ഒന്നിച്ച് അഭിനയിച്ച സിനിമകളിൽ എല്ലാം എന്നേക്കാൾ കൂടുതൽ പ്രതിഫലം കിട്ടിയത് ഐശ്വര്യയ്ക്ക് ആയിരുന്നു; തുറന്ന് പറഞ്ഞ് അഭിഷേക് ബച്ചൻ

204

ലോകസുന്ദരിയും ബോളിവുഡ് സിനിമയിലെ താര സുന്ദരിയുമായ നടിയാണ് ഐശ്വര്യ റായ്. ബച്ചൻ കുടുംബത്തിലെ മരുമകൾ കൂടിയാണ് ഐശ്വര്യ റായ്. സൂപ്പർതാരം അമിതാഭ് ബച്ചന്റെ മകനും ബോളിവുഡിലെ യുവ സൂപ്പർതാരവുമായ അഭിഷേക് ബച്ചനാണ് ഐശ്വര്യയെ വിവാഹം കഴിച്ചത്. ഇവർ ആരാധ്യ എന്നൊരു മകളും ഉണ്ട്.

1997ലായിരുന്നു ഐശ്വര്യ അഭിനയത്തിൽ അരങ്ങേറുന്നത്. മൂന്ന് വർഷങ്ങൾക്ക് ശേഷമായിരുന്നു അഭിഷേകിന്റെ അരങ്ങേറ്റം. 2007ലാണ് ഇരുവരും വിവാഹിതരാകുന്നത്. 2011 ൽ മകൾ ആരാധ്യ ജനിച്ചു. അതേ സമയം ബോളിവുഡ് അടക്കമുള്ള സിനിമാ മേഖലകളിൽ ഇപ്പോഴും പ്രതിഫലത്തിന്റെ കാര്യത്തിൽ സ്ത്രി പുരുഷ്യ വ്യത്യാസം വളരയെധികമാണ്.

Advertisements

പലപ്പോഴായി തങ്ങൾക്ക് ലഭിക്കുന്ന പ്രതിഫലം കുറവാണെന്ന് നടിമാർ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. പ്രധാന നായികയ്ക്കും നായകനും നൽകുന്ന പ്രതിഫലത്തിലടക്കം വലിയ വ്യത്യാസമുണ്ടെന്ന് പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇപ്പോഴും വലിയ ചർച്ചകൾക്ക് വഴിയൊരുക്കുന്നൊരു വിഷയം കൂടിയാണിത്. പ്രതിഫല വിഷയത്തിൽ വിമർശനങ്ങൾക്ക് എതിരെ ചില താരങ്ങൾ പരസ്യമായി തന്നെ രംഗത്ത് വന്നിട്ടുണ്ട്.

Also Read
ശരിക്കും അനശ്വര ലെസ്ബിയന്‍ ആണോ, കാമുകിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന പോസ്റ്റ് വൈറല്‍, അത് പൊളിച്ചുവെന്ന് ആരാധകര്‍

അത്തരത്തിലൊരാളാണ് നടൻ അഭിഷേക് ബച്ചൻ. മിക്ക സിനിമകളിലും തന്നേക്കാൾ പ്രതിഫലം ലഭിച്ചത് തന്റെ ഭാര്യ കൂടിയായ നടി ഐശ്വര്യ റായ്ക്കാണെന്ന് അഭിഷേക് മുമ്പ് ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു. സംവിധായകൻ ഷൂജിത് സിർക്കാറിന്റൈ ഒരു ചോദ്യത്തിന് നൽകിയ മറുപടിയിലാണ് അഭിഷേക് ഇതേക്കുറിച്ച് പറഞ്ഞത്.എനിക്ക് വളരെ അടുപ്പമുള്ള രണ്ട് സ്ത്രീകളാണ് എന്റെ അമ്മയും ഭാര്യയും.

അവർ സിനിമയിൽ ഇതുവരെ തുടർന്നത് സ്വന്തം ഇഷ്ടങ്ങൾക്ക് അനുസരിച്ചാണ്. അവരോട് ആരും താൽപര്യമില്ലാത്ത കാര്യങ്ങൾ ചെയ്യാൻ നിർബന്ധിച്ചിട്ടില്ല. സിനിമയയിലും മറ്റ് മേഖലയിലുമുള്ള ലിംഗ അസമത്വങ്ങളെ കുറിച്ച് വലിയ ചർച്ചകൾ നടക്കുന്നുണ്ട്.

ഞാൻ എന്റെ ഭാര്യയ്‌ക്കൊപ്പം ഒമ്പത് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇതിൽ എട്ടിലും എന്നേക്കാൾ പ്രതിഫലം ലഭിച്ചത് അവൾക്കാണെന്നാണ് അഭിഷേക് പറയുന്നത്. പികുവിൽ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിച്ചത് ദീപിക പദുക്കോണിന് ആയിരുന്നു. ഇതൊരു ബിസിനസാണ് നിങ്ങൾ വിൽക്കപ്പെടുന്ന താരമാണെങ്കിൽ നിങ്ങൾക്ക് അതനുസരിച്ചുള്ള പ്രതിഫലം ലഭിക്കും.

പുതിയ നടിയായിരിക്കെ ഷാരൂഖ് ഖാന് ലഭിക്കുന്ന അത്ര തന്നെ പ്രതിഫലം ലഭിക്കണമെന്ന് പറയാനാകില്ലെന്നും അഭിഷേക് ബച്ചൻ വ്യക്തമാക്കി. കുച്ച് നാ കഹോ, ഗുരു, റാവൺ, ധൂം 2, ധയ് അഖ്‌സർ പ്രേം കെ, സർക്കാർ രാജ്, ഉമറോ ജാൻ, ബണ്ടി ഓർ ബബ്ലി തുടങ്ങിയ ചിത്രങ്ങളിലാണ് അഭിഷേകും ഐശ്വര്യയും ഒരുമിച്ച് അഭിനയിച്ചത്.

Also Read
വിവാദ നായിക, സൗന്ദര്യം കൊണ്ട് കറക്കിയെടുത്തത് ലക്ഷക്കണക്കിന് പേരെ, യുവാക്കളുടെ ഹരം ശിവാനി നാരായണന്റെ കഥ ഇങ്ങനെ

Advertisement