Home Entertainment Celebrities

എന്നേയും സഹോദരിമാരേയും അച്ഛൻ ശാരിരികമായി പീ ഡി പ്പി ച്ചിരുന്നു, രണ്ട് തവണ ഞാൻ ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്: ഉർഫി ജാവേദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

2024

ബോളിവുഡിന് വളരെ പെട്ടെന്ന് തന്നെ ഏറെ സുപരിചിതയായി മാറിയ നടിയാണ് ഉർഫി ജാവേദ്. ബോളി വുഡ് കോളങ്ങളിലും ഫാഷൻ രംഗത്തും ഏറ്റവും കൂടുതൽ ചർച്ചയാവുന്ന ഒരു പേരു കൂടിയാണ് ബിഗ് ബോസ് മുൻ മൽസരാർത്ഥിയും ഒടിടി താരവുമായ ഉർഫി ജാവേദിന്റേത്. മിനി സ്‌ക്രീനിലൂടെ എത്തിയ താരം ബിഗ് ബോസ് ഷോയ്ക്ക് ശേഷമാണ് പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്.

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള ബോളിവുഡ് താരം കൂടിയാണ് ഉർഫി ജാവേദ്. താരത്തിന്റെ വസ്ത്രധാരണം വലിയ ചർച്ചയാവാറുണ്ട്. ഫോട്ടോഷൂട്ടുകളിൽ അധികവും അതീവ ഗ്ലാമറസ് ആയിട്ടാണ് പ്രത്യക്ഷപ്പെടാറുളളത്. ഇത് പലപ്പോഴും വിവാദങ്ങൾ ക്ഷണിച്ച് വരുത്താറുമുണ്ട്. ഉർഫി പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ വളരെ വേഗത്തിൽ ആണ് ശ്രദ്ധ നടുന്നത്.

Advertisements

ഇപ്പോൾ തന്റെ ജീവിതത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഉർഫി . രണ്ട് തവണ താൻ ആ ത്മ ഹ ത്യ യ്ക്ക് ശ്രമിച്ചിട്ടുണ്ട് എന്നാണ് ഉർഫി വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ കുട്ടിക്കാലം ഏറെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. തന്നെയും അമ്മയെയും സഹോദരങ്ങളെയും പിതാവ് ശാ രീ രി ക മായി ഉപദ്രവിച്ചിരുന്നു എന്നാണ് ഉർഫി പറയുന്നത്.

Also Read
മരുമക്കൾ ചെയ്യുന്ന പല കാര്യങ്ങളും എനിക്ക് ഇഷ്ടമല്ല; പക്ഷെ ശാസിക്കാൻ ഞാനില്ല; സ്വസ്ഥത പോകുന്നത് എന്റെ മക്കൾക്കാണ്; തുറന്നുപറഞ്ഞ് മല്ലിക സുകുമാരൻ

ലഖ്നൗവിലെ ഒരു യഥാസ്ഥിതിക കുടുംബത്തിലാണ് ഉർഫി ജനിച്ചത്. അഞ്ച് മക്കളിൽ രണ്ടാമത്തെ കുട്ടിയായിരുന്നു ഉർഫി. പിതാവ് ഒരുപാട് ഉ പ ദ്ര വി ക്കുമായിരുന്നു എന്നാണ് ഉർഫി പറയുന്നത്. അമ്മയെ അടക്കം അച്ഛൻ ഒരുപാട് അടിക്കുമായിരുന്നു. രണ്ട് തവണ ഞാൻ ആ ത്മ ഹ ത്യ ചെയ്യാൻ ശ്രമിച്ചിരുന്നു. വല്ലപ്പോഴും മാത്രമേ ഞാൻ ആ വീട്ടിൽ നിന്നും പുറത്തിറങ്ങിയിട്ടുള്ളു.

പക്ഷെ ഞാൻ ഒരുപാട് ടിവി കാണുമായിരുന്നു. എനിക്ക് എപ്പോഴും ഫാഷനിൽ താൽപര്യമുണ്ടായിരുന്നു. ഫാഷനിൽ വലിയ പരിജ്ഞാനം ഒന്നുമില്ല. എന്നാൽ ഞാൻ എന്താണ് ധരിക്കാൻ ആഗ്രഹിക്കുന്നതെന്ന് എനിക്കറിയാമായിരുന്നു. ഏറ്റവും മികച്ചതായും ഏറ്റവും വ്യത്യസ്തമായും വസ്ത്രം ധരിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു.

എങ്ങനെയാണെന്ന് വച്ചാൽ ഇപ്പോൾ ഒരു പാർട്ടിക്ക് പോകുമ്പോൾ എല്ലാവരും എന്നെ തിരിഞ്ഞ് നോക്കുന്നത് പോലെ എന്നാണ് ഉർഫി ഡേർട്ടി മാഗസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്. ഇപ്പോൾ ഇന്ത്യ മുഴുവൻ ആരാധകരുണ്ട് നടിയും മോഡലും കൂടിയായ ഉർഫി ജാവേദിന്.

ഫാഷൻ ചോയ്സുകളിലൂടെ ആണ് താരം ശ്രദ്ധ നേടുന്നത്. വസ്ത്ര ധാരണത്തിന്റെ പേരിൽ ഒരുപാട് വിമർശനങ്ങളും താരം കേൾക്കേണ്ടി വരാറുണ്ട്. എങ്കിലും താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ എല്ലാം വൈറലാകാറുണ്ട്.

Also Read
നടി മോഹിനിയെ ദിലീപിന്റെ നിർദ്ദേശം അനുസരിച്ച് ആദ്യം ഒഴിവാക്കി, പിന്നെ നായികയെ കിട്ടാതായപ്പോൾ വീണ്ടും കൊണ്ടുവന്നു, ആ സൂപ്പർഹിറ്റ് സിനിമയിൽ സംഭവിച്ചത്

Advertisement