അവളുടെ സന്തോഷത്തില്‍ ഞാനും കൂടുന്നു, അനുജത്തി ശ്യാമിലിക്കൊപ്പമുള്ള ചിത്രവുമായി ശാലിനി, ഏറ്റെടുത്ത് ആരാധകര്‍

94

തെന്നിന്ത്യന്‍ സിനിമാലോകത്തെ പ്രിയപ്പെട്ടദാരദമ്പതികളുടെ ലിസ്റ്റില്‍ കാലങ്ങളായി ഇടം പിടിച്ചിരിക്കുന്നവരാണ് ശാലിനിയും. അജിത്തും. ബാല താരമായി വളര്‍ന്ന് മലയാളത്തിലും, തമിഴിലും തന്റെ അഭിനയ മികവ് കാഴ്ച്ചവെച്ച നടിയാണ് ശാലിനി.

Advertisements

കുട്ടിക്കാലം മുതലേ തന്നെ ശാലിനിക്ക് ആരാധകരേറെയായിരുന്നു. മലയാള സിനിമയില്‍ ബേബി ശാലിനി എന്ന പേര് സൃഷ്ടിച്ച തരംഗം ചെറുതൊന്നുമല്ല. വളര്‍ന്ന് നായികയായപ്പോഴും ശാലിനിക്ക് ആരാധകരുടെ എണ്ണത്തില്‍ കുറവൊന്നും സംഭവിച്ചില്ല.

Also Read; ഞങ്ങളുടെ വിവാഹ വാര്‍ത്ത കണ്ടപ്പോള്‍ അയാളുടെ കാമുകി ഒത്തിരി വിഷമിച്ചു, തമാശ പരിധി വിട്ടാല്‍ കേള്‍ക്കാന്‍ വലിയ സുഖമുണ്ടാവില്ല, തുറന്നടിച്ച് കീര്‍ത്തി സുരേഷ്

അനിയത്തി പ്രാവ് എന്ന ചിത്രത്തിലെ മിനിക്ക് ഇന്നും ആരാധകരേറെയാണ്. ഈ ചിത്രത്തിലൂടെയാണ് താരം നായികയായി മലയാളത്തില്‍ അഭിനയിച്ചത്. ഇതിന് ശേഷം ഒത്തിരി അവസരങ്ങളാണ് താരത്തെ തേടിയെത്തിയത്. അഭിനയത്തില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു അജിത്തുമായുള്ള വിവാഹം.

പിന്നീട് അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് താരം. രണ്ട് മക്കളാണ് ഇരുവര്‍ക്കുമുള്ളത്. അടുത്തിടെയാണ് ശാലിനി സോഷ്യല്‍മീഡിയയില്‍ സജീവമായത്. ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങളെല്ലാം താരം പങ്കുവെച്ചിരുന്നു.

Also Read: നിറം പോരെന്നും സുന്ദരിയല്ലെന്നും മുഖത്ത് നോക്കി പറഞ്ഞവരുണ്ട്, കരിയറിന്റെ തുടക്കത്തില്‍ നേരിട്ട അവഗണനകള്‍ തുറന്നുപറഞ്ഞ് ശോഭിത ധുലിപാല

ഇപ്പോഴിതാ അനുജത്തിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. ഒരു പെയിന്റിങ് എക്‌സിബിഷനില്‍ ശ്യാമിലിക്കൊപ്പം പങ്കെടുത്തപ്പോള്‍ എടുത്ത ചിത്രമായിരുന്നു ഇത്. എന്റെ ഫസ്റ്റ് സോളോ ഷോയാണ് ഷീ എന്ന് ചിത്രത്തിന് താഴെ ശ്യാമിലിയും കുറിച്ചു. ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

Advertisement