Home Entertainment

പതിമൂന്ന് വർഷമായി ദാരിദ്ര്യത്തിൽ ആയിരുന്നു, അപ്പോഴാണ് ഈ അവസരം വന്നത്, അത് ഞാൻ ഉപയോഗപ്പെടുത്തി: ഹോട്ട് വേഷം അഭിനയിച്ചതിനെ കുറിച്ച് സ്വാസിക

3072

വൈഗ എന്ന തമിഴ് സിനിമയിലൂടെ അഭിനയം തുടങ്ങി പിന്നീട് മലയാള സിനിമയിലും സീരിയലിലും ഒരുപോലെ സജീവമായ താരമാണ് സ്വാസിക വിജയ്. ഫ്‌ളവേഴ്‌സ് ചാനലിലെ സീത എന്ന സീരിയലിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരത്തിന് നിരവധി ഫാൻസ് പേജുകളുമുണ്ട്.

സിനിമയിൽ ചെറിയ ചെറിയ വേഷങ്ങൾ അവതരിപ്പിച്ചാണ് താരം തിളങ്ങിയതെങ്കിലും മിനിസ്‌ക്രീനിൽ നായിക ആയിട്ടായിരുന്നു എത്തിയത്. സിനിമയേക്കാൾ കൂടുതൽ സീരിയലിൽ സജീവമാകുകയും ചെയ്തു. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്ക് വെയ്ക്കാറുണ്ട്.

Advertisements

അടുത്തിടെ താരം അതീല ഗ്ലാമറസ്സ് ആയി അഭിനയിച്ച ഒരു ചിത്രം പുറത്തിറങ്ങിയിരുന്നു. സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ചതുരം എന്ന സിനിമയിൽ ആയിരുന്നു സ്വാസിക ഹോട്ട് വേഷത്തിൽ എത്തിയത്. ചെറിയ ചെറിയ കഥാപാത്രങ്ങളെ മാത്രം സിനിമയിൽ അവതരിപ്പിച്ചു കൊണ്ടിരുന്ന സ്വാസിക മുഴുവനീള നായിക വേഷത്തിൽ എത്തിയ സിനിമ ആയിരുന്നു അത്.

Also Read
എന്നേയും സഹോദരിമാരേയും അച്ഛൻ ശാരിരികമായി പീ ഡി പ്പി ച്ചിരുന്നു, രണ്ട് തവണ ഞാൻ ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്: ഉർഫി ജാവേദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

റോഷൻ മാത്യു നായകനായി എത്തിയ ചതുരത്തിന് എ സർട്ടിഫിക്കറ്റ് കിട്ടിയത്തോടെ താരത്തിന് എതിരെയുള്ള വിമർശനങ്ങളും ഉയർന്നിരുന്നു. നായകനുമായും മറ്റൊരു താരമായ അലസിയറുമായും അടുത്തിടപഴകി അഭിനയിക്കുകയും ലിപ്ലോക്ക് ചെയുകയും എ സർട്ടിഫിക്കറ്റ് സിനിമയിൽ അഭിനയിച്ചു എന്നതുമായിരു്‌നനു സ്വാസികയ്ക്ക് നേരെ ഉയർന്ന വിമർശനം.

എന്നാൽ താൻ എന്തുകൊണ്ടാണ് ഇത്തരത്തിലൊരു സിനിമയിൽ അഭിനയിച്ചത് എന്നതിന്റെ കാരണം സ്വാസിക തുറന്നു പറഞ്ഞിരന്നു. വർഷങ്ങളായി താൻ സിനിമയിൽ ഉണ്ടായിരുന്നെങ്കിൽ പോലും തന്നെ വിശ്വസിച്ച് ആരും തനിക്ക് നല്ലൊരു കഥാപാത്രം തന്നില്ലെന്നും എന്നാൽ ഇപ്പോൾ ഒരാൾ തന്നെ വിശ്വസിച്ച് അവസരം നൽകിയപ്പോൾ താൻ അത് ഉപയോഗ പെടുത്തിയത് ആണെന്നും താരം പറഞ്ഞിരുന്നു.

ഞാൻ അവർക്ക് വാക്ക് കൊടുത്തതിന് ശേഷമാണ് താൻ ഈ സിനിമ എങ്ങനെ ചെയ്യുമെന്ന് താൻ ചിന്തിക്കുന്നതെന്ന് പോലുമെന്നും ഒരു ഐഡിയയും ഇല്ലായിരുന്നു. പതിമൂന്ന് വർഷമായി സിനിമയിൽ ഉണ്ടായിട്ടും നല്ലൊരു കഥാപാത്രം കിട്ടാതെ ദാരിദ്ര്യം അനുഭവിക്കുന്ന കുട്ടിയുടെ മുന്നിലേക്ക് ഇങ്ങനെയൊരു അവസരം വന്നപ്പോൾ ഒന്നും നോക്കാതെ യെസ് പറഞ്ഞുവെന്നാണ് താരം പറഞ്ഞത്.

കഥ പറഞ്ഞു കേട്ടപ്പോൾ താൻ ചോദിച്ചിരുന്നത് ഈ ലുക്ക് വെച്ച് ചെയ്യാൻ പറ്റുമോ എന്നായിരുന്നു. എന്നാൽ അദ്ദേഹം പറഞ്ഞത് അദ്ദേഹത്തിന് വിശ്വാസമുണ്ട് താൻ ഇത് ചെയ്യുമെന്നായിരുന്നു. ഇല്ലെങ്കിൽ തന്നെക്കൊണ്ട് ചെയ്യിപ്പിച്ച് എടുക്കാമെന്നും തന്നോട് അവർ പറഞ്ഞെന്നും താരം വ്യക്തമാക്കിയിരുന്നു.

Also Read
മഞ്ജു വാര്യർ വലിയ ആർട്ടിസ്റ്റൊന്നുമല്ല; നാളെ ചിലപ്പോൾ അങ്ങനെ ആകുമായിരിക്കും; മേയ്ക്കപ്പ് തെറാപ്പിസ്റ്റ് അനില ജോസഫ് പറയുന്നു

Advertisement