നിങ്ങളുടെ ആടുജീവിതം ഉടൻ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു… ശേഷം നമുക്ക് ആഘോഷിക്കാം… ; ശ്രദ്ധ നേടി വിവാഹവാർഷികത്തിൽ പൃഥ്വിക്ക് ആശംസകൾ പങ്കുവെച്ചുള്ള സുപ്രിയയുടെ പോസ്റ്റ്

97

മലയാള സിനിമയിലെ ഏവരർക്കും ഇഷ്ടപ്പെട്ട ദമ്പതികളാണ് പൃഥ്വിരാജും സുപ്രിയ മേനോനും. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് പൃഥ്വിരാജ് സുപ്രിയയെ വിവാഹം ചെയ്തത്. ഇന്നേക്ക് പതിനൊന്നാം വിവാഹ വാർഷികം ആഘോഷിക്കുമ്പോൾ പൃഥ്വി അടുത്തില്ലാത്ത സങ്കടത്തിലാണ് സുപ്രിയ.

അഭിനയിക്കാൻ തുടങ്ങിയ കാലം മുതൽ എല്ലാ യുവനടന്മാരെ കുറിച്ചും കേൾക്കാറുള്ളത് പോലെ പൃഥ്വിയുടെ പേരും ചില നടിമാരുടെ പേരും ചേർത്ത് വെച്ച് ഇരുവരും പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുമെന്നുമെല്ലാം റിപ്പോർട്ടുകൾ വന്നിരുന്നു.

Advertisements

ALSO READ

ഇടയ്ക്കിടെ ഡോക്ടറുടെ അടുത്ത് പോയി ഫ്രണ്ടായി കാണൂ എന്ന് ഓർമിപ്പിക്കുന്നത് എന്തിനാ?? ; ഇതുപോലെ ഒരാളോട് പറഞ്ഞ ഒരു പെൺകുട്ടി ഇന്ന് അങ്ങേരുടെ രണ്ട് പിള്ളേരുടെ അമ്മയാണ് : ദിൽഷയോട് അശ്വതി

എന്നാൽ പൃഥ്വി പ്രണയിനിയെ കണ്ടെത്തിയത് സിനിമാ മേഖലയിൽ നിന്നായിരുന്നില്ല. മാധ്യമലോകത്ത് തിളങ്ങി നിൽക്കുന്ന സുപ്രിയയിലാണ് തന്റെ ജീവിത പങ്കാളിയെ കണ്ടെത്തിയത്. 2011ൽ ആയിരുന്നു മലയാള സിനിമ മുഴുവൻ ഒഴുകിയെത്തിയ വിവാഹം നടന്നത്.

ദാമ്പത്യ ജീവിതം പതിനൊന്ന് വർഷത്തിൽ എത്തി നിൽക്കുമ്പോൾ കൂട്ടിന് ഏഴ് വയസുകാരി അലംകൃതയുമുണ്ട്. വിവാഹവാർഷികത്തിൽ അൽപം പരിഭവത്തോടെയാണ് പൃഥ്വിക്ക് വിവാഹ വാർഷിക ആശംസകൾ പങ്കുവെച്ച് സുപ്രിയ കുറിപ്പെഴുതിയിരിക്കുന്നത്. ’11ആം വിവാഹ വാർഷിക ആശംസകൾ പി…. നിങ്ങൾ വീണ്ടും ആടുജീവിതത്തിന്റെ ഷൂട്ടിങിന് പോയിക്കഴിഞ്ഞു. 11 വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഈ പ്രത്യേക ദിനത്തിൽ നമ്മൾ വേർപിരിഞ്ഞ് ഇരിക്കേണ്ടി വരുന്നത്. ആടുജീവിതം ഉടൻ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു… ശേഷം നമുക്ക് ആഘോഷിക്കാം… ഉടനെ തിരിച്ചു വരൂ’ എന്നാണ് സുപ്രിയ കുറിച്ചത്.

ALSO READ

സ്വന്തം കഴിവിൽ തിളങ്ങി ജയസൂര്യയുടെ മകൾ വേദ, ആശംസകളുമായി ആരാധകർ, മകളുടെ കഴിവിൽ അഭിമാനമെന്ന് ജയസൂര്യ

പൃഥ്വിക്കൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളും വീഡിയോ രൂപത്തിൽ സുപ്രിയ പങ്കുവെച്ചിട്ടുണ്ട്. പൃഥ്വിയും പ്രിയപ്പെട്ട ഭാര്യയ്ക്ക് ആശംസകൾ നേർന്നിട്ടുണ്ട്. 2007ൽ ആണ് പൃഥ്വിരാജ് സുപ്രിയയുമായി പ്രണയത്തിലായത്. ശേഷം വീട്ടുകാരുടെ സമ്മതത്തോടെ 2011ൽ ഇരുവരും വിവാഹിതരായി. വിവാഹശേഷം മാധ്യമപ്രവർത്തനത്തിൽ നിന്നും സുപ്രിയ വിട്ടുനിൽക്കുകയാണ്. ഇപ്പോൾ പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന പൃഥ്വിയുടെ നിർമാണ കമ്പനിയുടെ ചുമതലയെല്ലാം സുപ്രിയയ്ക്കാണ്. 2017ൽ ആണ് ഇരുവരും ചേർന്ന് നിർമ്മാണ കമ്പനി ആരംഭിച്ചത്. ആദ്യം നിർമിച്ചത് പൃഥ്വിരാജ് തന്നെ നായകനായ ഒമ്പത് എന്ന സിനിമയായിരുന്നു.

പൃഥ്വിക്കൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളും വീഡിയോ രൂപത്തിൽ സുപ്രിയ പങ്കുവെച്ചിട്ടുണ്ട്. പൃഥ്വിയും പ്രിയപ്പെട്ട ഭാര്യയ്ക്ക് ആശംസകൾ നേർന്നിട്ടുണ്ട്. 2007ൽ ആണ് പൃഥ്വിരാജ് സുപ്രിയയുമായി പ്രണയത്തിലായത്. ശേഷം വീട്ടുകാരുടെ സമ്മതത്തോടെ 2011ൽ ഇരുവരും വിവാഹിതരായി. വിവാഹശേഷം മാധ്യമപ്രവർത്തനത്തിൽ നിന്നും സുപ്രിയ വിട്ടുനിൽക്കുകയാണ്. ഇപ്പോൾ പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന പൃഥ്വിയുടെ നിർമാണ കമ്പനിയുടെ ചുമതലയെല്ലാം സുപ്രിയയ്ക്കാണ്. 2017ൽ ആണ് ഇരുവരും ചേർന്ന് നിർമ്മാണ കമ്പനി ആരംഭിച്ചത്. ആദ്യം നിർമിച്ചത് പൃഥ്വിരാജ് തന്നെ നായകനായ ഒമ്പത് എന്ന സിനിമയാണ്.

Advertisement