പ്രണയിച്ച് നടക്കാൻ താൽപര്യമില്ലായിരുന്നു; വേഗം കല്യാണം കഴിച്ച് കുട്ടിയാകണം എന്നാണ് ആഗ്രഹിച്ചത്; കുഞ്ഞ് ഇപ്പോൾ എൽകെജിയിലാണ്: അവന്തിക മോഹൻ

1259

സീരിയൽ ആരാധകരായ മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ താരമാണ് നടി അവന്തിക മോഹൻ. ഒരു പിടി മികച്ച സിനിമകളിലും വേഷമിട്ടിട്ടുള്ള അവന്തികയ്ക്ക് ആരാധകരും ഏറെയാണ്. യക്ഷി എന്ന സിനിമയിലൂടെയാണ് അവന്തിക അഭിനയ രംഗത്തേക്ക് വരുന്നത്. പിന്നീട് നിരവധി സിനിമകളിൽ അവന്തിക അഭിനയിച്ചു.

നീലാകാശം പച്ച കടൽ ചുവന്ന ഭൂമി, ക്രോകോഡൈൽ ലവ് സ്റ്റോറി, 8:20 തുടങ്ങിയ മലയാള സിനിമകളിൽ അവന്തിക അഭിനയിച്ചിട്ടുണ്ട്. ഇത് കൂടാതെ തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിലും അവന്തിക അഭിനയിച്ചിട്ടുണ്ട്.

Advertisements

പിന്നീട് 2015 16 കാലഘട്ടങ്ങളിൽ സൂര്യ ടിവിയിലെ ശിവഗാമി എന്ന സീരിയലിൽ അഭിനയിച്ചിരുന്നു. മഴവിൽ മനോരമയിലെ ആത്മസഖി എന്ന സീരിയലാണ് താരത്തിനെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റിയത്.ആത്മസഖിയിലെ ഡോക്ടർ നന്ദിതയെ അത്ര പെട്ടന്ന് പ്രേക്ഷകർക്ക് മറക്കാൻ പറ്റുകയില്ല.

ALSO READ- പപ്പ എനിക്ക് ആദ്യമേ വാർണിങ് തന്നു, പ്രണയം പോലെയല്ല വിവാഹമെന്ന്; ആദ്യ വിവാഹം ഡൈവോഴ്‌സ് ആയതിന്റെ പേടിയുണ്ടായിരുന്നു; പാർവതി ഷോൺ പറയുന്നു

അതിന്റെ ഷൂട്ടിംഗ് സമയത്തായിരുന്നു അവന്തികയുടെ കല്യാണം. വിവാഹ ശേഷം സിനിമയിൽ നിന്ന് മാറി സീരിയലിൽ അഭിനയിക്കുന്ന നിരവധി താരങ്ങൾ ഉണ്ട് . അത്തരത്തിൽ വിവാഹ ശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്ത് സീരിയൽ രംഗത്ത് സജീവമായി നിൽക്കുന്ന ഒരാളാണ് നടി അവന്തിക മോഹൻ.

വിവാഹത്തോടെ സീരിയലിൽ നിന്ന് പിന്മാറിയ അവന്തിക 2019ൽ മഴവിൽ മനോരമയിലെ പ്രിയപ്പെട്ടവൾ എന്ന സീരിയലിൽ അഭിനയിച്ചു. ലോക്ക് ഡൗൺ വന്ന് ഷൂട്ടിങ്ങിന് എത്താൻ പറ്റാതെ ആ സീരിയൽ നിന്നും അവന്തികയ്ക്ക് പകരം വേറെയൊരാൾ വന്നു. ഇപ്പോൾ ഏഷ്യാനെറ്റിലെ തൂവൽസ്പർശത്തിലെ ശ്രേയ നന്ദിനി ഐപിഎസായി അഭിനയിക്കുകയാണ് താരം.
ALSO READ- ബിഗ് ബോസിനോട് ഇഷ്ടമില്ല; സമയമുണ്ടെങ്കിൽ പുതിയ സീസൺ കാണും; കാത്തിരിക്കുന്നൊന്നുമില്ല; പ്രേക്ഷകർ വ്യക്തിപരമായി എടുക്കുന്നത് താൽപര്യമില്ല: ആര്യ ബാബു

ഇൻസ്റ്റാഗ്രാമിലും അവന്തിക വളരെ അധികം സജീവമാണ്. അവന്തികയുടെ റീൽസ് വീഡിയോസ് സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഇപ്പോഴിതാ താന#് സീരിയലും സിനമയും വേറിട്ട് കണ്ടിട്ടില്ലെന്നും സിനിമ ചെയ്യുന്ന സമയത്ത് തന്നെ ഞാൻ സീരിയലുകളും ചെയ്യുന്നുണ്ടായിരുന്നുവെന്നും അവന്തിക വെളിപ്പെടുത്തുകയാണ്. സിനിമയിൽ ദിവസം മൂന്ന് ഷോട്ട് ഒക്കെയാണ് എടുക്കുന്നത്. സീരിയലുകളിൽ എപ്പിസോഡ് തീർക്കും. സമയത്തിലും വ്യത്യാസം ഉണ്ട്. എന്നിരുന്നാലും എനിക്ക് ഇപ്പോൾ കംഫർട്ട് സീരിയൽ ആണെന്നാണ് അവന്തിക പറയുന്നത്.

താൻ ഡാൻസും അഭിനയത്തെ പോലെ ഇഷ്ടപ്പെടുന്നുണ്ടെന്നും ബെല്ലി ഡാൻസ് ആണ് കൂടുതൽ ഇഷ്ടമെന്നും താരം പറയുന്നു. ദുബായിൽ ആശ ശരത്തിന്റെ ഡാൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ എല്ലാം പോയി പഠിച്ചിട്ടുണ്ട്. ക്ലാസിക്കിനെക്കാൾ എനിക്ക് ഇഷ്ടം ബോളിവുഡ് സ്റ്റൈൽ ഫാസ്റ്റ് ട്രാക്ക് ആണെന്നും താരം പറയുന്നു.

തൂടാതെ തന്റെ പ്രണയവിവാഹത്തെ കുറിച്ചും അവന്തിക മനസ് തുറക്കുന്നുണ്ട്. തന്റേത് ഒരു പ്രണയ വിവാഹം ആണ്.പഞ്ചാബിക്കാരനാണ് ഭർത്താവ്. ഫ്ളൈറ്റിൽ വച്ച് കണ്ടുമുട്ടിയാണ് പരിചയത്തിലായത്. കണ്ടുമുട്ടി, പ്രണയത്തിലായി, വിവാഹം കഴിച്ചു, ഇപ്പോൾ കുട്ടിയുണ്ടെന്നാണ് താരം വിവാഹത്തെ കുറിച്ച് പറഞ്ഞത്.

തനിക്ക് പ്രണയിച്ച് നടക്കുന്നതിനോട് ഒട്ടും താത്പര്യം ഉണ്ടായിരുന്നില്ല. പെട്ടന്ന് കല്യാണം കഴിച്ച് കുട്ടി ആകണം എന്നായിരുന്നു ആഗ്രഹം. അങ്ങനെ കല്യാണം കഴിച്ചു കുട്ടിയായി. കുഞ്ഞ് ഇപ്പോൾ എൽകെജിയിൽ പഠിക്കുന്നുവെന്നും താരം വിശദീകരിച്ചു.

Advertisement