Home Entertainment Celebrities

അനുപമ പരമേശ്വരൻ വിവാഹിതയാകുന്നതായി സൂചന: വരൻ?… ബയോയിലെ റിലേഷൻഷിപ്പ് സ്റ്റാറ്റസ് ചർച്ചയാകുന്നു

44

2015 ൽ അൽഫോൻസ് പുത്രന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പ്രേമം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അനുപമ പരമേശ്വരൻ. പ്രേമത്തിലെ നിവിൻ പോളിയുടെ ജോർജിന്റെ കാമുകിമാരിൽ ഒരാളായ ചുരണ്ട മുടിക്കാരി മേരിയെ ഇരുകയ്യും നീട്ടിയാണ് മലയാളക്കര വരവേറ്റത്.

ഈ സിനിമയിൽ അനുപമ അഭിനയിച്ച ആലുവാ പുഴയുടെ തീരത്ത് എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ഈരടികൾ ഇപ്പോഴും പ്രേക്ഷകരുടെ നാവിൻ തുമ്പിലുണ്ട്. മലയാളത്തിൽ മികച്ച വേഷങ്ങൾ ലഭിച്ചില്ലെങ്കിലും തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ താരം തിളങ്ങി.

Advertisements

സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് അനുപമ പരമേശ്വരൻ. ഗ്ലാമർ താരങ്ങളായ നയൻ താരയുടേയും അസിന്റെയുമൊക്കെ ചുവട് പിടിച്ചാണ് താരത്തിന്റെ പോക്കെന്നാണ് ആരാധകരുടെ വാദം. ഇപ്പോഴിതാ അനുപമയെക്കുറിച്ച് പുതിയൊരു വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത് .

അനുപമയുടെ ഐഎംഡിബി ബയോഗ്രഫിയാണ് ചർച്ച വിഷയമാകുന്നത്. താരത്തിന്റെ ബയോയിലെ റിലേഷൻഷിപ്പ് സ്റ്റാറ്റസാണ് പ്രേക്ഷകരെ ഞെട്ടിപ്പിച്ചിരിക്കുന്നത്. നടിയുടെ വിവാഹം ഉടൻ ഉണ്ടാകുമെന്നാണ് ഇത് നൽകുന്ന സൂചന. അതെ സമയം വിവാഹത്തെ കുറിച്ച് അനുപമയോ വീട്ടുകാരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

സംവിധായകനും നിർമ്മാതാവുമായ ചിരഞ്ജീവ് മാക് വാനയുമായി അനുപമ പ്രണയത്തിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇതുവരെ ഗോസിപ്പ് കോളങ്ങളിൽ പോലും ഇരുവരുടെയും പേരുകൾ വന്നിരുന്നില്ല. ചിരഞ്ജീവ് എന്ന് പേരുള്ള ട്വിറ്റർ പേജിൽ മുഖചിത്രമായി അനുപമയുടെ ചിത്രമാണ് നൽകിയിരിക്കുന്നത്.

കൂടാതെ ഇയാൾ നടിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഫോളോ ചെയ്യുന്നുമുണ്ട്. ഒരഭിമുഖത്തിൽ ഹൈദാരാബാദിനോട് തനിക്ക് പ്രത്യേക ഇഷ്ട്ടമുണ്ടെന്നും കാരണം പിന്നീട് പറയാമെന്നും അനുപമ വെളിപ്പെടുത്തിയിരുന്നു. സംവിധായകനുമായുള്ള അടുപ്പം കൊണ്ടാണോ ഹൈദെരാബാദിനോട് പ്രത്യേക ഇഷ്ട്ടമെന്നാണ് ആരാധകർ ചോദിക്കുന്നത്.

Advertisement