ഏത് പാതിരാത്രിയിലും വിളിക്കാവുന്ന ആൾ, 15 വർഷത്തിൽ ഏറെയായി ഞങ്ങൾ തമ്മിൽ ബന്ധമുണ്ട്: പ്രഭാസിനെ കുറിച്ച് തുറന്നു പറഞ്ഞ് അനുഷ്‌ക ഷെട്ടി

161

ഇന്ത്യൻ സിനിമയിലെ കളക്ഷൻ റെക്കോർഡുകൾ എല്ലാം തകർത്ത ബ്രഹ്‌മാണ്ഡ സിനിമയിയാരുന്നു ബാഹുബലി സീരീസ്. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ഈ ചിത്രങ്ങൾ തകർപ്പൻ വിജയങ്ങൾ ആയിരുന്നു നേടിയെടുത്തത്. ഈ സിനിമയോടെയാണ് തെലുങ്ക് സൂപ്പർതാരം പ്രഭാസ് മലയാളികൾക്കും പ്രിയങ്കരനായി മാറിയത്.

പ്രഭാസും തെന്നിന്ത്യൻ താരസുന്ദരി അനുഷ്‌ക ഷെട്ടിയും ആയിരുന്നു ഈ ചിത്രത്തിലെ നായികാ നായകൻമാർ. അതേ സമയം പ്രഭാസും അനുഷകയും തമ്മിൽ പ്രണയത്തിലാണ് ചില വാർത്തകൾ പുറത്തു വന്നിരുന്നു. ബാഹുബലിക്ക് ശേഷം ആയിരുന്നു ഇത്തരം ഒരു ഗോസ്സിപ്പുകൾ കൂടുതലായി പ്രചരിച്ചത്.

Advertisements

രണ്ടുപേരുടെയും ചിത്രത്തിലെ കെമിസ്ട്രിയും ലൊക്കേഷൻ വിഡിയോയും ഒക്കെ ആ ഗോസിപ്പ് സത്യമാകുന്ന രീതിയിൽ ആയിരുന്നു. അതേ സമയം രണ്ടുപേരും ഈ വാർത്തകളോട് കാര്യമായി പ്രതികരിച്ചിരുന്നില്ല. എന്നാൽ തനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു എന്ന് അടുത്തിടെ അനുഷ്‌ക ഷെട്ടിവെളിപ്പെടുത്തിയിരുന്നു. താൻ പ്രണയിച്ചിരുന്ന ആളിന്റെ പേര് അനുഷ്‌ക തുറന്ന് പറഞ്ഞിട്ടില്ല.

Also Read
അവളുടെ സന്തോഷത്തില്‍ ഞാനും കൂടുന്നു, അനുജത്തി ശ്യാമിലിക്കൊപ്പമുള്ള ചിത്രവുമായി ശാലിനി, ഏറ്റെടുത്ത് ആരാധകര്‍

ആ വ്യക്തി ആരാണെന്ന് പറയാൻ ഇപ്പോൾ എനിക്ക് കഴിയില്ലന്നെും കാരണം അത് വളരെ വ്യക്തിപരമായ കാര്യമാണ് എന്നുമാണ് അനുഷ്‌ക പറയുന്നത്. ഇപ്പോഴും ഞങ്ങൾ ഒരുമിച്ചായിരുന്നു എങ്കിൽ ഞാൻ അദ്ദേഹത്തിന്റെ പേര് പറയുമായിരുന്നു. ആ ബന്ധം അധികകാലം മുന്നോട്ടുപോയില്ലെന്നും താരം വ്യക്തമാക്കുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അനുഷ്‌കയുടെ വെളിപ്പെടുത്തൽ.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ..

മനോഹരമായ ഒരു ബന്ധത്തിലായിരുന്നു ഞാൻ 2008ലായിരുന്നു അത്. പക്ഷേ ആ വ്യക്തി ആരാണെന്ന് പറയാൻ ഇപ്പോൾ എനിക്ക് കഴിയില്ല. കാരണം അത് വളരെ വ്യക്തിപരമായ കാര്യമാണ്. ഇപ്പോഴും ഞങ്ങൾ ഒരുമിച്ചായിരുന്നു എങ്കിൽ ഞാൻ അദ്ദേഹത്തിന്റെ പേര് പറയുമായിരുന്നു. ആ ബന്ധം അധികകാലം മുന്നോട്ടുപോയില്ല.

ഞങ്ങൾ രണ്ടുപേരും ചേർന്നെടുത്ത തീരുമാനമായിരുന്നു അത്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം വളരെ മാന്യമായ ഒരു ബന്ധമായി അത് മനസിലുണ്ട്. ഞാൻ വിവാഹിതയാകുന്ന ദിവസം അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്തും. തനിക്ക് ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് ആണ് പ്രഭാസ്.

കഴിഞ്ഞ 15 വർഷത്തിലധികമായി പ്രഭാസിനെ അറിയാം നല്ല ബന്ധമാണ് ഞങ്ങൾ തമ്മിൽ. ഏത് പാതിരാത്രിയിലും എനിക്ക് വിളിക്കാവുന്ന സുഹൃത്താണ് പ്രഭാസ്. ഞങ്ങൾ സ്‌ക്രീനിൽ നല്ല ജോഡികളാണെന്നതും രണ്ടുപേരും വിവാഹിതരല്ല എന്നതുമാണ് ഗോസിപ്പുകൾക്ക് കാരണം.

ഞങ്ങൾ തമ്മിൽ എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഈ സമയത്തിനുള്ളിൽ അത് പുറത്ത് അറിയുമായിരുന്നു. പ്രണയത്തിൽ ആണെങ്കിൽ അത് തുറന്നുപറയാൻ മടിയില്ലാത്ത ആളാണ് ഞങ്ങൾ രണ്ടുപേരുമെന്നും അനുഷ്‌ക ഷെട്ടി പറഞ്ഞിരുന്നു.

anushka-shetty-3

Also Read
അളിയാ എന്ന് വിളിച്ച് എനിക്ക് ഫ്രീഡത്തോടെ ഇടപഴകാൻ പറ്റിയ ഒരു നടനുണ്ട്: വെളിപ്പെടുത്തലുമായി അനുശ്രീ

Advertisement