സ്വന്തം കഴിവിൽ തിളങ്ങി ജയസൂര്യയുടെ മകൾ വേദ, ആശംസകളുമായി ആരാധകർ, മകളുടെ കഴിവിൽ അഭിമാനമെന്ന് ജയസൂര്യ

198

മിമിക്രി രംഗത്ത് നിന്നും മിനിസ്‌ക്രീനിലും അവിടെ നിന്നും സിനിമയിലും എത്തി മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് ജയസൂര്യ. ഒരു റിയാലിറ്റി ഷോ അവതരിപ്പിച്ച് കൊണ്ടാണ് ജയസൂര്യ ആദ്യം പ്രേഷകരുടെ മുന്നിലേക്ക് എത്തുന്നത്. വിനയൻ സംവിധാനം ചെയ്ത ഊമപെണ്ണിന് ഉരിയാടാ പയ്യൻ എന്ന ചിത്രത്തിൽ കൂടിയാണ് താരം മലയാള സിനിമയിൽ തന്റെ അരങ്ങേറ്റം കുറിച്ചത്.

മികച്ച സ്വീകരണം ആണ് ആദ്യ ചിത്രം മുതൽക്കെ ജയസൂര്യയ്ക്ക് ലഭിച്ചത്. പിന്നീട് നായകനായും വില്ലനായും സഹതാരമായും തനിക്ക് കിട്ടിയ വേഷങ്ങൾ എല്ലാം ജയസൂര്യ മികച്ചതാക്കി. നിരവധി വ്യത്യസ്ത വേഷങ്ങൾ ആണ് ജയസൂര്യയെ കാത്ത് മലയാള സിനിമയിൽ നിന്നുമെത്തയത്. ഇപ്പോൾ മലയാള സിനിമയിലെ യുവ സൂപ്പർ താരങ്ങളിൽ ശ്രദ്ധേയനായ താരമാണ്.

Advertisements

ജയസൂര്യ എന്ന നടനെ ഇഷ്ടമല്ലാത്ത മലയാളി സിനിമ പ്രേക്ഷകർ വളരെ കുറവായിരിക്കും. വർഷങ്ങൾ കൊണ്ട് തന്നെ മലയാള സിനിമയിൽ സജീവമാണ് താരം. നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ ആണ് താരത്തിന്റേതായി പുറത്ത് ഇറങ്ങിയിട്ടുള്ളത്.നൂറിലേറെ കഥാപാത്രങ്ങളുമായി ആയാണ് താരം പ്രേക്ഷരുടെ മുന്നിൽ ഇതിനോടകം എത്തിയത്. തമിഴകത്തും തന്റെ ശക്തമായ സാന്നിധ്യം അറിയിച്ച ജയസൂര്യ ഉലകനായകൻ കമൽ ഹാസന് ഒപ്പം വേഷമിട്ട വസൂൽരാജ എംബിബിസ് തകർപ്പൻ വിജയം നേടിരുന്നു.

Also Read
ഒരു ലോറി വന്ന് ഇടിച്ചതാണ്, ചേട്ടനായിരുന്നു കാർ ഓടിച്ചത്, മ ര ണ ത്തിൽ നിന്നും തിരിച്ചു കയറിയതാണ്, ഒരു ഭാര്യ നോക്കുന്നത് പോലെയാണ് എന്നെ നോക്കിയത് സുദർശൻ ആണ്: ഐഡിയ സിംഗർ താരം റോഷൻ

തന്റെ കാമുകിയായിരുന്ന സരിതയെ ആയിരുന്നു ജയസൂര്യ ജീവിത സഖിയായി കൂടെ കൂട്ടിയത്. മലയാളികൾക്ക് ഏറെ പ്രിയങ്കരരായ താര കുടുംബം കൂടിയാണ് ഇപ്പോൾ ജയസൂര്യയുടേത്. 2 മക്കളാണ് അദ്ദേഹത്തിന് ഉള്ളത് ശ്വേതയും അദ്വൈദും.
അച്ഛനൊപ്പം നിരവധി ടിക്ടോക് വിഡിയോകളിലൂടെ കുസൃതി കുട്ടി വേദ സോഷ്യൽ മീഡിയ ലോകത്ത് എത്താറുണ്ട്. അച്ഛന്റെ തണലിൽ നിൽക്കാതെ സ്വന്തം കഴിവിൽ വിശ്വസിക്കുന്ന കുട്ടി താരങ്ങളാണ് ശ്വേതയും അദ്വൈദും.

ഇപ്പോൾ ഇതാ തകർപ്പൻ നൃത്തച്ചുവടുകളുമായി എത്തിയിരിക്കുകയാണ് നടൻ ജയസൂര്യയുടെ മകൾ വേദ. മകളുടെ കഴിവിനെ അംഗീകരിച്ചും പൂർണ്ണ പിന്തുണ നൽകിയുമാണ് നടൻ ജയസൂര്യയും ഭാര്യ സരിതയും ഒപ്പമുള്ളത്. മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ഭീഷമ പർവ്വം എന്ന ചിത്രത്തിലെ പറുദീസ ഗാനത്തിനാണ് വേദ ഇത്തവണ ചുവടു വെച്ചിരിക്കുന്നത്.

മനോഹരമായി ഡാൻസ് ചെയ്യുന്ന കുട്ടി താരത്തിന് അഭിനന്ദനവുമായി നിരവധി താരങ്ങളും ആരാധകരും എത്തിയിട്ടുണ്ട്. മുൻപും വേദ ഡാൻസ് ചെയ്യുന്ന പല വീഡിയോകളും സോഷ്യൽ മീഡിയ പേജ് വഴി ആരാധകർക്കായി പങ്കുവെച്ചിരുന്നത് അമ്മ സരിത ജയസൂര്യ ആണ്. ഇത്തവണ പക്ഷേ താരപുത്രി തന്നെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയ വഴി പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

നിരവധി താരങ്ങളും ആരാധകരും വേദയ്ക്ക് അഭിനന്ദനം അറിയിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ജയസൂര്യയുടെ ഭാര്യ സരിതയും മകളുടെ ഈ തകർപ്പൻ നൃത്തത്തിന്റെ വിഡിയോ പങ്കുവച്ചിട്ടുണ്ട്. അതേ സമയം മകൻ അദ്വൈത് അഭിനയത്തിലും സംവിധാനത്തിലും തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു.

Also Read
ഇടയ്ക്കിടെ ഡോക്ടറുടെ അടുത്ത് പോയി ഫ്രണ്ടായി കാണൂ എന്ന് ഓർമിപ്പിക്കുന്നത് എന്തിനാ?? ; ഇതുപോലെ ഒരാളോട് പറഞ്ഞ ഒരു പെൺകുട്ടി ഇന്ന് അങ്ങേരുടെ രണ്ട് പിള്ളേരുടെ അമ്മയാണ് : ദിൽഷയോട് അശ്വതി

മാത്രമല്ല വേദയും ചേട്ടൻ അദ്വൈതും ഫാഷൻ ഫോട്ടോഗ്രാഫിയിൽ താല്പര്യമുള്ള താരങ്ങൾ കൂടിയാണ്. അച്ഛൻ ജയസൂര്യയുടെ സിനിമാ പ്രമോഷൻ ചിത്രങ്ങൾ എടുക്കുന്ന മകന്റെ ചിത്രങ്ങളും ഫാഷൻ ഡിസൈനർ കൂടിയായ അമ്മ സരിതയെ മോഡലാക്കി ഫാഷൻ ഫോട്ടോസ് എടുക്കുന്ന വേദയെയും മുൻപും ആരാധകർക്ക് മുൻപിൽ എത്തിയിട്ടുണ്ട്.

Advertisement