Home Entertainment Celebrities

മകനൊപ്പം മരപ്പണിയുമായി ബിജു മേനോൻ; കോവിഡ് കാലത്തെ ചിത്രം പങ്കുവെച്ച് സംയുക്ത വർമ്മ

58

ലോകരാജ്യങ്ങൾക്ക് ഒപ്പം ിഇന്ത്യയിലും കോവിഡ് പടർന്നു പിടിച്ചതോടെ ഷൂട്ടിങ് നിർത്തിവെച്ച് വീട്ടിൽ കഴിയുകയാണ് നടൻ ബിജു മേനോൻ. മകൻ ദക്ഷിനും സംയുക്തക്കുമൊപ്പം താൻ സമയം ചെലവഴിക്കുകയാണ് എന്ന് താരം വ്യക്തമാക്കിയിരുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത് സംയുക്ത പങ്കുവെച്ച ചിത്രങ്ങളാണ്. മകനൊപ്പം ചേർന്ന് വീട്ടിലെ ചെറിയ പണികൾ ചെയ്യുകയാണ് താരം. വീട് കുടുതൽ മനോഹരമാക്കാനുള്ള ശ്രമത്തിലാണ് ബിജു മേനോനും ദക്ഷും. ചെടിച്ചട്ടിക്ക് പെയിന്റെ ചെയ്യുന്നതും ചെറിയ മരപ്പണി ചെയ്യുന്നതുമെല്ലാം ചിത്രത്തിൽ കാണാം.

Advertisements

‘ചെറിയ ചെറിയ വിജയങ്ങൾ ആഘോഷിക്കുകയാണ്. ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്‌കൂളിന് നന്ദി, വീട്ടിലിരിക്കൂ, സുരക്ഷിതരായിരിക്കൂ.’ എന്നാണ് താരം ചിത്രങ്ങളോടൊപ്പം കുറിച്ചിരിക്കുന്നത്.

മഞ്ജു വാര്യർക്കൊപ്പം അഭിനയിക്കുന്ന ലളിതം സുന്ദരം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു താരം. കോവിഡിന്റെ പശ്ചാത്തലത്തിൽ ഷൂട്ടിങ് അവസാനിപ്പിക്കുകയായിരുന്നു. വീട്ടിലിരിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി താരം രംഗത്തെത്തിയിരുന്നു.

Advertisement