ശരിക്കും അനശ്വര ലെസ്ബിയന്‍ ആണോ, കാമുകിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന പോസ്റ്റ് വൈറല്‍, അത് പൊളിച്ചുവെന്ന് ആരാധകര്‍

187

വളരെ പെട്ടെന്ന് തന്നെ മലയാളി സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനശ്വര രാജന്‍. 2018 ല്‍ പുറത്തിറങ്ങിയ മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ നായികയായി ഉദാഹരണം സുജാത എന്ന ചിത്രത്തില്‍ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ച് ആണ് അനശ്വര രാജന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

Advertisements

ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയ ആകാന്‍ അനശ്വരയ്ക്ക് കഴിഞ്ഞു ആദ്യ ചിത്രത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം 2019ല്‍ പുറത്തിറങ്ങിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രം ഏറെ ശ്രദ്ധേയമായി മാറി. കീര്‍ത്തി എന്ന കഥാപാത്രത്തെ ആണ് ചിത്രത്തില്‍ അനശ്വര അവതരിപ്പിച്ചത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് അനശ്വര പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്.

Also Read: ഞങ്ങളുടെ വിവാഹ വാര്‍ത്ത കണ്ടപ്പോള്‍ അയാളുടെ കാമുകി ഒത്തിരി വിഷമിച്ചു, തമാശ പരിധി വിട്ടാല്‍ കേള്‍ക്കാന്‍ വലിയ സുഖമുണ്ടാവില്ല, തുറന്നടിച്ച് കീര്‍ത്തി സുരേഷ്

അനശ്വര ലെസ്ബിയന്‍ ആണോ എന്ന ഒരു ഗോസിപ്പാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ടായിരുന്നു. ഒരു പെണ്‍കുട്ടിയൊട് അടുത്തിടപഴകുന്ന ചിത്രങ്ങളും വീഡിയോയും പ്രചരിച്ചതോടെയാണ് ഇങ്ങനെയൊരു ഗോസിപ്പ് ഉയര്‍ന്നത്.

ഇപ്പോഴിതാ ഇത്തരം ഗോസിപ്പുകള്‍ പുറത്തുവിട്ടവര്‍ക്ക് കിടിലന്‍ മറുപടി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് താരം. നടി സാനിയയുടെ ജന്മദിനത്തില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം മറുപടി നല്‍കിയിരിക്കുന്നത്. തന്റെ റൂമേര്‍ഡ് ഗേള്‍ഫ്രണ്ടിന് ജന്മദിനാശംസകള്‍ എന്നായിരുന്നു താരം വീഡിയോ പങ്കുവെച്ച് കുറിച്ചത്.

Also Read: നിറം പോരെന്നും സുന്ദരിയല്ലെന്നും മുഖത്ത് നോക്കി പറഞ്ഞവരുണ്ട്, കരിയറിന്റെ തുടക്കത്തില്‍ നേരിട്ട അവഗണനകള്‍ തുറന്നുപറഞ്ഞ് ശോഭിത ധുലിപാല

ഈ പോസ്റ്റിന് താഴെ സാനിയയും പ്രതികരിച്ചിട്ടുണ്ട്. ഐലവ് യു എന്നെഴുതിയ ശേഷം ശരിക്കുമുള്ള ഗേള്‍ഫ്രണ്ടായി എന്നായിരുന്നു സാനിയ കുറിച്ചത്. അനശ്വരയുടെ പോസ്റ്റ് ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു. അത് പൊളിച്ചു എന്നായിരുന്നു ആരാധകരുടെ കമന്റ്.

Advertisement