ഞങ്ങൾ പരസ്പരം കൈകോർത്ത് ഹൃദയം കൈമാറിയിട്ട് ഇന്നേക്ക് ഒന്നര വ്യാഴവട്ടം കഴിയുന്നു ; നടൻ മനേജ് കുമാറിന്റെ പോസ്റ്റും താര ദമ്പതികൾക്ക് മകൻ നൽകിയ സർപ്രൈസും വൈറൽ

73

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരദമ്പതികളാണ് നടൻ മനോജ് കുമാറും ബീന ആന്റണിയും. സിനിമയിലും ചാനൽ പരിപാടികളിലും പരമ്പരകളിലുമായി സജീവമാണ് ഇരുവരും.

വില്ലത്തരവും ഹാസ്യവും സ്വഭാവിക കഥാപാത്രങ്ങളും ഒരേപോലെ വഴങ്ങുമെന്ന് ഇവർ തെളിയിച്ചിരുന്നു. ഇവർ പങ്കിടുന്ന വിശേഷങ്ങളെല്ലാം വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. 19ാം വിവാഹ വാർഷികം ആഘോഷിച്ചതിനെക്കുറിച്ച് പറഞ്ഞുള്ള മനോജിന്റെ കുറിപ്പും വീഡിയോയും ശ്രദ്ധിയ്ക്കപ്പെടുകയാണിപ്പോൾ.

Advertisements

ALSO READ

നിങ്ങളുടെ ആടുജീവിതം ഉടൻ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു… ശേഷം നമുക്ക് ആഘോഷിക്കാം… ; ശ്രദ്ധ നേടി വിവാഹവാർഷികത്തിൽ പൃഥ്വിക്ക് ആശംസകൾ പങ്കുവെച്ചുള്ള സുപ്രിയയുടെ പോസ്റ്റ്

ഞങ്ങൾ പരസ്പരം കൈകോർത്ത് ഹൃദയം കൈമാറിയിട്ട് ഇന്നേക്ക് ഒന്നര വ്യാഴവട്ടം കഴിയുന്നു. അതേ പ്രണയം തന്നെ കിനിയുന്നു പരസ്പരം. കൊച്ചു കൊച്ചു പിണക്കങ്ങളും വലിയ വലിയ ഇണക്കങ്ങളുമായ് ഞങ്ങളുടെ കൊച്ചു കുടുംബം സന്തോഷത്തോടെ മുന്നേറുന്നു. എനിയ്ക്കവളും അവൾക്ക് ഞാനും മാത്രം ഇണയായ് സന്തോഷത്തോടെ നിർവൃതിയോടെ ജീവിക്കുന്നു.

‘അർത്ഥം അനർത്ഥമാക്കാതെ, അക്ഷരത്തെറ്റ് വരുത്താതെ ഞങ്ങൾ രചിച്ച ദാമ്പത്യമെന്ന മഹാകാവ്യത്തിന്റെ പത്തൊമ്പതാം അദ്ധ്യായത്തിലേക്ക് പ്രവേശിക്കുമ്പോൾ. (ക്ഷമിക്കണം. ശ്രീകുമാരൻ തമ്പി സാറിന്റെ സാഹിത്യം ഒന്ന് കടമെടുത്തതാ. സന്തോഷവും പ്രണയവും നിറഞ്ഞു തുളുമ്പുമ്പോൾ ആർക്കായാലും അറിയാതെ സാഹിത്യം വരുമല്ലോ) സർവ്വേശ്വരന് ഞങ്ങളുടെ ഏറ്റവും വലിയ നന്ദി. കൂപ്പുകൈ, ഞങ്ങളുടെ മാതാപിതാക്കൾക്ക് നന്ദി. ഗുരുക്കന്മാർക്ക് നന്ദി. കൂടപ്പിറപ്പുകൾക്ക് നന്ദി. സ്വന്തക്കാർക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നന്ദി.

സർവ്വോപരി ഞങ്ങളുമായി ഒരു ബന്ധവും ഇല്ലാതിരുന്നിട്ട് പോലും, ഞങ്ങളേ സ്‌നേഹിക്കുന്ന ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന നിങ്ങൾ ഓരോ വിലയേറിയ ചങ്കുകൾക്കും നന്ദി. ഈ വീഡിയോ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വിലയേറിയ സമ്പാദ്യമായ ഞങ്ങളുടെ പൊന്നുമോൻ ശങ്കുരുവിന്റെ സ്‌നേഹ സമ്മാനമാണ്.

ALSO READ

ഇടയ്ക്കിടെ ഡോക്ടറുടെ അടുത്ത് പോയി ഫ്രണ്ടായി കാണൂ എന്ന് ഓർമിപ്പിക്കുന്നത് എന്തിനാ?? ; ഇതുപോലെ ഒരാളോട് പറഞ്ഞ ഒരു പെൺകുട്ടി ഇന്ന് അങ്ങേരുടെ രണ്ട് പിള്ളേരുടെ അമ്മയാണ് : ദിൽഷയോട് അശ്വതി

ഉമ്മ ചക്കരേ എന്നുമായിരുന്നു മനോജ് കുമാർ കുറിച്ചത്. മകൻ സമ്മാനിച്ച വീഡിയോയും മനോജ് കുറിപ്പിനൊപ്പമായി പോസ്റ്റ് ചെയ്തിരുന്നു. താരങ്ങളും ആരാധകരുമുൾപ്പടെ നിരവധി പേരാണ് മനോജിന്റെ പോസ്റ്റിന് താഴെ ആശംസകൾ അറിയിച്ചെത്തുന്നത്.

Advertisement