കുഞ്ഞു മാലാഖ എത്തി, പൊന്നോമന കുഞ്ഞു പിറന്ന സന്തോഷം അറിയിച്ച് ഗായിക സോണിയ

136

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോ മലയാളം ടെലിവിഷൻ ചരിത്രത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ഷോകളിൽ ഒന്നായിരുന്നു. വിവിധ സീസണുകളായി നൂറിൽ ആധികം യുവ ഗായകരെയാണ് ആ സംഗീത റിയാലിറ്റി ഷോ മലയാള സംഗീത ലോകത്തിനു സമ്മാനിച്ചത്.

ഐഡിയ സ്റ്റാർ സിംഗർ ഉൾപ്പെടെ 4 റിയാലിറ്റി ഷോകളിൽ വിജയിയാണ് സോണിയ എന്ന ഗായിക സംഗീത ലോകത്തേക്ക് തന്റെ ഇടം കണ്ടെത്തിയത്. ഐഡിയ സ്റ്റാർ സിംഗർ ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട ഗായികയാണ് സോണിയ അമോദ്. 2008ലെ വിജയി ആയിരുന്നു സോണിയ.

Advertisements

Also Read
മോഹൻലാലിനെ നേരിൽ കാണാൻ അവസരം കിട്ടിയിട്ടും ഞാൻ പോയില്ല, ഒഴിഞ്ഞു മാറി നിന്നു: തന്റെ ആ വാശിയെ കുറിച്ച് രശ്മി അനിൽ

റിയാലിറ്റി ഷോയ്ക്ക് ശേഷം സ്റ്റേജ് പരിപാടികളിലും മറ്റുമായി ഗായിക സജീവമായിരുന്നു. സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ വിശേഷങ്ങൾ ഒക്കെ പങ്കുവെയ്ക്കാറുണ്ട്. കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്താൻ പോവുകയാണെന്നും നിങ്ങളുടെ പ്രാർത്ഥനയും അനുഗ്രഹവും വേണമെന്നും സോണിയ നേരത്തെ ആരാധകരെ അറിയിച്ചിരുന്നു.

കാത്തിരിപ്പിന് ഒടുവിൽ കുഞ്ഞതിഥി എത്തിയതിന്റെ സന്തോഷത്തിലാണ് സോണിയ. കുഞ്ഞു മാലാഖയ്ക്ക് ഞങ്ങളുടെ ലോകത്തേക്ക് സ്വാഗതം. നിങ്ങളുടെ പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി. അമൃത ആശുപത്രിയിലെ ഡോക്ടർ രാധാമണിക്കും മറ്റ് ജീവനക്കാർക്കും നന്ദിയെന്നുമായിരുന്നു സോണിയ ഫേസ്ബുക്കിൽ കുറിച്ചത്.

കുഞ്ഞതിഥിയുടെ ചിത്രവും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. നേരത്തെ ഗർഭിണിയായിരിക്കെ ഏഴാം മാസത്തിൽ കച്ചേരി അവതരിപ്പിച്ചതിനെ കുറിച്ച് സോണിയ പറഞ്ഞിരുന്നു. ഒന്നര മണിക്കൂർ ഇരുന്ന് പാടണമായിരുന്നു. തുടക്കത്തിൽ ആശങ്കയുണ്ടായിരുന്നുവെങ്കിലും പ്രശ്‌നങ്ങളൊന്നുമില്ലാതെ അത് മനോഹരമായി അവസാനിപ്പിക്കാൻ കഴിഞ്ഞിരുന്നു.

വലിയൊരു ഭാഗ്യമായാണ് ആ അവസരത്തെ കണ്ടത്. ഗർഭിണിയായതിന് ശേഷവും സ്റ്റാർട്ട് മ്യൂസികിലും സോണിയ എത്തിയിരുന്നു. അതേ സമയം ആലപ്പുഴയാണ് സോണിയയുടെ നാട്. അമ്മയുടെ അച്ഛൻ ഗണപതി ആചാരി ഗായകനാണ്. അമ്മ കൃഷ്ണവേണിയും പാടും. ചേച്ചി ധന്യ സംഗീത അധ്യാപികയാണ്. അച്ഛൻ ശശിധരൻ. ആമോദാണ് താരത്തിന്റെ ജീവിത പങ്കാളി.

2008 ൽ സ്റ്റാർ സിംഗർ റിയാലിറ്റിഷോയിൽ വിജയി ആയതോടെ സോണിയക്ക് ലഭിച്ചത് കോൺഫിഡൻസ് ഗ്രൂപ്പ് നൽകിയ ഒരു കോടി രൂപ വിലമതിക്കുന്ന 2 ഫ്ളാറ്റുകൾ ആയിരുന്നു. സംഗീതപരമ്പര്യം ഉള്ള തമിഴ് കുടുംബത്തിൽ ജനിച്ച സോണിയയുടെ വീട് നിറയെ സംഗീതമാണ്. യൂണിവേഴ്സിറ്റി ഓഫ് മദ്രാസ്സിൽ നിന്നും സംഗീതത്തിൽ തന്നെ എംഎ ബിരുദം നേടിയ സോണിയ സ്റ്റാർ സിംഗർ ഉൾപ്പെടെ നാല് റിയാലിറ്റി ഷോകളിൽ ആണ് വിജയിയായത്.

10ാം വയസ്സിൽ ആണ് പ്രൊഫഷണൽ വേദിയിലെ ആദ്യ വിജയം. തുടർന്ന് കേരളത്തിൽ ഉടനീളം നിരവധി കച്ചേരികളിലും ഗാനമേളകളിലും സാന്നിധ്യമറിയിച്ചു. പിന്നീട് റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയയായി. സോണിയ പത്താംവയസ്സിൽ ആണ് വോയിസ് ഓഫ് ആലപ്പി എന്ന മത്സരത്തിൽ ഒന്നാം സ്ഥാനം കിട്ടിയത്.

Also Read
നിത്യാ മേനോനെ കല്യാണം കഴിക്കാൻ ഇഷ്ടമാണ്, വീട്ടുകാരെയും നടിയേയും നേരിട്ട് കണ്ട് ഇക്കാര്യം പറഞ്ഞു, നടി തന്ന മറുപടി ഇങ്ങനെ: സന്തോഷ് വർക്കി വെളിപ്പെടുത്തുന്നു

അന്നായിരുന്നു ആദ്യ നേട്ടം പത്താം ക്ലാസിൽ പഠിക്കുമ്പോൾ സ്വര മഞ്ചേരി എന്ന റിയാലിറ്റി ഷോയിലും പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ സൂപ്പർ സിംഗറിലും ഒന്നാം സമ്മാനം കിട്ടി. 2006ലെ ഗന്ധർവ്വ സംഗീതത്തിൽ ഫൈനൽ റൗണ്ട് വരെ എത്തിയതിനുശേഷമാണ് സ്റ്റാർ സിംഗറിൽ പങ്കെടുത്തത്.

2014ലാണ് തമിഴ് സൂപ്പർ സിംഗർ ഫൈനൽ റൗണ്ട് വരെ എത്തിയത്. എആർ റഹ്‌മാൻ, എസ് ജാനകി, ആശാ ഭോസ്ലെ തുടങ്ങിയ പ്രഗൽഭരുടെ മുന്നിൽ വച്ച് സംഗീത പ്രകടനം കാഴ്ചവച്ചതിന് സോണിയയ്ക്ക് വിലമതിക്കാനാ വാത്ത സമ്മാനങ്ങൾ ലഭിച്ചിരുന്നു.

Advertisement