അമ്മ അടിപൊളിയാണ്, എന്റെ ഏറ്റവും അടുത്ത സുഹൃത്ത്, വഴക്ക് പറയുന്നത് പോലും തമാശരൂപേണെ, മല്ലിക സുകുമാരനെ കുറിച്ച് പൂര്‍ണ്ണിമ പറയുന്നു

969

മലയാളികളുടെ പ്രിയനടിയും ഫാഷന്‍ഡിസൈനറുമാണ് പൂര്‍ണിമ ഇന്ദ്രജിത്. മക്കളുടേയും ഭര്‍ത്താവ് ഇന്ദ്രന്റേയും വിശേഷങ്ങളെല്ലാം പൂര്‍ണിമ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്. ടീനേജുകാരിയായ മകളുടെ അമ്മയായ പൂര്‍ണിമ മകളേക്കാള്‍ ഫാഷനബിള്‍ ആണെന്നാണ് ആരാധകരുടെ അഭിപ്രായവും.

Advertisements

നടനും താരവുമായ ഇന്ദ്രജിത്തിന്റെ നിഴലില്‍ അറിയപ്പെടാതെ സ്വന്തമായി നിലനില്‍പ്പുള്ള താരത്തോട് അതുകൊണ്ടുതന്നെ പ്രത്യേക സ്നേഹമാണ് ആരാധകര്‍ക്ക്. വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണെങ്കിലും സോഷ്യല്‍മീഡിയയിലൂടെയും ടെലിവിഷന്‍ സ്‌ക്രീനിലൂടെയും ചിരപരിചിതയാണ് പൂര്‍ണിമ.

Also Read: ചതുരം കണ്ട് ഇഷ്ടക്കേട് തോന്നി ഒത്തിരി പേര്‍ സോഷ്യല്‍മീഡിയയില്‍ അണ്‍ഫോളോ ചെയ്തു, ചിലപ്പോള്‍ സീത എന്ന സീരിയല്‍ കണ്ട ചേച്ചിമാരായിരിക്കാം, കുറേ യുവാക്കള്‍ ആരാധകരായി, തുറന്നുപറഞ്ഞ് സ്വാസിക

നീണ്ട ഇടവേള അവസാനിപ്പിച്ച് അഭിനയലോകത്തേക്ക് തിരിച്ചെത്തിയ പൂര്‍ണിമ വൈറസിലും തുറമുഖത്തിലും അഭിനയിച്ചിരുന്നു. ഇപ്പോഴിതാ അമ്മായിമ്മയായ മല്ലിക സുകുമാരനെ കുറിച്ച് പൂര്‍ണിമ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

താനും അമ്മയും ഇപ്പോള്‍ വളരെ നല്ല സുഹൃത്തുക്കളാണ്. തന്നെ വഴക്ക് പറയാനുള്ളത് പോലും തമാശ രൂപേണെയാണ് പറയുന്നത്. മല്ലിക സുകുമാരന്‍ എന്ന വ്യക്തി തനിക്ക് പലപ്പോഴും പ്രചോദനമായിട്ടുണ്ടെന്നും പൂര്‍ണ്ണിമ പറയുന്നു.

Also Read; നടി മോഹിനിയെ ദിലീപിന്റെ നിർദ്ദേശം അനുസരിച്ച് ആദ്യം ഒഴിവാക്കി, പിന്നെ നായികയെ കിട്ടാതായപ്പോൾ വീണ്ടും കൊണ്ടുവന്നു, ആ സൂപ്പർഹിറ്റ് സിനിമയിൽ സംഭവിച്ചത്

അമ്മയുടെ കാര്യം അമ്മ പറയാന്‍ നില്‍ക്കാറില്ല, കാരണ് ഭയങ്ക ബിസിയാണെന്നും ഇന്ന് ഏത് ചാനല്‍ തുറന്ന് നോക്കിയാലും അമ്മയുണ്ടെന്നും അത് കാണാന്‍ തന്നെ ഭംഗിയാണെന്നും മാതാപിതാക്കളെ അങ്ങനെ കാണുന്നത് നല്ല രസമല്ലെയെന്നും പൂര്‍ണ്ണിമ പറയുന്നു,

ഈ പ്രായത്തിലും വളരെ ഇന്‍സ്‌പെയര്‍ ആണ്. അവര്‍ക്ക് നമ്മളേക്കാള്‍ ശക്തിയും എനര്‍ജിയും ഉണ്ട്. തങ്ങള്‍ക്ക് ഒരു ഫാമിലി ഗ്രൂപ്പുണ്ടെന്നും അതില്‍ എപ്പോഴും ഫോര്‍വേര്‍ഡ് മെസേജുകള്‍ അയക്കുന്നത് അമ്മയാണെന്നും എല്ലാ വീട്ടുകാരുടെയും വാട്‌സാപ്പ് ഗ്രൂപ്പ് പോലെ തന്നെയാണെന്നും പൂര്‍ണിമ പറയുന്നു.

Advertisement