ഞങ്ങളുടെ വിവാഹ വാര്‍ത്ത കണ്ടപ്പോള്‍ അയാളുടെ കാമുകി ഒത്തിരി വിഷമിച്ചു, തമാശ പരിധി വിട്ടാല്‍ കേള്‍ക്കാന്‍ വലിയ സുഖമുണ്ടാവില്ല, തുറന്നടിച്ച് കീര്‍ത്തി സുരേഷ്

123

തെന്നിന്ത്യന്‍ സിനിമയില്‍ വളരെ പെട്ടെന്ന് തന്നെ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് മലയാളി കൂടിയായി നടി കീര്‍ത്തി സുരേഷ്. മുന്‍ കാല തെന്നിന്ത്യന്‍ നായിക മേനകയുടേയും നിര്‍മ്മാതാവ് സുരേഷ്‌കുമാറിന്റെയും മകള്‍ കൂടിയായ കീര്‍ത്തി സുരേഷ് തെന്നിന്ത്യന്‍ സിനിമ ലോകത്ത് കൈനിറയെ ആരാധകരുള്ള താരം കൂടിയാണ്.

Advertisements

ബാലതാരായി എത്തിയ നടി പിന്നീട് തെന്നിന്ത്യയിലെ സൂപ്പര്‍ നായികയായി മാറുകയായിരുന്നു. മലയാളത്തില്‍ കൂടെയാണ് സിനിമയില്‍ എത്തിയതെങ്കിലും കീര്‍ത്തി തമിഴ്, തെലുങ്ക് ഭാഷകളിലാണ് സജീവം.

Also Read: ഭർത്താവ് എന്നെ അങ്ങനെയൊക്കെ ചെയ്യുന്നു, പാതിരാത്രിയിൽ ഭർത്താവിന് എതിരെ പരാതിയുമായി നടി രചിത പോലീസ് സ്റ്റേഷനിൽ

അധികം മലയാള ചിത്രങ്ങള്‍ താരം അഭിനയിച്ചിട്ടില്ലെങ്കിലും കേരളത്തിലും താരത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ദസറ എന്ന ചിത്രമാണ് കീര്‍ത്തിയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. മഹാനടി എന്ന ചിത്രത്തിന് താരത്തെ തേടി ഒത്തിരി അവാര്‍ഡുകള്‍ എത്തിയിരുന്നു.

ഇപ്പോഴിതാ തന്റെ വിവാഹവുമായി ബന്ധപ്പെട്ട് വരുന്ന ഗോസിപ്പുകളില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. വിവാഹത്തെ കുറിച്ചുള്ള ഗോസിപ്പുകള്‍ കേള്‍ക്കുമ്പോള്‍ ആദ്യമൊക്കെ ചിരി വരുമായിരുന്നുവെന്നും അത്രയൊക്കെ പ്രാധാന്യമേ അതിനൊക്കെ നല്‍കിയിട്ടുള്ളൂവെന്നും താരം പറയുന്നു.

Also Read: എന്റെ സഹോദരന്മാർ എന്റെ എല്ലാ സുഹൃത്തുക്കൾക്കും ഒപ്പം കിടക്ക പങ്കിട്ടിട്ടുണ്ടെന്ന് സോനം കപൂർ, അമ്പരപ്പിൽ ആരാധകർ

സോഷ്യല്‍മീഡിയയിലുള്ളവര്‍ക്ക് തന്നേക്കാള്‍ ഉത്സാഹമാണ് തന്റെ കല്യാണക്കാര്യത്തില്‍. താന്‍ പോലും അറിയാതെ പല പ്രാവശ്യം തന്നെ വിവാഹം കഴിപ്പിച്ചിട്ടുണ്ടെന്നും ആദ്യം തമാശയായി തോന്നിയിരുന്നുവെങ്കിലും പിന്നീട് അങ്ങനെയായിരുന്നില്ലെന്നും അടുത്തിടെ തന്റെ സുഹൃത്തിനെ പിറന്നാള്‍ വിഷ് ചെയ്ത് പോസ്റ്റിട്ടപ്പോള്‍ അവനാണ് തന്റെ കാമുകനെന്ന് പറഞ്ഞ് വാര്‍ത്തകള്‍ വന്നുവെന്നും കീര്‍ത്തി പറയുന്നു.

അവന് ശരിക്കും ഒരു കാമുകിയുണ്ട്. ഈ വാര്‍ത്ത കണ്ട് അവര്‍ക്ക് പ്രശ്‌നമായി എന്നും തന്നെ വിളിച്ച് സംസാരിച്ചുവെന്നും ഇത്തരം വാര്‍ത്തകള്‍ കുടുംബത്തിലേക്ക് കടക്കുമ്പോള്‍ കേള്‍ക്കാന്‍ വലിയ സുഖം തോന്നില്ലെന്നും കീര്‍ത്തി കൂട്ടിച്ചേര്‍ത്തു.

Advertisement