കാക്കനാട് പോയിരുന്നു, ഞാനൊരു പുകയും കണ്ടില്ല; അളിയന്റെ കണ്ണ് ഇതുവരെ നീറിയില്ല; ആരോപണം സർക്കാരിനെ ത കർ ക്കാൻ; ആഷിക് അബുവിന്റെ പ്രതികരണം ഇങ്ങനെ

731

സംവിധായകൻ ആണ് ആഷിക് അബു മലയാള സിനിമയിലെ നവ തരംഗസിനിമകളിൽ ഏറ്റവും മികച്ച ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ചിട്ടുള്ള വ്യക്തിയാണ്.
ശക്തമായ നിലപാടുകളിലൂടെ മലയാളികളുടെ ശ്രദ്ധ നേടിയ താരദമ്പതികൾ കൂടിയാണ് ആഷിക് അബുവും റിമ കല്ലിങ്കലും. ഇരുവരും തങ്ങളുടെ അഭിപ്രായം പറയാൻ മടിക്കാറില്ല.

ഇപ്പോഴിതാ കൊച്ചിയെ ആകെ ബാധിച്ച ബ്രഹ്‌മപുരത്തെ മാലിന്യ പ്ലാന്റിലെ മാലിന്യം കത്തിയുണ്ടായ പുകയെ കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആഷിക് അബു. സർക്കാരിനെ പരോക്ഷമായി വി മ ർശിക്കുന്നതാണ് ആഷിക് അബുവിന്റെ കുറിപ്പ്.

Advertisements

മുൻപ് നോട്ട് നിരോധന സമയത്ത് അതിനെ ന്യായീകരിക്കാൻ ചിലർ ഉയർത്തിക്കാണിച്ച അതേ പോയിന്റുകൾക്ക് സമാനമായ പോയിന്റുകളാണ് മാലിന്യ പ്ലാന്റിലെ തീപിടുത്തത്തെ സംബന്ധിച്ചും ചിലർ ചൂണ്ടിക്കാണിക്കുന്നതെന്ന് ആഷിക് അബു സോഷ്യൽമീഡിയയിലൂടെ പ്രതികരിച്ചു.

ALSO READ- തൃഷ എന്റെ ഭാര്യയാണ്, തെളിയിക്കേണ്ട ആവശ്യമില്ല; വിജയ്ക്ക് ഒപ്പമുള്ള ചിത്രം പുറത്തുവിട്ടത് ഞാൻ കാണാൻ വേണ്ടി; അവകാശവാദവുമായി സൂര്യ

മാനുവൽ റോണി എന്നയാളുടെ വി മ ർശന കുറിപ്പ് പങ്കുവെച്ചാണ് ആഷിക് ്ബുവിന്റെ വാക്കുകൾ.

സംവിധായകന്റെ കുറിപ്പ് ഇങ്ങനെ:

‘നോട്ട് നിരോധന ഫാൻസും തീപിടുത്ത ഫാൻസും, നോട്ട് നിരോധന സമയത്ത് നിരോധന ഫാൻസ് പൊതുവെ ന്യായീകരിച്ചത് ഇപ്രകാരമാണ് 1. ഞാൻ അടുത്തുള്ള ബാങ്കുകളിൽ പോയി നോക്കി, അവിടെ നോട്ട് മാറാനുള്ള ക്യൂ ഒന്നും ഇല്ല. 2. എന്റെ കൂട്ടുകാരൻ ജോലി ചെയ്യുന്ന ബാങ്കിൽ ആളുകൾ ചിരിച്ചോണ്ട് ആണ് നോട്ട് മാറാൻ വരുന്നതെന്ന് അവൻ പറഞ്ഞു. 3. ഞങ്ങടെ പഞ്ചായത്തിൽ ഒരു ബാങ്കിലും ആരും ഇതുവരെ തലകറങ്ങി വീണില്ല എന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. 4. എല്ലാ ആരോപണവും ദേശദ്രോഹികൾ പറഞ്ഞുണ്ടാക്കുന്നതാണ്.

ഇനി തീപിടുത്ത ഫാൻസ്…; 1. ഞാൻ ഒരു ദിവസം കാക്കനാട് പോയിരുന്നു. ഞാനൊരു പുകയും കണ്ടില്ല. 2. തൃപ്പൂണിത്തുറ ഉള്ള എന്റെ അളിയൻ വിളിച്ചു. അവരുടെ കണ്ണ് ഇതുവരെ നീറിയില്ല. 3. എറണാകുളത്ത് ഉള്ളവർ അരാഷ്ട്രീയർ ആണ്. അവർ സ്വന്തം മാലിന്യങ്ങൾ സർക്കാരിനെ ഏൽപ്പിക്കുന്നു. 4. എല്ലാ ആരോപണവും സംസ്ഥാന സർക്കാരിനെ തകർക്കാനാണ്.

ALSO READ- പ്രണയിച്ച് നടക്കാൻ താൽപര്യമില്ലായിരുന്നു; വേഗം കല്യാണം കഴിച്ച് കുട്ടിയാകണം എന്നാണ് ആഗ്രഹിച്ചത്; കുഞ്ഞ് ഇപ്പോൾ എൽകെജിയിലാണ്: അവന്തിക മോഹൻ

സന്ദേശം സിനിമയിലെ ഡയലോഗിന്റെ അർത്ഥം ഇപ്പോഴാ പിടികിട്ടിയത്. വിഘടനവാദികളും പ്രതിക്രിയവാദികളും പ്രഥമദൃഷ്ട്യാ അകൽച്ചയിൽ ആയിരുന്നെങ്കിലും അവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നു’,- സംവിധായകൻ ആഷിക് അബുവിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി ഇങ്ങനെ.

Advertisement