോയില്ല, ഒഴിഞ്ഞു മാറി നിന്നു: തന്റെ ആ വാശിയെ കുറിച്ച് രശ്മി അനിൽ

മിനിസ്‌ക്രീൻ താരം ശ്രീവിദ്യ മുല്ലശ്ശേരി അടക്കമുള്ളവരും എസ്‌കേപ്പ് സിനിമയുടെ ഭാഗമായിട്ടുണ്ട്. ചിത്രത്തിൽ ജാസി ഗിഫ്റ്റിനൊപ്പം ഒരു ഗാനവും ഗായത്രി ആലപിച്ചിട്ടുണ്ട്. ഗായത്രി ആലപിച്ച സിനിമയിലെ ഗാനം അടുത്തിടെ റിലീസ് ചെയ്യുകയും വൈറലാവുകയും ചെയ്തിരുന്നു.

അതേ സമയം, എന്ത് പറഞ്ഞാലും ട്രോൾ എങ്ങനെ പറഞ്ഞാലും ട്രോൾ. അതാണിപ്പോൾ നടി ഗായത്രി സുരേഷിന്റെ അവസ്ഥ. ട്രോളുകളും പരിഹാസങ്ങളും പിന്നാലെ വരുമെന്ന് അറിയാമെങ്കിലും തനിക്ക് മനസിൽ തോന്നുന്നത് വെട്ടിതുറന്ന് പറയുന്നതാണ് ഗായത്രിയുടെ ശീലം. ഒന്നും മനസിൽ വെക്കാതെ വെട്ടി തുറന്ന് സംസാരിക്കുന്നത് ആണ് തന്റെ രീതിയെന്ന് ഗായത്രി തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

നടൻ പ്രണവ് മോഹൻലാലിനോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ച് അടുത്തിടെ ഗായത്രി തുറന്ന് പറഞ്ഞത് വൈറലായിരുന്നു. ഇപ്പോൾ അതിലെ സത്യാവസ്ഥയെ കുറിച്ച് ഇന്ത്യാ ഗ്ലിറ്റ്‌സിന് നൽകിയ അഭിമുഖത്തിൽ കൂടി പ്രതികരിച്ചിരിക്കുകയാണ് ഗായത്രി സുരേഷ്.

പ്രണവ് മോഹൻലാലിനോട് എനിക്ക് ഇഷ്ടമുണ്ട്. അദ്ദേഹത്തെ വിവാഹം കഴിച്ചാൽ കൊള്ളാമെന്ന് തോന്നിയിട്ടുണ്ട്. പക്ഷെ ഞങ്ങൾ തമ്മിൽ പരിചയമില്ല. ദൈവം നിശ്ചയിച്ച് നടക്കുകയാണെങ്കിൽ നടക്കട്ടെ. പക്ഷെ പ്രണവിനെ കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം യൂണിവേഴ്‌സ് അതുമയി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്ത് തരുന്നപോലെ എനിക്ക് തോന്നിയിട്ടുണ്ട്.

ഒരിക്കൽ കാറിൽ പോകുമ്പോൾ ഞാൻ വെറുതെ ചിന്തിച്ചു ആരേയായിരിക്കും ഞാൻ വിവാഹം ചെയ്യുകയെന്ന്. അപ്പോഴുണ്ട് മുമ്പിൽ പോകുന്ന ബസിൽ പ്രണവിന്റെ പേര്. അതുപോലെ ഒരിക്കൽ ഞാൻ പ്രണവിനെ പരിചയപ്പെട്ടിട്ടുണ്ട്. കൊച്ചിയിൽ ഫ്‌ളൈറ്റ് ഇറങ്ങി വരുമ്പോൾ പ്രണവിനെ കുറിച്ച് അറിഞ്ഞു.

Also Read
കിടിലൻ ഹോട്ട് ലുക്കിൽ നടി അഞ്ജു കുര്യൻ, വൈറലായി മരുഭൂമിയിലെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ

എയർപോർട്ടിന് അടുത്തുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോഴാണ് വെയിറ്റർ വന്ന് പ്രണവ് മോഹൻലാൽ സിനിമയുടെ ഷൂട്ടിങ് നടക്കുന്നുണ്ടെന്ന് പറഞ്ഞത്. അന്ന് വെയിറ്റർ അങ്ങനെ പറഞ്ഞത് കൊണ്ട് ഞാൻ പോയി പ്രണവിനെ കണ്ട് സംസാരിച്ച് പിരിഞ്ഞു. അങ്ങനെ സംഭവിക്കുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല.

അപ്രതീക്ഷിതമായി ഇതൊക്കെ നടക്കുമ്പോൾ യൂണിവേഴ്‌സ് കൂടെ നിൽക്കുന്ന പോലെ ഒരു തോന്നൽ. ഞാനിതെല്ലാം പറയുമ്പോൾ നാളെ ട്രോൾ വരുമെന്ന് എനിക്കറിയാം. പക്ഷെ എനിക്ക് ഏറ്റവും പേടിയുള്ള സാധനം വരെ എന്റെ ജീവിതത്തിൽ നടന്ന് കഴിഞ്ഞു. അതുകൊണ്ട് ഞാനിപ്പോൾ പന്നിപൊളിയാണ്.

സിനിമയോടാണ് എന്റെ പാഷൻ അതുകൊണ്ടാണ് ബാങ്കിലെ ജോലി പോലും ഉപേക്ഷിച്ചത്. രാജകുമാരി, വേശ്യ തുടങ്ങി കഥാപാത്രങ്ങൾ സിനിമയിൽ ചെയ്യാൻ അവസരം ലഭിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. സിനിമയുടെ എല്ലാ മേഖലകളിലും ശോഭിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടെന്നും ഗായത്രി സുരേഷ് വ്യക്തമാക്കുന്നു.

Advertisement