‘എന്റെ സിനിമ ആയിരുന്നെങ്കിൽ ഹനുമാന് വേണ്ടി ഒരു സീറ്റ് ഒഴിച്ചിടില്ലായിരുന്നു’; നല്ല സിനിമ ആണെങ്കിൽ പ്രേക്ഷകർ കാണുമെന്ന് അപർണ ബാലമുരളി

123

ഹിറ്റ്‌മേക്കർ ദിലീഷ് പോത്തൻ മലയാളത്തിന്റെ യുവ സൂപ്പർതാരം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയ മഹേഷിന്റെ പ്രതികാരം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച താരസുന്ദരിയാണ് നടി അപർണ ബാലമുരളി. ഈ ചിത്രത്തിലെ ജിംസി എന്ന വേഷത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകരുടെ മനസ്സിൽ കയറി പറ്റുകയായിരുന്നു അപർണ.

മഹേഷിന്റെ പ്രതികാരത്തിന്റെ തകർപ്പൻ വിജയത്തിന് ശേഷം നിരവധി സൂപ്പർഹിറ്റ് സിനിമകളിലെ മികച്ച വേഷങ്ങളിലൂടെ മലയാളത്തിലെ മുൻനിര നായികയായി മാറാൻ അപർണയ്ക്ക് സാധിച്ചു. നടി എന്നതിനൊപ്പം മോഡലിംഗ് രംഗത്തും നൃത്ത മേഖലയിലും പിന്നണിഗാന ഗാനാലാപന രംഗത്തും താരം അറിയപ്പെടുന്നുണ്ട്. സൂരറൈ പോട്ര് സിനിമയിലൂടെ ദേശീയ പുരസ്‌കാരത്തിനും താരം അർഹയായി. അപർണ ഇപ്പോൾ തെന്നിന്ത്യയിൽ തന്നെ പ്രശസ്തയായിരിക്കുകയാണ്.

Advertisements

ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളത്തിലെത്തിയപ്പോൾ സംഘടിപ്പിച്ച പരിപാടിയിലും അപർണ ബാലമുരളി ഭാഗമായിരുന്നു. ഇപ്പോഴിതാ ഓം റൗട്ട് സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം ‘ആദിപുരുഷ്’ സംബന്ധിച്ച് പ്രതികരണം നടത്തിയിരിക്കുകയാണ് അപർണ ബാലമുരളി.

ALSO READ- ഏത് പാതിരാത്രിയിലും വിളിക്കാവുന്ന ആൾ, 15 വർഷത്തിൽ ഏറെയായി ഞങ്ങൾ തമ്മിൽ ബന്ധമുണ്ട്: പ്രഭാസിനെ കുറിച്ച് തുറന്നു പറഞ്ഞ് അനുഷ്‌ക ഷെട്ടി

ആദിപുരുഷ് ചിത്രം പ്രദർശിപ്പിക്കുന്ന എല്ലാ തിയേറ്ററുകളിലും ഹനുമാന് വേണ്ടി ഒരു സീറ്റ് ഒഴിച്ചിട്ടത് ഏറെ ചർച്ചയായിരുന്നു. ഇക്കാര്യത്തിലാണ് അപർണ തന്റെ അഭിപ്രായം പറഞ്ഞിരിക്കുന്നത്. താൻ ചെയ്യുന്ന ചിത്രം ആണെങ്കിൽ ഒരിക്കലും ഹനുമാന് വേണ്ടി ഒരു സീറ്റ് ഒഴിച്ചിടില്ലായിരുന്നുവെന്നാണ് അപർണ പറയുന്നത്.

സിനിമ നല്ലതാണെങ്കിൽ പ്രേക്ഷകർ കാണും. എന്തൊക്കെ ചെയ്തിട്ടും സിനിമയ്ക്ക് ക്വാളിറ്റി ഇല്ലെങ്കിൽ പ്രേക്ഷകർ കാണില്ലെന്നും ബിഇറ്റ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ അപർണ്ണയുടെ പറഞ്ഞു.

‘തിയേറ്ററിൽ സീറ്റ് ഒഴിച്ചിടുന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് എന്ന് മനസിലാകുന്നില്ല. അത് അവർക്കിടയിൽ മാത്രം നടന്ന ചർച്ചകളാണ്. അവിടെ എന്താണ് നടന്നതെന്ന് എനിക്കറിയില്ല. അവർക്ക് അങ്ങനെ തോന്നി, അവർ അങ്ങനെ ചെയ്തു. അതിൽ പ്രത്യേകിച്ച് നമുക്കൊന്നും ചെയ്യാൻ പറ്റില്ല. പക്ഷേ ഞാനാണ് ആ ചിത്രം ചെയ്തിരുന്നതെങ്കിൽ അങ്ങനെ ചെയ്യില്ല.’- എന്നാണ് അപർണ്ണ പറഞ്ഞത്.

ALSO READ- അളിയാ എന്ന് വിളിച്ച് എനിക്ക് ഫ്രീഡത്തോടെ ഇടപഴകാൻ പറ്റിയ ഒരു നടനുണ്ട്: വെളിപ്പെടുത്തലുമായി അനുശ്രീ

താനെപ്പോഴും വിശ്വസിക്കുന്നത് വർക്ക് നന്നായി ചെയ്യണമെന്നാണ്. അതിന്റെ റിസൾട്ട് എപ്പോഴും പ്രേക്ഷകരിൽ നിന്നും കിട്ടും. സിനിമ നല്ലതാണെങ്കിൽ എന്തിനാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നതെന്ന് ഒരു ചോദ്യം ഉയരം. നല്ല ചിത്രങ്ങൾ എപ്പോഴും പ്രേക്ഷകർ ഏറ്റെടുക്കും. എന്തൊക്കെ ചെയ്തിട്ടും സിനിമയ്ക്ക് ക്വാളിറ്റി ഇല്ലെങ്കിൽ ആളുകൾ കാണില്ലെന്നും അപർണ്ണ പറഞ്ഞു.

പ്രേക്ഷകർ ബുദ്ധിയുള്ളവരാണ്. അവർ നന്നായി വിലയിരുത്താൻ കഴിവുള്ളവരാണ്. അതുകൊണ്ടുതന്നെ എന്തൊക്കെ കാര്യങ്ങൾ സിനിമയിലേക്ക് കൊണ്ടുവന്നാലും ഒരു സിനിമയെ സ്വാധീനിക്കാൻ പോകുന്നില്ലെന്നും അപർണ്ണ ബാലമുരളി പറഞ്ഞു.

Advertisement