മൂന്നാം ഭാര്യയെയും ഒഴിവാക്കിയ നടൻ നരേഷ് പുതിയ കാമുകിയുമായി ബന്ധം തുടങ്ങി, നരേഷിന്റെ ഇപ്പോഴത്തെ കാമുകി നടി പവിത്ര, ചർച്ചയായി നരേഷ് പവിത്ര പ്രണയം

1729

തമിഴ്, തെലുങ്ക് സിനിമകളിലെ സുപരിചിത മുഖമാണ് നടൻ നരേഷ്. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള താരം കൂടിയാണ് നരേഷ്. ഇപ്പോഴിതാ തന്റെ മൂന്നാം ഭാര്യയെ ഉപേക്ഷിച്ച് നരേഷ് പുതിയ കാമുകിയുമായി അടുക്കുന്നു എന്ന റിപ്പോർട്ടുകൾ ആണ് പുറത്തു വരുന്നത്.

പ്രമുഖ നടി പവിത്ര ലോകേഷുമായി നരേഷ് പ്രണയത്തിൽ ആണെന്നാണ് പുറത്തു വരുന്ന വാർത്തകൾ. സർക്കാർ വാരി പാട്ട എന്ന സിനിമയിൽ മഹേഷ് ബാബുവിന്റെ അമ്മയായി വേഷമിട്ട നടിയാണ് പവിത്ര. അതേ സമയം രമ്യ രഘുപതിയും ആയാണ് നരേഷ് ഏറ്റവും ഒടുവിൽ വിവാഹിതനായത്.

Advertisements

Also Read: സ്വതന്ത്രമായി ജീവിക്കുന്ന, സ്വന്തം കാലിൽ നിൽക്കുന്ന ആളാണ് ഞാൻ, എന്റെ കാര്യങ്ങൾ ഞാനാണ് തീരുമാനിക്കുന്നത്: തുറന്നു പറഞ്ഞ് നൈല ഉഷ

എന്നാൽ നിലവിൽ ഇവർ വേർ പിരിഞ്ഞു താമസിക്കുകയാണ്. ഹൈദരാബാദിലെ ഗച്ചിബൗളി പോലീസ് സ്റ്റേഷനിൽ അഞ്ച് സ്ത്രീകൾ തനിക്കെതിരെ വ ഞ്ച നാ കേസ് നൽകിയതിനെ തുടർന്ന് രമ്യ അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു.

തങ്ങളെ ഒരു ഗ്രൂപ്പ് വരുമാന പദ്ധതിയിലേക്ക് ആകർഷിച്ച് വൻ തുക പിരിച്ചെടുക്കുകയും പ്രതിഫലമായി 20 ശതമാനം പലിശ വാഗ്ദാനം ചെയ്യുകയും ചെയ്തു എന്നാണ് പരാതിക്കാരായ സ്ത്രീകൾ പറയുന്നത്. രമ്യ അഞ്ച് സ്ത്രീകളെ കബളിപ്പിച്ച് ഏകദേശം 40 ലക്ഷം രൂപ തട്ടിയതായി മദാപൂർ ഡിസിപി കെശിൽപവല്ലി പറഞ്ഞു.

ഒരു പൊതുസുഹൃത്ത് വഴിയാണ് രമ്യയെ പരിചയപ്പെട്ടതെന്നാണ് ഇരകൾ പറയുന്നത്. മന്ത്രിയുടെ മകളും മുൻ നടന്റെ ഭാര്യയുമാണെന്ന് ഇരകളോട് രമ്യ സ്വയം പരിചയപ്പെടുത്തിയത്രെ. ബാംഗ്ലൂരിൽ തനിക്ക് ഹോട്ടലുകൾ ഉണ്ടെന്നും ഒരു എൻജിഒ നടത്തുന്നുണ്ടെന്നും അവർ പറഞ്ഞു.

താനും രമ്യയും കഴിഞ്ഞ ഏഴ് വർഷമായി വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നും കേസുമായി തനിക്ക് ബന്ധമില്ലെന്നും നരേഷ് പറഞ്ഞു. നടി പവിത്ര ലോകേഷുമായി നടൻ പ്രണയ ബന്ധത്തിൽ ആണെന്ന് റിപ്പോർട്ടുകൾ വന്നതും താരം ഇപ്പോഴും വിവാഹിതനാണെന്ന് മുതിർന്ന എഴുത്തുകാരി രേഖ റാണി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. വിവാദങ്ങളിലും അഭ്യൂഹങ്ങളിലും വ്യക്തത വരുത്താൻ അവർ നരേഷിനോടും പവിത്രയോടും അഭ്യർത്ഥിച്ചു കഴിഞ്ഞു.

Also Read: ആരാധകർ കൂടിയേക്കാം; എന്നാലും അമ്മമാരുടെ സൗന്ദര്യത്തെ വെല്ലാനാകാതെ പെൺമക്കൾ; ചർച്ചയായി ഈ ചിത്രം

Advertisement