മലയാള സിനിമയിലെ ദിവസവേതനക്കാർക്ക് പത്ത് ലക്ഷം രൂപ സഹായവുമായി ലാലേട്ടൻ, കൈയ്യടിച്ച് ആരാധകർ

11

ലോകത്താകമാനം കൊവിഡ് വൈറസ് പടർന്ന് പിടിക്കുന്നതിനെ തുടർന്ന് ഷൂട്ടിങ് നിർത്തിവെച്ചതോടെ പ്രതിസന്ധിയിലായ മലയാളസിനിമയിലെ ദിവസവേതനക്കാർക്ക് സഹായവുമായി നടൻ മോഹൻലാൽ. സിനിമാ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയ്ക്ക് മോഹൻലാൽ പത്ത് ലക്ഷം രൂപ നൽകും.

രണ്ട് മാസത്തിലധികം തൊഴിൽ നഷ്ട്ടപ്പെടുന്ന സാഹചര്യത്തിൽ മലയാള സിനിമയിലെ അയ്യായ്യിരത്തിലധികം ദിവസവേതനക്കാരാണ് പ്രതിസന്ധിയിലായത്. പണം സ്വീകരിക്കുന്നതിൽ അടിയന്തര തീരുമാനമെടുക്കാൻ ഫെഫ്കെയുടെ ജനറൽ കൗൺസിൽ നാളെ വെർച്വൽ യോഗം ചേരും.

Advertisements

അതേ സമയം കൊറോണ ലോകത്ത് ആകമാനം ഭീതി പരത്തുകയാണ്. ഇന്ത്യയിലും സ്ഥിതിക്ക് മാറ്റമില്ല. മഹാവിപത്തിനെ ഒറ്റക്കെട്ടായി നേരിടണമെന്ന് പറഞ്ഞിരിക്കുകയാണ് നടൻ മോഹൻലാൽ. ഒരുപാടുപേർ കോവിഡിനെ ഗൗരവത്തോടെ കാണുന്നില്ല എന്നതിൽ ദുഃഖമുണ്ട്. നിയന്ത്രണങ്ങളും നിർദേശങ്ങളും പാലിച്ചാൽ നമ്മൾ ഇതിനെ അതിജീവിക്കുമെന്നും മോഹൻലാൽ പറഞ്ഞു.

അതേസമയം നേരത്തെ കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത്, സംസ്ഥാനം പൂർണ പിന്തുണ വാഗ്ദാനം ചെയ്ത ജനതാ കർഫ്യൂവിന് പിന്തുണയുമായി മമ്മൂട്ടിയും രംഗത്ത് എത്തിയിരുന്നു. കർഫ്യുവിനെ പിന്തുണച്ച് വിഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചു. നമ്മൾ ആരും സുരക്ഷിതരല്ലെന്നും എന്നാൽ ഇപ്പോൾ ശ്രമിച്ചാൽ വൈറസ് വ്യാപനത്തെ തടയാൻ സാധിക്കുമെന്നുമാണ് മമ്മൂട്ടി പറയുന്നത്.

Advertisement