പലരും പലതും പറയും, പക്ഷേ രണ്ടുപേര്‍ ചുംബിക്കുന്നത് അതിമനോഹരമായ കാര്യം, ഒടുവില്‍ ചുംബന വിവാദങ്ങളില്‍ പ്രതികരിച്ച് ശ്രിയ ശരണ്‍

588

തെന്നിന്ത്യന്‍ സിനിമയിലെ നിറസാന്നിധ്യമായിരുന്നു നടി ശ്രിയ ശരണ്‍. നീണ്ട നാളായി സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെങ്കിലും നിരവധി ആരാധകരാണ് താരത്തിനുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാന്‍ താരം മറക്കാറില്ല.

Advertisements

റഷ്യന്‍ സ്വദേശിയായ ആന്‍ഡ്രേ കൊശ്ചീവുമായുള്ള വിവാഹശേഷമാണ് താരം സിനിമയില്‍ ഇടവേള എടുത്തത്. എന്നാല്‍ ധനുഷിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം അസുരന്റെ തെലുങ്ക് റീമേക്കിലൂടെ വീണ്ടും മടങ്ങി വരവിന് ഒരുങ്ങുകയാണ് താരം.

Also Read: നടി മോഹിനിയെ ദിലീപിന്റെ നിർദ്ദേശം അനുസരിച്ച് ആദ്യം ഒഴിവാക്കി, പിന്നെ നായികയെ കിട്ടാതായപ്പോൾ വീണ്ടും കൊണ്ടുവന്നു, ആ സൂപ്പർഹിറ്റ് സിനിമയിൽ സംഭവിച്ചത്

മഞ്ജു വാര്യര്‍ അഭിനയിച്ച കഥാപാത്രമായാണ് താരം എത്തുന്നത്. 2017ല്‍ റിലീസ് ചെയ്ത തെലുങ്ക് ചിത്രം ഗൗതമിപുത്രയിലാണ് അവസാനം പ്രത്യക്ഷപ്പെട്ടത്. ഹിറ്റ് ചിത്രമായ ദൃശ്യത്തിന്റെ ഹിന്ദി റീമേക്കില്‍ താരമായിരുന്നു അഭിനയിച്ചിരുന്നത്.

ദൃശ്യത്തിന്റെ ആഘോഷവേദിയില്‍ വെച്ച് ശ്രീയക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പൊതുവേദിയില്‍ വെച്ച് പങ്കാളി ആന്‍ഡ്രുവിനെ ചുംബിച്ചതാണ് വിമര്‍ശനങ്ങളിലേക്ക് എത്തിയത്. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെയായിരുന്നു ഇരുവരും ചുംബിച്ചത്.

Also Read: ആരെയും അനുസരിക്കില്ല, ചെയ്യരുതെന്ന് പറയുന്ന കാര്യം ആദ്യം ചെയ്യും, മഞ്ജു വാര്യരെ കുറിച്ച് പ്രമുഖ ക്യാമറമാൻ പറഞ്ഞത് കേട്ടോ

ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ സംഭവത്തില്‍ പ്രതികരിച്ച് ശ്രിയ രംഗത്തെത്തി. രണ്ടുപേര്‍ചുംബിക്കുന്നത് വളരെ മനോഹരമായ കാര്യമാണെന്നും പുറമെ കാണുന്നവര്‍ക്ക് പല അഭിപ്രായങ്ങളും കാണും അതിനെ അതിന്റെ വഴിക്ക് വിടുക എന്നും താരം പറഞ്ഞു.

Advertisement