മണിക്കുട്ടന്റെ മാനസികനില ശരിയല്ലെന്ന് മോഹൻലാൽ, പൊട്ടിക്കരഞ്ഞ് മണിക്കുട്ടൻ, വൈകാരിക നിമിഷങ്ങളുമായി ബിഗ്‌ബോസ് ഹൗസ്

310

ഓരോ ദിവസം കഴിയും തോറും കൂടുതൽ ഉദ്യോഗജനകമായി മാറുകയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളം പതിപ്പ്. നാട്ടുക്കൂട്ടം ടാസ്‌ക്കിനിടെ മോശമായി പെരുമാറിയ റംസാനും കിടിലം ഫിറോസുമെതിരെ ശക്തമായ പ്രതികരണങ്ങളും ശിക്ഷയുമായാണ് കഴിമോഹൻലാൽ ബിഗ് ബോസ് വീട്ടിലെത്തിയത്.

ഡിംപലിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ചള്ള പരാമർശങ്ങൾക്കാണ് കിടിലിനോട് മോഹൻലാൽ ദേഷ്യപ്പെട്ടതും വിധിക്കാനുള്ള അവകാശം ഡിംപലിന് നൽകിയതും. പിന്നാലെ സായിയെ ചെരുപ്പ് വച്ചെറിഞ്ഞതിന് റംസാന് ശിക്ഷയും നൽകി.

Advertisements

എന്നാൽ പിന്നീട് മോഹൻലാൽ മണിക്കുട്ടനോട് പറഞ്ഞ വാക്കുകൾ കടുത്ത വിമർശനങ്ങൾക്കാണ് ഇട വരുത്തിയിരിക്കുന്നത്. മണിക്കുട്ടന്റെ മാനസിക നില ശരിയല്ലെന്നായിരുന്നു മോഹൻലാൽ പറഞ്ഞത്. സന്ധ്യയുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു മോഹൻലാൽ ഇത്തരത്തിലൊരു പരാമർശം നടത്തിയത്.

മോഹൻലാലിന്റെ വാക്കുകളിൽ തളർന്ന മണിക്കുട്ടനെയാണ് പിന്നീട് ബിഗ് ബോസ് വീട് കണ്ടത്. എന്താ സന്ധ്യ, ഒരു ശാരീരിക അസ്വസ്ഥതയുണ്ടല്ലോ എന്ന് മോഹൻലാൽ ചോദിച്ചു. ഇല്ല മാനസികമാണ് കൂടുതലും എന്നായിരുന്നു സന്ധ്യയുടെ മറുപടി. എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് ലാലേട്ടൻ മണിക്കുട്ടനോട് ചോദിച്ചു.

ഇവിടെ സജ്ന ഫിറോസുള്ള സമയത്ത് മീൻ മുറിക്കുന്നതുമായി ബന്ധപ്പെട്ടൊരു സംഭവമുണ്ടായെന്ന് മണിക്കുട്ടൻ പറഞ്ഞു. മോനേ എനിക്ക് പഴയ കാര്യങ്ങൾ കേൾക്കണമെന്നില്ല. എന്തിന് നീ അത് പറഞ്ഞു. അങ്ങനെ പറഞ്ഞത് ശരിയാണോ എന്നായിരുന്നു മോഹൻലാലിന്റെ പ്രതികരണം. ടാസ്‌ക്കിൽ പറഞ്ഞപ്പോൾ ഞാനത് കാര്യമാക്കിയെടുത്തില്ല.

പക്ഷെ മീറ്റിംഗിൽ എടുത്തിട്ടപ്പോഴാണ് എനിക്കത് കൂടുതൽ വിഷമമായത്. ടാസ്‌ക്കിന്റെ ഭാഗമായിട്ട് മാത്രമല്ല, ഒരു മത്സരാർത്ഥിയെന്ന നിലയിലും അത് ടേബിളിലേക്ക് കൊണ്ടു വന്നപ്പോൾ എന്നെ അത് വേദനിപ്പിച്ചു. എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ ബഹുമാനം കൊടുക്കുന്നത് കലയ്ക്കാണ്.

എല്ലാ ആർട്ടിസ്റ്റിനും ഞാൻ ബഹുമാനം കൊടുക്കുന്നുണ്ട്. ഭൂമിയെ തൊട്ട് വണങ്ങിയിട്ടേ ഞാൻ എന്തും ചെയ്യാറുള്ളൂ. അങ്ങനെയുളെളാരു ആളെയാണ്. അതും ഞാൻ ക്ലിയർ ചെയ്തത്. അതിന് കലയുമായി യാതൊരു ബന്ധവുമില്ല എന്റെ വ്യക്തിപരമായ കാര്യം മാത്രമാണ്’ എന്ന് സന്ധ്യ പറഞ്ഞു.

ഫിനാലയിലേക്ക് ഒക്കെ അടുക്കുമ്പോൾ എന്തു പറഞ്ഞാലും കുഴപ്പമാകുന്ന സമയമാണ്. ഇതൊക്കെ പേഴ്സണൽ ആയിട്ട് എടുക്കും. പൊളി ഫിറോസ് ഏഴാം കിട എന്നു പറഞ്ഞപ്പോൾ എന്തോരം പ്രശ്നമുണ്ടാക്കിയ ആളാണ് മണിക്കുട്ടൻ. അങ്ങനെയുള്ളൊരാൾ ഞങ്ങൾ ഇത് പ്രതീക്ഷിക്കുന്നില്ല. അവർ ചെയ്യുന്ന കലയെ മോശമായി പറഞ്ഞുവെന്ന് ആളുകൾ കരുതും.

അത്തരം കാര്യങ്ങൾ ഇനിയെങ്കിലും സൂക്ഷിക്കുകയെന്ന് മോഹൻലാൽ പറഞ്ഞപ്പോൾ ഞാൻ ക്ഷമ ചോദിക്കാം എന്ന് മണിക്കുട്ടൻ പറഞ്ഞു. എന്നോട് ക്ഷമയൊന്നും ചോദിക്കണ്ടെന്നായിരുന്നു മോഹൻലാലിന്റെ പ്രതികരണം. ഞാൻ സജ്നയോട് എന്നായിരുന്നു ഇതിന് മണിക്കുട്ടൻ മറുപടി പറഞ്ഞപ്പോൾ തുടങ്ങിയത്. സന്ധ്യയുടെ പേര് സജ്ന എന്ന് മാറിപ്പോയതായിരുന്നു.

സജ്നയോ, അവൻ ഇപ്പോഴും പുറകിൽ തന്നെ നിൽക്കുവാണ്. നീ എത്ര ആഴ്ച പുറകിലാണ്. നീ ഇരുന്നോളൂ, മണിക്കുട്ടന്റെ മാനസിക നില ശരിയല്ലെന്ന് തോന്നുന്നു. പേരുകൾ മാറിത്തുടങ്ങുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. സന്ധ്യയ്ക്ക് വേദനിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. ഞാൻ പറയാൻ ഉദ്ദേശിച്ച കാര്യം സാർ കേൾക്കുന്നില്ലെന്ന് അപ്പോൾ മണിക്കുട്ടൻ പറഞ്ഞു.

പറയുന്നതിൽ ക്ലാരിറ്റിയില്ല ഡാൻസറിനെ പറഞ്ഞ കാര്യത്തിൽ എനിക്കും സങ്കടമുണ്ട്. ഞാൻ പ്രതിനിധീകരിക്കുന്ന സമൂഹമാണ്. കലാകാരനെന്ന നിലയിൽ ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്ന് മോഹൻലാൽ പറയുകയും ബ്രേക്കിലേക്ക് കടക്കുകയും ചെയ്തു. താൻ ക്ഷമ ചോദിച്ചതാണെന്ന് മണിക്കുട്ടൻ മറ്റുള്ളവരോട് വ്യക്തമാക്കി. ഇനിയും ചോദിക്കാമെന്നും തനിക്ക് മാനസിക പ്രശ്നമില്ലെന്നും മണിക്കുട്ടൻ പറഞ്ഞു. വളരെ വികാരഭരിതനായിരുന്നു മണിക്കുട്ടൻ.

പിന്നീട് മോഹൻലാൽ മടങ്ങി വന്നപ്പോൾ സന്ധ്യയുടെ അരികിലെത്തിയും അദ്ദേഹം മാപ്പ് ചോദിച്ചു. താൻ പറയാൻ ഉദ്ദേശിച്ചത് കേൾക്കാൻ മോഹൻലാൽ തയ്യാറാകുന്നില്ലെന്നും മണിക്കുട്ടൻ ആവർത്തിച്ചു. ഇതിന് ശേഷം മോഹൻലാൽ താരങ്ങൾക്കായി കരുതി വച്ച ടാസ്‌ക്കിനുള്ള വസ്തുക്കൾ എടുക്കാനായി മണിക്കുട്ടനോട് സ്റ്റോർ റൂമിലേക്ക് പോകാൻ ആവശ്യപ്പെട്ടപ്പോൾ കരഞ്ഞു കൊണ്ടായിരുന്നു അദ്ദേഹം റൂമിലേക്ക് നടന്നത്. സ്റ്റോർ റൂമിൽ വച്ച് പൊട്ടിക്കരയുകയായിരുന്നു മണിക്കുട്ടൻ. പിന്നീട് സ്വയം നിയന്ത്രിച്ച ശേഷമാണ് പുറത്തേക്ക് ഇറങ്ങിയത്.

Advertisement