ചതുരം കണ്ട് ഇഷ്ടക്കേട് തോന്നി ഒത്തിരി പേര്‍ സോഷ്യല്‍മീഡിയയില്‍ അണ്‍ഫോളോ ചെയ്തു, ചിലപ്പോള്‍ സീത എന്ന സീരിയല്‍ കണ്ട ചേച്ചിമാരായിരിക്കാം, കുറേ യുവാക്കള്‍ ആരാധകരായി, തുറന്നുപറഞ്ഞ് സ്വാസിക

1833

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനും നടനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത് അടുത്തിടെ പുറത്തിറങ്ങി വലിയ വിജയവും പ്രശംസയും നേടിയെടുത്ത സിനിമ ആയിരുന്നു ചതുരം. പ്രമുഖ സിനിമാ സീരിയല്‍ നടിയായ സ്വാസിക ആയിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്.

Advertisements

അലന്‍സിയര്‍, റോഷന്‍ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ ആയിരുന്നു. അതീവ ഗ്ലാമറസ്സ് വേഷത്തില്‍ ആയിരുന്നു സ്വാസിക ഈ ചിത്രത്തില്‍ എത്തിയത്. സ്വാസികയും റോഷനനും, സ്വാസികയും അലന്‍സിയറും ആയി ഒക്കെയുള്ള ഹോട്ട് രംഗങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകരെ അമ്പരിപ്പിച്ചിരുന്നു.

Also Read: നടി മോഹിനിയെ ദിലീപിന്റെ നിർദ്ദേശം അനുസരിച്ച് ആദ്യം ഒഴിവാക്കി, പിന്നെ നായികയെ കിട്ടാതായപ്പോൾ വീണ്ടും കൊണ്ടുവന്നു, ആ സൂപ്പർഹിറ്റ് സിനിമയിൽ സംഭവിച്ചത്

ഇപ്പോഴിതാ ചിത്രത്തിന്റെ ഓടിടി സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ചതുരത്തിലെ സ്വാസികയുടെ പെര്‍ഫോമന്‍സിന് മികച്ച പ്രതികരണമാണ് സിനിമ കണ്ട പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തില്‍ അഭിനയിച്ചതിന് ശേഷം തനിക്കുണ്ടായ മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് സ്വാസിക.

സിനിമയിലെ തന്റെ അഭിനയം കണ്ട് ഒത്തിരി പേര്‍ വിളിച്ച് അഭിനന്ദിച്ചിട്ടുണ്ട്. എന്നാല്‍ സോഷ്യല്‍മീഡിയയില്‍ നിന്നും കുറേ പേര്‍ തന്നെ അണ്‍ഫോളോ ചെയ്ത് പോയിട്ടുണ്ടെന്നും സ്വാസിക പറയുന്നു. ഇങ്ങനെ അണ്‍ഫോളോ ചെയത് പോയത് തന്റെ സീത എന്ന സീരിയല്‍ കണ്ട് ഫാന്‍സായ ചേച്ചിമാരായിരിക്കുമെന്നും സ്വാസിക കൂട്ടിച്ചേര്‍ത്തു.

Also Read: ആരെയും അനുസരിക്കില്ല, ചെയ്യരുതെന്ന് പറയുന്ന കാര്യം ആദ്യം ചെയ്യും, മഞ്ജു വാര്യരെ കുറിച്ച് പ്രമുഖ ക്യാമറമാൻ പറഞ്ഞത് കേട്ടോ

ചിലപ്പോള്‍ ചതുരത്തിലെ സീനുകള്‍ കണ്ട് അവര്‍ക്ക് ഇഷ്ടക്കേട് തോന്നിക്കാണുമെന്നും യുവാക്കള്‍ തന്നെ ഫോളോ ചെയ്യുന്നത് കൂടിയിട്ടുണ്ടെന്നും താന്‍ ഇത്തരത്തിലുള്ള ഒരു റോള്‍ കിട്ടാന്‍ വേണ്ടി ഏറെ നാളായി കാത്തിരിക്കുകയായിരുന്നുവെന്നും സ്വാസിക പറയുന്നു.

Advertisement