നടി മോഹിനിയെ ദിലീപിന്റെ നിർദ്ദേശം അനുസരിച്ച് ആദ്യം ഒഴിവാക്കി, പിന്നെ നായികയെ കിട്ടാതായപ്പോൾ വീണ്ടും കൊണ്ടുവന്നു, ആ സൂപ്പർഹിറ്റ് സിനിമയിൽ സംഭവിച്ചത്

1734

മലയാളം അടക്കമുള്ള തെന്നിന്ത്യൻ സിനിമകളിൽ ഒരു കാലത്ത് സൂപ്പർ നടിയായി വിലസിയരുന്ന താരമായിരുന്നു നടി മോഹനി. തമിഴിലും തെലുങ്കിലും എല്ലാം ഗ്ലാമറസ്സ് വേഷങ്ങളിലും തിളങ്ങിയ മോഹിനി വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികളുടെയും മനം കവർന്ന നായികയാണ്.

വിനീത് നായകനായി പുറത്തിറങ്ങിയ ഗസൽ എന്ന കമൽ ചിത്രത്തിലൂടെയാണ് മോഹിനി മലയാളത്തിൽ എത്തിയത്. ഗസൽ ഹിറ്റായി മാറിയതിന് പിന്നാലെ പരിണയം, നാടോടി, പട്ടാഭിഷേകം, പഞ്ചാബി ഹൗസ് എന്ന് തുടങ്ങി ഒരുപിടി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി മാറി താരം. ഇപ്പോൾ അഭിനയ രംഗത്ത് നിന്നും വിട്ടു നിൽക്കുകയാണ് മോഹിനി.

Advertisements

വിവാഹ ശേഷം അമേരിക്കയിൽ സ്ഥിരതാമസമാക്കിയ മോഹിനിയുടെ ജീവിതം മറ്റു നടിമാരിൽ നിന്നും അല്പം വ്യത്യസ്തമാണ്. കോയമ്പത്തൂരിലെ ഒരു തമിഴ് ബ്രാഹ്‌മണ കുടുംബത്തിലാണ് മോഹിനിയുടെ ജനനം. മഹാലക്ഷ്മി എന്നാണു യഥാർത്ഥ പേര്. എന്നാൽ സിനിമയിൽ എത്തിയ ശേഷം പേര് മോഹിനി എന്നാക്കി മാറ്റി. തമിഴ് ഹിന്ദി കന്നഡ തെലുഗു മലയാളം ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു.

Also Read
തൃഷ എന്റെ ഭാര്യയാണ്, തെളിയിക്കേണ്ട ആവശ്യമില്ല; വിജയ്ക്ക് ഒപ്പമുള്ള ചിത്രം പുറത്തുവിട്ടത് ഞാൻ കാണാൻ വേണ്ടി; അവകാശവാദവുമായി സൂര്യ

2011ൽ കളക്ടർ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. അമേരിക്കൻ വ്യവസായിയായ ഭാരത് പോളുമായുള്ള വിവാഹശേഷം അമേരിക്കയിൽ സ്ഥിരതാമസമാക്കിയ മോഹിനി 2006ൽ ക്രിസ്തുമത വിശ്വാസത്തിലേയ്ക്ക് മാറി. അതിനു ശേഷം ക്രിസ്റ്റീന എന്ന പേര് സ്വീകരിച്ച മോഹിനി അമേരിക്കയിലെ ഹൂസ്റ്റണിൽ നടക്കുന്ന സീറോ മലബാർ ദേശീയ കൺവെൻഷനിൽ സുവിശേഷ പ്രാസംഗികയായി എത്തിയിരുന്നു.

അതേ സമയം മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപ് ഹരിശ്രീ അശോകൻ കൂട്ടുകെട്ടിൽ എത്തിയ ഹിറ്റ് ചിത്രം ആയിരുന്നു പഞ്ചാബി ഹൗസ്. ഈ ചിത്രം പുറത്തിറങ്ങി ഇരുപതു വർഷങ്ങൾ പിന്നിട്ടുകഴിഞ്ഞു. ഇന്നും മലയാളികൾ ആവേശത്തോടെ കാണുന്ന പഞ്ചാബിഹൗസിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തും ആയ റാഫി.

ചിത്രത്തിൽ ജോമോളെ മാത്രമാണ് നായികയായി ആദ്യം തീരുമാനിച്ചിരുന്നത്. ദിലീപ് മോഹിനിയെ കൂടി നിർദ്ദേശിച്ചു. പക്ഷെ തടി കൂടുതൽ ആയതിനാൽ ആദ്യം ഒഴിവാക്കുക ആയിരുന്നു. പിന്നീട് ഒരു പുതുമുഖ താരത്തെ കൊണ്ടുവരാൻ ശ്രമം നടത്തി. കുറച്ചു ഭാഗങ്ങൾ ഷൂട്ട് ചെയ്‌തെങ്കിലും തൃപ്തിയാകാതെ ആ നടിയും മാറ്റുകയായിരുന്നു.

പിന്നീട് നായിക ഇല്ലാതെ 10 ദിവസം ഷൂട്ടിങ് നടന്നു. എന്നാൽ ആ കഥാപാത്രം ഇല്ലാതെ മുന്നോട്ട് പോകില്ലെന്ന് മനസിലായതോടെ വീണ്ടും നായികയെ തേടി. കൊച്ചിയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ മോഹിനിയെ കണ്ടു കാര്യങ്ങൾ സംസാരിച്ചു. തടി കൂടുതലായതിനാൽ ആദ്യം പരിഗണിച്ചില്ലെന്ന വിവരമൊക്കെ അവർ അറിഞ്ഞിരുന്നു.

എങ്കിലും അവർ സമ്മതിക്കുകയും പിറ്റേന്ന് തന്നെ ഷൂട്ടിങ്ങിനു എത്തുകയും ചെയ്തു. ഒരു അഭിമുഖത്തിൽ റാഫി ആണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Also Read
സിനിമകൾ കിട്ടാൻ വേണ്ടിയാണോ കുട്ടി തുണി കുറയ്ക്കുന്നത് എന്നാണ് ചോദ്യം; ശാ രീ രികമായി ഉപദ്രവിച്ചവരെ ന്യായീകരിക്കുന്നതും കണ്ടു: സാനിയ ഇയ്യപ്പൻ

Advertisement