സ്വതന്ത്രമായി ജീവിക്കുന്ന, സ്വന്തം കാലിൽ നിൽക്കുന്ന ആളാണ് ഞാൻ, എന്റെ കാര്യങ്ങൾ ഞാനാണ് തീരുമാനിക്കുന്നത്: തുറന്നു പറഞ്ഞ് നൈല ഉഷ

882

ഒരു പിടി മികച്ച ചിത്രങ്ങളിലെ ശ്രദ്ധേയമായ വേഷങ്ങളിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് നൈല ഉഷ. വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറാൻ നൈല ഉഷയ്ക്ക് കഴിഞ്ഞിരുന്നു. മെഗാസ്റ്റാർ മമ്മൂട്ടി നായകനായി സലിം അഹമ്മദിന്റെ സംവിധാനത്തിൽ 2013ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലുടെയാണ് നൈല ഉഷ മലയാള സിനിമയിലേക്ക് എത്തിയത്.

ദുബായിയിൽ റേഡിയോ ജോക്കി ആയി ജോലി ചെയ്യുമ്പോൾ ആയിരുന്നു നൈല ഉഷയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് മലയാളത്തിൽ നായികയായും അവതാരകയായുമെല്ലാം നൈല ഉഷ തിളങ്ങി. തിരുവനന്തപുരം സ്വദേശിനിയായ താരം ദുബായിയിൽ സഥിര താമസമായിരിക്കുകയാണ്. വിവാഹമൊക്കെ കഴിഞ്ഞ ദുബായിയിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുമ്പോഴാണ് നൈലയ്ക്ക് കുഞ്ഞനന്തന്റെ കടയിൽ അവസരം കിട്ടുന്നത്.

Advertisements

കുഞ്ഞനന്തന്റെ കടയ്ക്ക് ശേഷം ഫയർമാൻ, പുണ്യാളൻ അഗർബത്തീസ്, ഗ്യാങ്സ്റ്റർ, പൊറിഞ്ചു മറിയം ജോസ്, ലൂസിഫർ തുടങ്ങി ഒരുപിടി സൂപ്പർഹിറ്റ് ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ നൈല ഉഷ ശ്രദ്ധ നേടി. നൈല ഉഷ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പുതിയ ചിത്രമായ പ്രിയൻ ഓട്ടത്തിലാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്.

Also Read: അന്ന് അവൻ എന്റെ കൈയ്യിൽ പിടിച്ചു; അതോടെ എനിക്ക് അവനോട് ക്രഷ് തോന്നി, വെളിപ്പെടുത്തലുമായി നടി വിൻസി അലോഷ്യസ്

ഇപ്പോഴിതാ തന്റെ പഴയ കാലത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് നൈല ഉഷ. സിനിമയിൽ എത്താനുള്ള തന്റെ ആഗ്രഹത്തെ കുറിച്ചും അവസരം വന്നിട്ടും അതിന് സമ്മതം ലഭിക്കാതെ ഇരുന്നതിനെ കുറിച്ചും ഒക്കെയാണ് നൈല ഉഷ വെളിപ്പെടുത്തിയത്.

വീട്ടുകാരുടെ സമ്മതത്തിനായി കാത്തുനിന്ന സമയത്തെ കുറിച്ചും പിന്നീട് അതിൽ നിന്നും പുറത്തുകടന്നതിനെ കുറിച്ചുമാണ് ജാംഗോ സ്പേസിന് നൽകിയ അഭിമുഖത്തിൽ നൈല ഉഷ പറയുന്നത്. സ്വന്തമായി തീരുമാനം എടുക്കുന്ന ഒരു ഘട്ടം ഏതാണെന്നും അതിലേക്കുള്ള യാത്ര എങ്ങനെ ആയിരുന്നു എന്നുമുള്ള ചോദ്യത്തിന് ആയിരുന്നു നൈല ഉഷയുടെ മറുപടി. ജീവിതത്തിൽ നമുക്ക് ഓരോ ഘട്ടമുണ്ടാകും. അന്ന് ഞാൻ കരുതിയിരുന്നത് എന്റെ ജീവിതം വീട്ടുകാരുടേയും എനിക്ക് ചുറ്റുമുള്ളവരുടേയും പെർമിഷനെ ബേസ് ചെയ്തിട്ടാണ് എന്നായിരുന്നു.

പേരന്റ്‌സിനയാലും എന്റെ ചുറ്റിലുള്ള ആരുമായാലും.എന്നാൽ ഒരു പോയിന്റ് എത്തിയപ്പോൾ എന്തിനാണ് അങ്ങനെയൊരു പെർമിഷൻ എന്ന് ഞാൻ ആലോചിച്ചു. ഇന്ന് ഞാൻ എന്റെ സ്വന്തം കാലിൽ നിൽക്കുന്ന ആളാണ്. സ്വതന്ത്രമായി ജീവിക്കുന്ന ഒരാളാണ്. എന്റെ കാര്യങ്ങൾ ഞാനാണ് തീരുമാനിക്കുന്നത്. ഞാൻ എടുക്കുന്ന തീരുമാനങ്ങൾ അവർ എനിക്ക് വേണ്ടി എടുക്കുന്ന തീരുമാനത്തേക്കാൾ നല്ലതായിരിക്കുമെന്ന് എനിക്ക് ഉറപ്പാണ്.

Also Read: പത്ത് വർഷം പ്രണയിച്ച് മുസ്ലിം പെൺകുട്ടിയെ വിവാഹം കഴിച്ചു, പ്രണയം സംഘർഷം നിറഞ്ഞതായിരുന്നോ? സൂഫിയായി മനംകവർന്ന ദേവ് മോഹൻ പറയുന്നു

ഞാൻ എന്താണെന്നും എങ്ങനെയാണെന്നും എനിക്ക് എന്തെല്ലാം ചെയ്യാൻ കഴിയും എന്നൊക്കെ എനിക്കല്ലേ അറിയൂ. അന്നത്തെ ഞാനിൽ നിന്ന് ഇന്നത്തെ ഞാൻ വളരെ ഡിഫ്രന്റ് ആണ്. 20 വയസുള്ള സമയത്തെ കാര്യമാണ് പറഞ്ഞത്. അവിടുന്ന് ഞാൻ കുറച്ചധികം മുന്നോട്ടുവന്നു. ആക്ടർ ആകണമെന്ന് ആഗ്രഹമുള്ളപ്പോഴാണ് അവസരം വന്നിട്ടും അത് ചെയ്യാൻ കഴിയാതിരുന്നത്.

അന്നൊക്കെ സിനിമ എന്ന് പറയുമ്പോൾ വേറെ തന്നെ ഒരു ലോകമാണ്. അതിനകത്ത് പോയി കഴിഞ്ഞാൽ എന്ത് സംഭവിക്കുമെന്ന് അറിയില്ല. എന്താണ് നടക്കുന്നത് എന്നറിയില്ല. നമുക്ക് അറിയാത്ത ഒരു വേൾഡാണ്. എന്നാൽ സിനിമയിൽ വർക്ക് ചെയ്തു കഴിഞ്ഞപ്പോൾ എനിക്ക് മനസിലായി നമ്മൾ ചെയ്യുന്ന മറ്റേതൊരു ജോലി പോലെ തന്നെയാണ് സിനിമയുമെന്ന്.

നമ്മൾ വരുന്നു ജോലി ചെയ്യുന്നു പോകുന്നു. പിന്നെ വീട്ടിലിരിക്കുന്നവരെ ഒക്കെ കൺവിൻസ് ചെയ്യേണ്ടിയിരുന്നു. ചെറിയ പ്രായമായിരുന്നു. സ്വതന്ത്രമായി ഒന്നും ചെയ്യുന്ന സമയമായിരുന്നില്ല.അന്നൊക്കെ ഞാൻ സിനിമയുടെ കാര്യം പറഞ്ഞപ്പോൾ പറ്റില്ല എന്നാണ് പറഞ്ഞത്. ഒരു മാഗസിന്റെ കവർ പേജിൽ പോലും ഫോട്ടോ വരാൻ സമ്മതിച്ചില്ല. ടെലിവിഷനിൽ പോകാൻ സമ്മതിച്ചിരുന്നില്ല. റേഡിയോ ജോക്കി ആയി ദുബായിൽ പോയി ജോലി ചെയ്യാൻ സമ്മതിച്ചിരുന്നില്ല.

സമ്മതിച്ചില്ല എന്ന് പറഞ്ഞാൽ അവർ കൺസേൺഡ് ആയിരുന്നു. ഒറ്റയ്ക്ക് പോയിട്ട് എങ്ങനെ പറ്റുമെന്നായിരുന്നു ചോദ്യം.
അവരെയൊക്കെ കൺവിൻസ് ചെയ്ത് കൺവിൻസ് ചെയ്ത് വന്നത് തന്നെയാണ്. ഒരു പോയിന്റ് കഴിഞ്ഞപ്പോൾ ഞാൻ എങ്ങനെ എന്റെ ലൈഫിനെ മാനേജ് ചെയ്യുന്നു എന്ന് അവർ കാണാൻ തുടങ്ങി. അതുകൊണ്ട് അവർ ഇപ്പോൾ ഞാൻ ഇവിടെ വന്നപ്പോൾ പോലും എന്നെ വിളിച്ച് ചോദിച്ചു പോലുമില്ല കൊച്ചി എത്തിയോ എന്ന് (ചിരി).

കാരണം അവർക്കറിയാം, നൈലയല്ലേ എന്തായാലും കൊച്ചി എത്തിക്കാണുമെന്ന് എന്നും നൈല ഉഷ പറയുന്നു.അതേ സമയം ഷറഫുദ്ദീൻ, നൈല ഉഷ, അപർണ ദാസ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആന്റണി സോണി സംവിധാനം ചെയ്ത പ്രിയൻ ഓട്ടത്തിലാണ് എന്ന ചിത്രമാണ് താരത്തിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മികച്ച പ്രകടനമാണ് ചിത്രത്തിൽ നൈല കാഴ്ചവെച്ചത്.

Also Read: ‘അച്ഛാ അമ്മ നമ്മളെ കൊ ല്ലു മോ’ എന്ന് മകൻ ചോദിച്ചു; അന്നാകെ ടെൻഷനും പേടിയും ആയിരുന്നു; ബിജു മേനോനോട് പൊട്ടിത്തെറിച്ചതിനെ കുറിച്ച് സംയുക്ത

Advertisement