ഒരു ലോറി വന്ന് ഇടിച്ചതാണ്, ചേട്ടനായിരുന്നു കാർ ഓടിച്ചത്, മ ര ണ ത്തിൽ നിന്നും തിരിച്ചു കയറിയതാണ്, ഒരു ഭാര്യ നോക്കുന്നത് പോലെ എന്നെ നോക്കിയത് സുദർശൻ ആണ്: ഐഡിയ സിംഗർ താരം റോഷൻ

2059

ഒരുകാലത്ത് ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരിപാടിയായിരുന്ന ഐഡിയ സ്റ്റാർ സിംഗർ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ മത്സരാർത്ഥികളായി എത്തിയവരെല്ലാം ഇന്ന് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായകരും സംഗീത സംവിധായകരും ക്കെയാണ്. 2006 ൽ ആണ് ഐഡിയ സ്റ്റാർ സിംഗർ ആദ്യാമായി ആരംഭിക്കുന്നത്.

ഷോ പ്രേക്ഷരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് 2007 ൽ ആണ്. നജീം, അരുൺ ഗോപൻ, സുദർശൻ, റോഷൻ, ദുർഗ എന്നിവരായിരുന്നു മത്സരാർത്ഥികളായി എത്തിയത്. ഇവർക്ക് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ഗായകനാണ് റോഷൻ. മികച്ച സ്വീകാര്യതയായിരുന്നു റിയാലിറ്റി ഷോയിലൂടെ ലഭിച്ചത്.

Advertisements

കഴിഞ്ഞ കുറച്ച് നാളുകളായി പ്രിയഗായകൻ സംഗീത ലോകത്ത് സജീവമല്ല. ഇപ്പോഴിത തന്റെ ജീവിതം മാറ്റി മറിച്ച അ പ ക ട ത്തെ കുറിച്ച് പറയുകയാണ്. ഫ്ളവേഴ്സ് സംപ്രേക്ഷണം ചെയ്യുന്ന ഒരു കോടിയിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കരിയറിൽ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു റോഷന് അപകടം സംഭവിച്ചത്.

റോഷന്റെ വാക്കുകൾ ഇങ്ങനെ:

കരിയറിന്റെ ഉയർച്ച സമയത്തായിരുന്നു അപകടം സംഭവിക്കുന്നത്. മാസങ്ങളോളം അബോധാവസ്ഥയിൽ കഴിഞ്ഞിരുന്നു. പിന്നീട് ജീവിതം തിരികെ പിടിക്കുകയായിരുന്നു. അപകടത്തിൽ വോക്കൽ കോഡിന് ഇൻജ്വറി സംഭവിച്ചിരുന്നു. അങ്ങനെയാണ് പാട്ടിൽ നിന്നും മാറിയത്. ചെറിയതായി പാടി തിരിച്ച് വരികയാണ്. 2020 ഫെബ്രുവരിയിലാണ് അപകടം സംഭവിക്കുന്നത്. ഒരു പരിപാടിക്കായി കൊച്ചിയിലേയ്ക്ക് പോവുകയായിരുന്നു.

Also Read
ഞാൻ വിളിച്ചപ്പോൾ എന്റെ സിനിമയിലെ നായികയാകാൻ താൽപര്യമില്ലന്ന് നയൻതാര പറഞ്ഞു; വെളിപ്പെടുത്തലുമായി സത്യൻ അന്തിക്കാട്

വീട്ടിൽ നിന്ന് ഇറങ്ങി ഒരു 100 മീറ്റർ കഴിഞ്ഞപ്പോഴായിരുന്നു അപകടം സംഭവിക്കുന്നത്. തങ്ങളുടെ വണ്ടിയിൽ ഒരു ലോറി വന്ന് ഇടിക്കുകയായിരുന്നു. ചേട്ടനായിരുന്നു കാർ ഓടിച്ചിരുന്നത്. നാലഞ്ച് ഇടിക്ക് ശേഷമായാണ് വണ്ടി മറിഞ്ഞതെന്നാണ് പറഞ്ഞ് കേട്ടത്. എനിക്ക് അതേക്കുറിച്ച് ഓർമ്മയില്ല.

അഞ്ചാറ് ദിവസം വെന്റിലേറ്ററിലായിരുന്നു. ഒരുമാസത്തോളം ആശുപത്രിയിലായിരുന്നു. എടാ ആ ഇ ടി കണ്ടപ്പോൾ നീ ച ത്തു പോയെന്നാണ് വിചാരിച്ചതെന്നാണ് അന്ന് പലരും പറഞ്ഞത്. അത്രയക്ക് വലിയ ഇ ടി യാണ് നടതെന്നും റോഷൻ പറയുന്നു. അതേ സമയം റോഷനോടൊപ്പം പരിപാടിയിൽ അമ്മയും എത്തിയിരുന്നു. പിന്നീടുള്ള സംഭവങ്ങൾ പറഞ്ഞത് അമ്മയായിരുന്നു.

സാധാരണ എവിടെ പോകുമ്പോഴും മക്കൾ പറഞ്ഞിട്ടാണ് പോകുന്നതെന്ന് പറഞ്ഞ് കൊണ്ടാണ് അന്നത്തെ ദിവസത്തെ കുറിച്ച് അമ്മ പറയുന്നത്. അപകടം നടക്കുന്ന ദിവസം പറയാതെയായിരുന്നു ഇവർ പോയത്. റോഷനെ വിടാൻ വേണ്ടിയാണ് ചേട്ടൻ പോയത്. പുറത്തുനിന്നും ലോക്ക് ചെയ്താണ് പോയത്. റോഷനെ വിട്ട് ചേട്ടൻ വരുന്നില്ലല്ലോ എന്നോർത്ത് ടെൻഷനുണ്ടായിരുന്നു.

അതിനിടയിലാണ് പോലീസുകാർ വന്ന് വിവരം അറിയിച്ചത്. എനിക്ക് മക്കളെ കാണണം എന്ന് പറഞ്ഞപ്പോൾ ഇപ്പോൾ കാണാനാവില്ല, അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നാണ് പറഞ്ഞത്. റോഷനെ വെന്റിലേറ്ററിൽ നിന്നും മാറ്റിയതിന് ശേഷമാണ് ഞാൻ ആശുപത്രിയിൽ പോയതെന്നും അമ്മ പറയുന്നു.

അപകടത്തിന് ശേഷം തങ്ങായി നിന്നത് സുദർശൻ ആണെന്നും റോഷൻ പറയുന്നു. എനിക്ക് അപകടമുണ്ടായി എന്നറിഞ്ഞപ്പോൾ അവനോടിയെത്തിയിരുന്നു. ഒരു ഭാര്യ നോക്കുന്നത് പോലെയാണ് എന്നെ നോക്കിയത്. ഞാൻ അന്ന് ഏറ്റവും കൂടുതൽ ദേഷ്യം കാണിച്ചതും അവനോടായിരുന്നു. എനിക്ക് ഇമോഷണൽ ഇംബാലൻസുണ്ടായിരുന്നു. എന്നെ ഫോൺ വിളിക്കുമ്പോഴെല്ലാം ഞാൻ അവനോട് വഴക്കിടുമായിരുന്നു.

Also Read
എന്റെ ഏറ്റവും പ്രിയപ്പെട്ട വ്യക്തി, നീയില്ലാത്ത ഒരു ജീവിതം എനിക്ക് ചിന്തിക്കാൻ കഴിയില്ല, നിന്നെ എന്റെ സ്വന്തമായി കിട്ടിയതിൽ ഞാൻ ഭാഗ്യവതിയാണ്: ഗോപിക അനിൽ പറയുന്നത് കേട്ടോ

ഗജിനിയൊക്കെ കണ്ട് സൂര്യയും അമീർ ഖാനും അഭിനയിച്ചതൊക്കെ എന്റെ മനസിലുണ്ട്. അതേപോലൊരു സംഭവം എന്റെ ജീവിതത്തിലുണ്ടായി. ഇപ്പോഴും മെമ്മറി ലോസ് ചെറുതായിട്ടുണ്ട്. മ ര ണ ത്തിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചുകയറാൻ സുഹൃത്തുക്കളൊക്കെ നന്നായി സഹായിച്ചിട്ടുണ്ടെന്നും റോഷൻ പഴയ ഓർമ പങ്കുവെച്ചു.

വിവാഹത്തെ കുറിച്ചും അമ്മയും റോഷനും പറയുന്നുണ്ട്. അങ്ങനെ പ്രത്യേക സങ്കൽപ്പങ്ങളൊന്നുമില്ല മകന് ഇഷ്ടമുള്ളയാൾ വരട്ടെ എന്നാണ് അമ്മ പറഞ്ഞത്. നന്നായി ഫുഡ് ഉണ്ടാക്കുന്നയാളായാൽ നല്ലെതന്നായിരുന്നു റോഷന്റെ അഭിപ്രായം. തനിക്ക് കുക്കിംഗ് ഇഷ്ടമാണെന്നും കൂട്ടിച്ചേർത്തു. സന്തോഷത്തോടെയാണ് ഞാനെല്ലാ കാര്യങ്ങളും ചെയ്യുന്നത്. ഇപ്പോഴത്തെ ജീവിതത്തിൽ സംതൃപ്തനാണെന്നും റോഷൻ പറയുന്നു.

Advertisement