തൃഷ എന്റെ ഭാര്യയാണ്, തെളിയിക്കേണ്ട ആവശ്യമില്ല; വിജയ്ക്ക് ഒപ്പമുള്ള ചിത്രം പുറത്തുവിട്ടത് ഞാൻ കാണാൻ വേണ്ടി; അവകാശവാദവുമായി സൂര്യ

119501

മലയാളി മാതാപിതാക്കളുടെ മകളായി പിറന്ന് തമിഴ്‌നാടിന്റെ മകളായി വളർന്ന താരമാണ് തൃഷ കൃഷ്ണൻ. സിനിമയിൽ അരങ്ങേറിയ കാലത്തുള്ള സൗന്ദര്യവും അഴകും എല്ലാം ഇന്നും അതുപോലെ കാത്തു സൂക്ഷിക്കുന്ന അപൂർവ്വം താരങ്ങളിൽ ഒരാൾ കൂടിയാണ് തൃഷ.

മിസ് ചെന്നൈ പട്ടം ചൂടിയതോടെയാണ് തൃഷയുടെ കരിയർ മആറി മറിഞ്ഞത്. മോഡലിംഗിലേക്കും പിന്നീട് ആൽബം സോംഗിലൂടെ അഭിനയ ലോകത്തേക്കും എത്തിയ തൃഷ ഇന്ന് തെന്നിന്ത്യയിലെ വെല്ലാനാരുമില്ലാത്ത മികച്ചനടിയാണ്. തമിഴിന് പുറമെ തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Advertisements

നടൻ വിജയുടെ സൂപ്പർ ഹിറ്റ് ജോഡിയായി തിളങ്ങിയതോടെയാണ് തൃഷയുടെ തലവര തെളിഞ്ഞത്. പിന്നീട് നിരവധി സനിമകളിൽ നായികയായ താരം 2010ന് ശേഷം തമിഴകത്ത് നിരവധി പുതുമുഖ നടിമാരെത്തിയതോടെ അൽപം വെല്ലുവിളി നേരിട്ടു.

ALSO READ- പ്രണയിച്ച് നടക്കാൻ താൽപര്യമില്ലായിരുന്നു; വേഗം കല്യാണം കഴിച്ച് കുട്ടിയാകണം എന്നാണ് ആഗ്രഹിച്ചത്; കുഞ്ഞ് ഇപ്പോൾ എൽകെജിയിലാണ്: അവന്തിക മോഹൻ

എങ്കിലും അഭിനയ സാധ്യതയുള്ള ശക്തമായ കഥാപാത്രങ്ങളിലൂടെ തൃഷ എല്ലാം മറി കടന്നു. വിണ്ണൈ താണ്ടി വരുവായ, 96 തുടങ്ങിയ സിനിമകളെല്ലാം തന്നെ താരത്തിന്റെ അഭിനയ മികവിന്റെ തെളിവാണ്. അടുത്തിടെ പുറത്തിറങ്ങിയ പൊന്നിയിൻ സെൽവനും വൻ ഹിറ്റായി. താരത്തിന് 40 വയസ്സ് പിന്നിട്ടെങ്കിലും സൗന്ദ്രയ്ത്തിൽ ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. ഇപ്പോഴും അവിവാഹിതയായി തുടരുകയാണ് നടി. മുൻപ് തൃഷയുടെ വിവാഹനിശ്ചയം വരെ എത്തിയഎങ്കിലും ആ ബന്ധം പിരിഞ്ഞിരുന്നു. ഇപ്പോൾ വിജയ് സിനിമയിൽ അഭിനയിക്കുകയാണ് തൃഷ.

വിജയ്ക്ക് ഒപ്പമുള്ള ലേറ്റസ്റ്റ് ചിത്രം ആരാധകരും ഏറ്റെടുത്തിരുന്നു. തൃഷയുടെ ഈ ചിത്രം വൈറലായതിന് പിന്നാലെ വിവാദമായ അവകാശവാദുമായി എത്തിയിരിക്കുകയാണ് സംവിധായകനും മോട്ടിവേഷണൽ സ്പീക്കറുമായ എ.എൽ സൂര്യ.

തൃഷ തന്റെ ഭാര്യയാണെന്നാണ് സൂര്യയുടെ അവകാശവാദം. തൃഷ തന്റെ ഭാര്യയാണെന്നും അല്ലെന്ന് തെളിയിക്കേണ്ട യാതൊരു ആവശ്യവും തനിക്കില്ലെന്നുമൊക്കെയാണ് സൂര്യ അവകാശപ്പെടുന്നത്.

തന്നോട് ഇഷ്ടമാണെന്ന് പറഞ്ഞത് തൃഷയാണെന്നും തൃഷയുടെ അമ്മയുമായി താൻ സംസാരിക്കാറുണ്ടെന്നും സൂര്യ പറയുന്നു. തൃഷയ്ക്ക് പണ്ടുതൊട്ടേ താനുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇയാൾ ആരോപിക്കുന്നു. ഇന്ത്യഗ്ലിറ്റ്സ് തമിഴിനോടായിരുന്നു സൂര്യയുടെ അവകാശവാദം.

കൂടാതെ, ഭീമ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ തൃഷയെ സിനിമയുടെ ലൊക്കേഷനിൽ കൊണ്ടുപോയി വിട്ടിരുന്നത് താനാണെന്നും തൃഷയുടെ ഭർത്താവാണ് താനെന്നും ഇയാൾ പറയുന്നു.

ഏതെങ്കിലും റോഡിലൂടെ പോകുന്ന ഒരു പെൺകുട്ടിയെ പറ്റിയല്ല പറയുന്നത്. ഞാനുമായി ബന്ധമുണ്ടായിരുന്ന പെൺകുട്ടിയെ പറ്റിയാണെന്നും തൃഷ, വിജയുടെ കൂടെ നിൽക്കുന്നത് തനിക്കിഷ്ടമല്ലെന്നും സൂര്യ പറയുന്നുണ്ട്.

ഇക്കാര്യം അറിഞ്ഞിട്ടാണ് തൃഷ കഴിഞ്ഞ ദിവസം വിജയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചത്. ‘അതെനിക്ക് ഇഷ്ടമില്ലെന്ന് അറിഞ്ഞിട്ടാണ് അവളങ്ങനെ ചെയ്യുന്നത്. തൃഷയാണ് എന്നോട് ആദ്യം ഇഷ്ടമാണെന്ന് പറഞ്ഞത്. തൃഷയുടെ അമ്മയുമായി ഞാൻ സംസാരിക്കാറുണ്ട്’- എന്നും സൂര്യ പറഞ്ഞു.

Courtesy: Public Domain

അതേസമയം, സൂര്യയുടെ ആരോപണം വ്യാ ജ മാണെന്നാണ് മിക്ക ആരാധകരും വിശ്വസിക്കുന്നത്. താരത്തിനെ നാ ണം കെടുത്താനായാണ് ഇത്തരം ആരോ പണങ്ങളെന്ന് ആര്ധകർ സോഷ്യൽമീഡിയയിൽ കുറിക്കുന്നു.

സിനിമാലോകത്തും ഈ അവകാശവാദങ്ങൾ ചർച്ചയാവുകയാണ്. പ്രശസ്തിയ്ക്ക് വേണ്ടിയാണ് സൂര്യ ഇങ്ങനൊരു പ്രശ്‌നവുമായി വന്നതെന്നും അതല്ലാതെ ഇതിന് പിന്നിൽ വേറൊരു കാര്യവുമില്ലെന്നാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നു.

Advertisement