Home Entertainment Celebrities

നിറം പോരെന്നും സുന്ദരിയല്ലെന്നും മുഖത്ത് നോക്കി പറഞ്ഞവരുണ്ട്, കരിയറിന്റെ തുടക്കത്തില്‍ നേരിട്ട അവഗണനകള്‍ തുറന്നുപറഞ്ഞ് ശോഭിത ധുലിപാല

104

തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലും തിളങ്ങി നില്‍ക്കുന്ന താരമാണ് ശോഭിത ധുലിപാല. ലക്ഷക്കണക്കിന് ആരാധകരാണ് താരത്തിനുള്ളത്. മലയാളികള്‍ക്കും ശോഭിത ഇന്ന് പ്രിയങ്കരിയാണ്.

Advertisements

മൂത്തോന്‍, കുറുപ്പ് തുടങ്ങിയ സിനിമകളില്‍ ശോഭിത അഭിനയിച്ചിട്ടുണ്ട്. കുറുപ്പ് എന്ന ദുല്‍ഖര്‍ ചിത്രത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. മണിരത്‌നത്തിന്റെ പൊന്നിയന്‍ സെല്‍വന്‍ എന്ന ചിത്രത്തിലും താരം മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

Also Read: ഭർത്താവ് എന്നെ അങ്ങനെയൊക്കെ ചെയ്യുന്നു, പാതിരാത്രിയിൽ ഭർത്താവിന് എതിരെ പരാതിയുമായി നടി രചിത പോലീസ് സ്റ്റേഷനിൽ

ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കകാലത്ത് നേരിട്ട പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ശോഭിത. തനിക്ക് നിറത്തിന്റെ പേരില്‍ അവഗണന ഉണ്ടായിട്ടുണ്ടെന്നും പരസ്യ ഓഡിഷനുകളില്‍ പങ്കെടുക്കുമ്പോള്‍ നിറം പോരെന്ന് പറഞ്ഞിട്ടുണ്ടെന്നും ശോഭിത പറയുന്നു.

താന്‍ സുന്ദരിയല്ലെന്ന് മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതേക്കുറിച്ചൊന്നും ആലോചിച്ച് സമയം കളയാന്‍ നിന്നിട്ടില്ലെന്നും എന്തെങ്കിലുമൊക്കെ നല്ല കാര്യങ്ങള്‍ ചെയ്ത് സിനിമയില്‍ ശ്രദ്ധിക്കപ്പെടാന്‍ ശ്രമിച്ചുവെന്നും ശോഭിത കൂട്ടിച്ചേര്‍ത്തു.

Also Read: എന്റെ സഹോദരന്മാർ എന്റെ എല്ലാ സുഹൃത്തുക്കൾക്കും ഒപ്പം കിടക്ക പങ്കിട്ടിട്ടുണ്ടെന്ന് സോനം കപൂർ, അമ്പരപ്പിൽ ആരാധകർ

താന്‍ അവസരങ്ങള്‍ തന്നെ തേടിയെത്തുന്നത് കാത്തുനില്‍ക്കാതെ പരമാവധി ഓഡിഷനുകള്‍ക്ക് പോയി കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും ശോഭിത പറയുന്നു. സിതാര , മങ്കി മാന്‍ തുടങ്ങിയ ചിത്രങ്ങളാണ് ശോഭിതയുടെതായി പുറത്തുവരാനിരിക്കുന്ന ചിത്രങ്ങള്‍.

Advertisement