അളിയാ എന്ന് വിളിച്ച് എനിക്ക് ഫ്രീഡത്തോടെ ഇടപഴകാൻ പറ്റിയ ഒരു നടനുണ്ട്: വെളിപ്പെടുത്തലുമായി അനുശ്രീ

132

പാൻ ഇന്ത്യൻ സൂപ്പർ താരം ഫഹദ് ഫാസിലിനെ നായകനാക്കി ലാൽജോസ് സംവിധാനം ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി അനുശ്രീ. ഒരു റിയാലിറ്റി ഷോയിലൂടെ പരിചയത്തിലായ അനുശ്രീയെ ലാൽ ജോസ് സിനിമയിൽ എത്തിക്കുക ആയിരുന്നു.

ഡയമണ്ട് നെക്ലേസിന് പിന്നാലെ കൈ നിറയെ അവസരങ്ങളായിരുന്നു താരത്തിന് കിട്ടിയത്. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങൾക്ക് ഒപ്പം അഭിനയിച്ചട്ടുള്ള താരത്തിന് ആരാധകരും ഏറെയാണ്. വേഷത്തിന്റെ വലിപ്പ ചെറുപ്പം നോക്കാതെ നായികയന്നൊ സഹനടിയെന്നോ വ്യത്യാസമില്ലാതെ ഏറ്റെടുക്കുന്ന എല്ലാ വേഷങ്ങളും ഭംഗിയാക്കുക എന്നതാണ് അനുശ്രീയുടെ പ്രത്യേകത.

Advertisements

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് അനുശ്രീ. തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും എല്ലാം നടി ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. അതേ സമയം മുമ്പ് ഒരിക്കൽ തന്റെ സിനിമ ജീവിതത്തിൽ ഏറ്റവും അടുപ്പം തോന്നിയിട്ടുള്ള വ്യക്തിയെ കുറിച്ച് വെളിപ്പെടുത്തി അനുശ്രീ രംഗത്ത് എത്തിയിരുന്നു.

Also Read
ശരിക്കും അനശ്വര ലെസ്ബിയന്‍ ആണോ, കാമുകിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന പോസ്റ്റ് വൈറല്‍, അത് പൊളിച്ചുവെന്ന് ആരാധകര്‍

ലാൽ ജോസ് എന്ന സംവിധായകനോട് ആണ് ഏറ്റവും കടപ്പാടുള്ളതെന്നും ഏറ്റവും ദൃഡമായ ബന്ധം കാത്തു സൂക്ഷിക്കുന്നത് എന്നും ഗുരുവും സുഹൃത്തും ക്കെയായി ആ ബന്ധം ഇന്നും ഊഷ്മളമായി നില നിൽക്കുന്നുവെന്നും അനുശ്രീ പറയുന്നു. എന്താ അളിയാ എന്ന് സ്വാതന്ത്ര്യത്തോടെ വിളിക്കാൻ മലയാള സിനിമയിൽ തനിക്കൊരു നടനുണ്ടെന്നും അത് കുഞ്ചാക്കോ ബോബൻ ആണെന്നുമാണ് അനുശ്രീ പറയുന്നുത് നടി പറഞ്ഞു.

രജീഷ വിജയനാണ് തന്റെ അടുത്ത നടിമാരിൽ ചങ്ങാതിയെന്നും ഒരു പ്രുമഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അനുശ്രീ വ്യക്തമാക്കുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

എന്നെ സിനിമയിലേക്ക് കൊണ്ടു വന്ന ലാൽ ജോസ് സാർ തന്നെയാണ് എന്റെ ഏറ്റവും നല്ല സുഹൃത്ത്. ഡയമണ്ട് നെക്ലേസ് എന്ന സിനിമയ്ക്ക് ശേഷം സാറിന്റെ ഒരു സിനിമയിൽ ലീഡ് റോൾ ചെയ്യാൻ എനിക്ക് കഴിഞ്ഞിട്ടില്ല. പുള്ളിപ്പുലിയും ആട്ടിൻകുട്ടിയും എന്ന സിനിമയിൽ ചെറിയൊരു വേഷം ചെയ്‌തെങ്കിലും നായികയായി എന്നെ പിന്നീട് വിളിച്ചിട്ടില്ല.

ഒരോ സിനിമ ചെയ്യുമ്പോഴും സാറിനോട് നായിക ഞാനാണോ എന്ന് ചോദിക്കും. സിനിമയിലെ മറ്റൊരു സ്‌നേഹ ബന്ധം ആരുമായിട്ടാണ് നിലനിർത്തുന്നതെന്ന് ചോദിച്ചാൽ രജീഷ വിജയനുമായി നല്ല കൂട്ടാണ്. ഇടയ്ക്കിടയ്ക്ക് ഞങ്ങൾ വിളിക്കുകയും മെസേജ് അയക്കുകയുമൊക്കെ ചെയ്യും. അതു പോലെ മലയാള സിനിമയിൽ എനിക്ക് അളിയാ എന്ന് വിളിച്ച് ഫ്രീഡത്തോടെ കാര്യങ്ങൾ ചോദിക്കാൻ കഴിയുന്ന ഒരു നടനുണ്ട് അത് ചാക്കോച്ചൻ ആണെന്നും ആണ് അനുശ്രീ പറഞ്ഞത്.

Also Read
വാപ്പയെ നഷ്ടപ്പെടുമെന്ന് ഞാൻ ഒരിക്കൽ പോലും വിചാരിച്ചിരുന്നില്ല, ഏറ്റവും കൂടുതൽ തളർത്തിയ നഷ്ടമായിരുന്നു അത്: വാപ്പയുടെ ഓർമ്മകളിൽ സങ്കടത്തോടെ മമ്മൂട്ടി

Advertisement