ആദ്യ സിനിമയിൽ തന്നെ വിവാദ രംഗം, രണ്ടു വിവാഹബന്ധങ്ങളും തകർന്നു, മാനേജരും ചതിച്ചു, കൂട്ടിനായി മകൻ മാത്രം, കുടുംബവിളക്കിലെ സുമിത്ര നടി മീരവാസുദേവന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

13210

മലയാളത്തിന്റെ നടന വിസ്മയം ദി കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ക്ലാസ്സിക് ഡയറക്ടർ ബ്ലസ്സി ഒരുക്കിയ ക്ലാസ്സ് മൂവിയായിരുന്നു തന്മാത്ര. അൽഷീമേഴ്‌സ് രോഗം ഒരു വ്യക്തിയിലും കുടുംബത്തിലും വരുത്തുന്ന വ്യതിയാനങ്ങളാണ് 2005 ൽ പുറത്തിറങ്ങി ഈ ചിത്രത്തിന്റെ പ്രമേയം.

ഈ ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തി അവിസ്മരണീയ അഭിനയം കാഴ്ചവെച്ച് മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് മീര വാസുദേവ്. നടി എന്നതിലുപരി താരം ഒരു മോഡൽ കൂടിയാണ് ശാലീന സൗന്ദര്യം കൊണ്ട് മലയാളി മനസുകൾ കീഴടക്കിയ നടിയാണ് മീര വാസുദേവ്.

Advertisements

Also Read
മോഹൻലാലിന്റെ ആ സൂപ്പർ ചിത്രത്തിലെ ഐറ്റം ഡാൻസിലൂടെ മലയാളികളുടെ മനം കവർന്ന നടി കഷ്മിര ഷായെ ഓർമ്മില്ലേ, താരത്തിന്റെ അവസ്ഥ ഇപ്പോൾ ഇങ്ങനെ

അതേ സമയം തൻമാത്രയിൽ ശക്തമായ നായികയായിരുന്നെങ്കിലും പിന്നീട് മീരയ്ക്ക് നല്ല ചിത്രങ്ങൾ മലയാളത്തിൽ അധികം ലഭിച്ചിരുന്നില്ല. അന്യഭാഷ നടിയാണെങ്കിലും ഇന്ന് മിനിസ്‌ക്രീൻ ആരാധകരായ കുടുംബ പ്രേക്ഷകരുടെ സ്വീകരണ മുറിയിലും ഏറെ സ്വീകാര്യതയുള്ള താരമാണ് മീരാ വാസുദേവ്.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സീരിയലിലൂടെയാണ് താരം ഇപ്പോൾ മലയാളി കുടുംബ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയിരിക്കുന്നത്. കുടുംബവിളക്ക് സീരിയലിൽ സുമിത്രയായിട്ടാണ് താരം തിളങ്ങുന്നത്.

Also Read
എനിക്ക് ആദ്യ കാഴ്ചയിൽ തന്നെ പ്രണയം തോന്നിയ ഒരു നടനുണ്ടായിരുന്നു, അദ്ദേഹത്തിന് സംഭവിച്ചത് ഇങ്ങനെ: വെളിപ്പെടുത്തലുമായി സുരഭി ലക്ഷ്മി

സീരിയലിലെ കുടുംബജീവിതം പോലെ അത്ര സന്തോഷപ്രദമായിരുന്നില്ല നടിയുടെയും കുടുംബജീവിതം. രണ്ടു വിവാഹം ചെയ്ത് പരാജയപ്പെട്ടുപോയ ആളാണ് യഥാർഥ ജീവിതത്തിലെ മീര വാസുദേവ്.
വാസുദേവൻ, ഹേമലത എന്നിവരുടെ മൂത്ത മകളായി ഒരു തമിഴ് കുടുംബത്തിൽ മുംബൈയിലാണ് മീരാ വാസുദേവ് ജനിച്ചത്.

ആർട്സ്, സൈക്കോളജി, ഇംഗ്ലീഷ് സാഹിത്യം എന്നിവയിൽ ബാച്ചിലർ ഡിഗ്രി നേടിയ ശേഷം നിരവധി പരസ്യ ചിത്രങ്ങളിലൂടെയാണ് മീര വിജയകരമായി ഒരു മോഡലായി പ്രശസ്തി നേടിയത്. ഏതാനും ഹിന്ദി, തമിഴ്, തെലുങ്കു സിനിമകളിൽ അഭിനയിച്ച ശേഷമായിരുന്നു മീരയുടെ മലയാളത്തിലേക്കുളള കടന്നുവരവ്.

മലയാളി ആണെന്നായിരുന്നു മീരയെ പറ്റി എല്ലാവരുടെയും ധാരണ. അത്രത്തോളം മലയാളിത്തമായിരുന്നു മീരയ്ക്കുണ്ടായത്. തൻമാത്ര സിനിമയിൽ മോഹൻലാലിന്റെ ഭാര്യയായും രണ്ടു മക്കളുടെ അമ്മയായുമായിട്ടാണ് മീര തിളങ്ങിയത്.

വിശാൽ അഗർവാളായിരുന്നു മീരയുടെ ആദ്യ ഭർത്താവ്. ആദ്യ ഭർത്താവിൽ നിന്ന് മീരയ്ക്ക് ഉണ്ടായ ശാരീരികവും മാനസികവുമായ ഉപദ്രവങ്ങൾ ഊഹിക്കാവുന്നതിലും അപ്പുറമായിരുന്നു.2012 ൽ രണ്ടാമത് മീര പ്രണയിച്ച് വിവാഹിതയായി. നടൻ ജോൺ കോക്കനായിരുന്നു മീരയുടെ രണ്ടാം ഭർത്താവ്. ഇതിൽ ഇവർക്ക് ഒരു മകനുണ്ടായി.

എന്നാൽ അധികം വൈകാതെ ഈ ബന്ധവും പിരിഞ്ഞു.ഇപ്പോൾ മകൻ അരീഹയ്ക്കൊപ്പം കൊച്ചിയിലാണ് മീരയുടെ ജീവിതം. ലൊക്കേഷനുകളിലും മകൻ അരീഹയെ മീര ഒപ്പം കൂട്ടാറുണ്ട്. എന്തായാലും തന്മാത്രയിലെ ലേഖയ്ക്ക് പിന്നാലെ കുടുംബവിളക്കിലെ സുമിത്രയായി വീണ്ടും മലയാളി മനസുകളിൽ മീര ഇടം നേടിയിരിക്കയാണ്.

23 വയസുള്ളപ്പോഴാണ് 17കാരന്റെ അമ്മയായി മീര വേഷമിട്ടത്. ചിത്രത്തിൽ മോഹൻലാലിനൊപ്പം ഒരു നഗ്നരംഗത്തിലും ഒരു മടിയും കൂടാതെ മീര അഭിനയിച്ചിരുന്നു. മോഹൻലാലും മീരയുമൊന്നിച്ചുള്ള കിടപ്പറ രംഗമായിരുന്നു അത്.

ഇത് ഏറെ വിവാദങ്ങളുണ്ടാക്കിയിരുന്നു, തൻമാത്രയെ തുടർന്ന് നിരവധി റോളുകൾ മീരയെ തേടിയെത്തി. ഭാഷയറിയാത്തതിനാൽ കേരളത്തിലെ മാനേജാറായിരുന്നു റോളുകളുടെ കാര്യം നോക്കിയിരുന്നത്. അയാളെ വിശ്വസിച്ച് ഡേറ്റ് കൊടുത്ത ചിത്രങ്ങളൊക്കെ പരാജയമായി. നല്ല ചിത്രങ്ങൾക്ക് അവസരം വന്നപ്പോൾ അതെല്ലാം മാനേജർ പല കാരങ്ങൾ പറഞ്ഞ് മുടക്കി. പകരം അയാൾക്ക് താൽപര്യമുള്ള നടിമാർക്ക് അവസരം നൽകി.

Also Read
ശരിയ്ക്കും നിങ്ങൾ കാണുന്നത് പോലെ അല്ല എന്റെ ഇപ്പോഴത്തെ അവസ്ഥ, ഞാൻ കടുത്ത വിഷാദത്തിലൂടെ കടന്ന് പോകുകയാണ് : തുറന്ന് പറഞ്ഞ് നടി പാർവ്വതി കൃഷ്ണ

അയാളുടെ ചതിയിൽ മികച്ച പല കഥാപാത്രങ്ങളും മീരയ്ക്ക് കിട്ടിയില്ല.തൻമാത്രയിലെ ലേഖ എന്ന വീട്ടമ്മയുടെ റോൾ മികവാർന്നിരുന്നെങ്കിലും മീരയുടെ വ്യക്തി ജീവിതം തിരിച്ചടികൾ നിറഞ്ഞതായിരുന്നു. രണ്ട് വിവാഹജീവിതങ്ങൾ നടിക്കുണ്ടായെങ്കിലും രണ്ടും പരാജയമായിരുന്നു. ഓർക്കാനും പറയാനും ഇഷ്ടമല്ലാത്ത കാര്യമാണ് വിവാഹമോചനങ്ങളെന്നായിരുന്നു ഇതിനെപറ്റി നടിയുടെ പ്രതികരണം.

വിവാഹ ബന്ധം വേർപ്പെടുത്തുമ്പോൾ സമൂഹത്തിന് മുന്നിൽ എപ്പോഴും സ്ത്രീകൾ മാത്രമാണ് കുറ്റക്കാർ . അവർ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ ആരും കാണാറില്ല. വിശാൽ അഗർവാളായിരുന്നു മീരയുടെ ആദ്യ ഭർത്താവ്.

ആദ്യഭർത്താവിൽ നിന്ന് മീരയ്ക്ക് ഉണ്ടായ ശാരീരികവും മാനസികവുമായ ഉപദ്രവങ്ങൾ ഊഹിക്കാവുന്നതിലും അപ്പുറമായിരുന്നു. 23 വയസിലായിരുന്നു മീരയുടെ വിവാഹം. ഇത് എടുത്തു ചാട്ടമായിരുന്നു എന്ന് നടി തന്നെ പിന്നീട് സമ്മതിച്ചിട്ടുണ്ട്. പണമുണ്ടാക്കുന്ന യന്ത്രമായിരുന്നു താൻ അയാൾക്കെന്ന് മീര പറഞ്ഞിട്ടുണ്ട്.

താൻ ജോലി ചെയ്യുന്ന പണമെല്ലാം വിശാലിന്റെ കുടുംബം ധൂർത്തടിച്ചു. കുടിച്ചിട്ടു വന്നുള്ള മർദ്ദനം പതിവായി. മാനസികരോഗിയാക്കാനും ശ്രമം നടത്തി. രണ്ടുവർഷത്തോളം തന്റെ അമ്മയുമായി സംസാരിക്കാൻ പോലും ആ കുടുംബം സമ്മതിച്ചിട്ടില്ലെന്ന് മീര വ്യക്തമാക്കിയിരുന്നു.

അതേ സമയം കുടുംബവിളക്കിലെ വീട്ടമ്മയായി തിളങ്ങുന്ന താരം ഫിറ്റ്‌നസ്സിന്റെ കാര്യത്തിലും ഒന്നാമതാണ്. താരം ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിന്റെ വീഡിയോകളും ചിത്രങ്ങളുമൊക്കെ താരം പങ്കുവയ്ക്കാറുണ്ട്.

Advertisement