Home Entertainment

വീണ്ടും വിവാഹം കഴിക്കാൻ ഒരുങ്ങി റിമി ടോമി, വരൻ സിനിമാ മേഖലയിൽ തന്നെയുള്ള ആൾ

732

ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലെ ചിങ്ങമാസം വന്നു ചേർന്നാൽ എന്ന ഗാനം ആലപിച്ച് എത്തി മലയാളി സംഗീതാസ്വാധകരുടെ പ്രിയ ഗായികയായി മാറിയ താരമാണ് റിമി ടോമി. ഗായിക എന്നതിന് പുറമേ അ വതാരകയും അഭിനേത്രിയുമായി ഒക്കെ റിമി ടോമി മലയാളികൾക്ക് പ്രിയപ്പെട്ടവളാണ്.

നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ ആലപിച്ചിട്ടുള്ള റിമി സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ്. തന്റെ വിശേഷങ്ങളും ഫോട്ടോ ഷൂട്ടുകളും ഒക്കെ റിമി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. സ്വകാര്യ ടെലിവിഷൻ ചാനലിലെ പരിപാടിയിലെ ജഡ്ജ് കൂടിയാണ് റിമി ടോമി.

Advertisements

സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന ഗായികയാണ് റിമി ടോമി. വർക്ക് ഔട്ട് ഫോട്ടോകൾ പങ്കുവയ്ക്കുന്ന റിമി ടോമി ആരോഗ്യത്തിൽ കാട്ടുന്ന ശ്രദ്ധയെ കുറിച്ച് ആരാധകർ ചർച്ച ചെയ്യാറുണ്ട്. വർഷങ്ങളായി മലയാളികൾക്ക് അറിയാവുന്ന റിമി ടോമിയുടെ ഫിറ്റ്‌നെസിന്റെ രഹസ്യം എന്താണെന്ന് ആരാധകർ ചോദിക്കാറുണ്ട്.

Also Read
പറഞ്ഞ വാക്കിന് ജീവനേക്കാളും വിലനൽകി സുരേഷ് ഗോപി, ഒറ്റക്കൊമ്പന് കിട്ടിയ അഡ്വാൻസിൽ നിന്നും രണ്ട് ലക്ഷം മിമിക്രി കലാകാരന്മാർക്ക് കൈമാറി

മീശമാധവൻ എന്ന ചിത്രത്തിലെ ചിങ്ങമാസം വന്നു ചേർന്നാൽ ആണ് റിമി ടോമിയുടെ ആദ്യത്തെ ഹിറ്റ് ഗാനം. ബൽറാം വേഴ്‌സസ് താരാദാസെന്ന ചിത്രത്തിലൂടെ സ്വന്തം വേഷത്തിൽ തന്നെ വെള്ളിത്തിരയിലുമെത്തി. കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത തിങ്കൾ മുതൽ വെളളി വരെ എന്ന സിനിമയിൽ ജയറാമിന്റെ നായികയായും റിമി എത്തി.

ബാലചന്ദ്ര മേനോന്റെ സംവിധാനത്തിലുള്ള ചിത്രം എന്നാലും ശരത് ആണ് റിമി ടോമി ഏറ്റവും ഒടുവിൽ അതിഥി വേഷത്തിൽ എത്തിയത്. വർക്കി എന്ന ചിത്രത്തിനായാണ് ഏറ്റവുമൊടുവിൽ റിമി ടോമി ഗാനം ആലപിച്ചിരിക്കുന്നത്.

അതേ സമയം ആദ്യം ഒന്ന് വിവാഹിത ആവുകയും പിന്നിട് ഈ ബന്ധത്തിൽ നിന്നും വേർപിരിയുകയും ചെയ്തിരുന്നു റിമി. വിവാഹ ബന്ധം വേർപെടുത്തിയതിന് പിന്നാലെ ആദ്യ ഭർത്താവ് റോയ്‌സ് വീണ്ടും വിവാഹം കഴിച്ചിരുന്നു. എന്നാൽ റിമി തന്റെ തിരക്കുകളിൽ മുഴുകി കഴിയുകയായിരുന്നു.

എന്നാൽ റിമി ടോമി വീണ്ടും വിവാഹിതയാകുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷം വളരെക്കാലത്തിന് ശേഷമാണ് റിമി വീണ്ടും വിവാഹിത ആകുന്നത്. സിനിമ മേഖലയിൽ നിന്നു തന്നെയുള്ള ആൾ തന്നെയാണ് വരൻ എന്നാണ് വിവരം. അതേ സമയം ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമൊന്നും ഇതുവരേയും ഉണ്ടായിട്ടില്ല.

Also Read
രക്ഷയുടെ ഹൽദി ആഘോഷങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ; അപ്പു കിളി സാന്ത്വനം വിട്ടു പോകല്ലേ എന്ന് ആരാധകർ

Advertisement