നൈറ്റി അല്ല, അത് ട്രെൻഡിയായ വസ്ത്രം; ഇന്നും മറുപടി പറയേണ്ടി വരുന്ന ഫോട്ടോഷൂട്ടിനെ കുറിച്ച് മാളവിക മേനോൻ

122

അനൂപ് മേനോൻ നായകനായി 2012 ൽ പുറത്തിറങ്ങിയ 916 എന്ന ചിത്രത്തിലൂടെ സിനിമാ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് മാളവികാ മേനോൻ. ആ വർഷം തന്നെ നിദ്ര, ഹീറോ എന്നീ സിനിമകളിലും അഭിനയിച്ച മാളവിക 2013 ൽ ഇവൻ വീരമാതിരി എന്ന സിനിമയിലൂടെ തമിഴ് സിനിമയിലും എത്തിയിരുന്നു.

മലയാളം തമിഴ് സിനിമകളിലായി ഏതാണ്ട് ഇരുപത്തി അഞ്ചോളം ചിത്രങ്ങളിൽ മാളവിക മേനോൻ അഭിനയിച്ചു കഴിഞ്ഞു. കൂടുതലും സപ്പോർട്ടിങ് റോളുകളിലാണ് മാളവിക അഭിനയിച്ചിട്ടുള്ളത്. അതേ സമയം സോഷ്യൽ മീഡിയയിൽ സജീവമായ മാളവിക മേനോൻ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്.

Advertisements

നിരവധി ഫാൻസ് ഗ്രൂപ്പുകളും പേജുകളും നടിക്ക് സ്വന്തമായുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ മാളവിക മേനോൻ തൻറെ വിശേഷങ്ങൾ ദിവസവും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നിരവധി ആരാധകരാണ് സമൂഹ മാധ്യമത്തിൽ താരത്തെ ഫോളോ ചെയ്യുന്നത്. മാളവിക ഒരിക്കൽ യൂട്യൂബിൽ പങ്കുവെച്ച ഫോട്ടോകൾ ഏറെ ചർച്ചയായിരുന്നു. അന്നത്തെ ഫോട്ടോഷൂട്ടിന്റെ പേരിൽ ഇന്നും താരത്തിന് മറുപടി നൽകേണ്ടി വരാറുണ്ട്.

ALSO READ- ‘എന്റെ സിനിമ ആയിരുന്നെങ്കിൽ ഹനുമാന് വേണ്ടി ഒരു സീറ്റ് ഒഴിച്ചിടില്ലായിരുന്നു’; നല്ല സിനിമ ആണെങ്കിൽ പ്രേക്ഷകർ കാണുമെന്ന് അപർണ ബാലമുരളി

അന്ന് വി വാ ദമായ ഫോട്ടോഷൂട്ടിൽ താനിട്ടത് നൈറ്റി ഒന്നും ആയിരുന്നില്ല. അത് ട്രെൻഡി ആയൊരു കോസ്റ്റ്യൂം ആയിരുന്നു. ഫാമിലിക്ക് ഒപ്പം ഒരിക്കൽ മൂന്നാർ പോയിരുന്നു. ഒരു മൂന്നുദിവസം അവിടെ നമ്മൾ സ്റ്റേ ചെയ്തിരുന്നു.ആ സമയം എടുത്ത ഷൂട്ട് ആയിരുന്നു അതെന്ന് മാളവിക പറയുന്നു.

malavika-menon

ആ ഷൂട്ട് കഴിഞ്ഞ് ഒരു അഞ്ച് ആറുമാസത്തോളം കഴിഞ്ഞതാണ് വീഡിയോ പങ്കിടുന്നത്. അതാണ് വൈറലായത്. നോർമലി ആണ് വീഡിയോ ഇട്ടത്, എന്നാൽ അത് ആളുകൾ പല രീതിയിൽ എഡിറ്റ് ചെയ്തു കയറ്റി. ഞാൻ ഡ്രെസ്സിന്റെ അടിയിൽ ഒന്നും ഇട്ടിട്ടില്ല എന്ന രീതിയിലാണ് അത് പ്രചരിപ്പിച്ചതെന്ന് മാളവിക തുറന്നുപറയുന്നു.

ALSO READ- ഏത് പാതിരാത്രിയിലും വിളിക്കാവുന്ന ആൾ, 15 വർഷത്തിൽ ഏറെയായി ഞങ്ങൾ തമ്മിൽ ബന്ധമുണ്ട്: പ്രഭാസിനെ കുറിച്ച് തുറന്നു പറഞ്ഞ് അനുഷ്‌ക ഷെട്ടി

യഥാർഥത്തിൽ അങ്ങനെ അല്ല. അത് ഇട്ടിട്ടും ഇടാതെയും ചെയ്യുന്ന ആളുകൾ ഉണ്ട്. അത് അവരുടെ ഇഷ്ടം. എന്നാൽ എന്റെ വീഡിയോ കണ്ട ഏതൊരു പൊട്ടനും മനസിലാകും അതിന്റെ ഉള്ളിൽ ഡ്രസ്സ് ഉണ്ടെന്ന്. ലൈറ്റിന്റെ ഷാഡോ കാരണം അത് ആളുകൾ തെറ്റിദ്ധരിച്ചതാകാാമെന്നാണ് മാളവിക പറയുന്നത്.

ഫോട്ടോസ് പോസ്റ്റ് ചെയ്തിട്ടുള്ളതിൽ എന്റെ ബ്രായുടെ സ്ട്രാപ്പ് വരെ കാണാം. പിന്നെ ആളുകൾ എന്തിനാണ് ഇട്ടിട്ടില്ല എന്ന് പറഞ്ഞത് എന്തിനാന്നെന്ന് അറിയില്ലെന്നും മാളവിക പറയുകയാണ്.

Advertisement